Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സലിം കുമാറില്ലെങ്കിൽ ഞങ്ങളുമില്ല'; ചലച്ചിത്രമേള കോൺഗ്രസ് ബഹിഷ്‌കരിക്കുന്നതായി എംപി ഹൈബി ഈഡൻ; തീരുമാനം മേളയുടെ ഉദ്ഘാടനച്ചടങ്ങിൽനിന്ന് നടനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്

'സലിം കുമാറില്ലെങ്കിൽ ഞങ്ങളുമില്ല'; ചലച്ചിത്രമേള കോൺഗ്രസ് ബഹിഷ്‌കരിക്കുന്നതായി എംപി ഹൈബി ഈഡൻ; തീരുമാനം മേളയുടെ ഉദ്ഘാടനച്ചടങ്ങിൽനിന്ന് നടനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 25ാമത് ഐഎഫ്എഫ്‌കെയുടെ കൊച്ചി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നടൻ സലിംകുമാർ വ്യക്തമാക്കിയതിന് പിന്നാലെ ചലച്ചിത്ര മേള ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. കൊച്ചിയിൽ നടക്കുന്ന ചലച്ചിത്രമേള കോൺഗ്രസ് ബഹിഷ്‌കരിക്കുന്നതായി എംപി ഹൈബി ഈഡൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങിൽനിന്ന് നടൻ സലിംകുമാറിനെ ഒഴിവാക്കിയതു വിവാദമായിരുന്നു. ചടങ്ങിൽ തിരി തെളിയിക്കുന്ന 25 പുരസ്‌കാര ജേതാക്കളുടെ ഒപ്പം സലിംകുമാറുണ്ടായിരുന്നില്ല.

ഇനി ചടങ്ങിൽ പങ്കെടുത്താൽ തന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാവുമെന്നും കൊച്ചുകുട്ടികളെക്കാൾ കഷ്ടമാണ് ഐഎഫ്എഫ്‌കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും സലിംകുമാർ വിമർശിച്ചിരുന്നു.

പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായി സലിം കുമാർ പറഞ്ഞു. എന്നാൽ ചടങ്ങിൽ പങ്കെടുക്കുന്ന അമൽ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണെന്ന് സലിംകുമാർ പറഞ്ഞു. തന്നെ ഒഴിവാക്കിയതിനു പിന്നിൽ രാഷ്ട്രീയമാണ് കാരണം. സിപിഎം മേളയിൽ കോൺഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലിംകുമാർ പ്രതികരിച്ചിരുന്നു.

25ാമത് ഐഎഫ്എഫ്‌കെയുടെ കൊച്ചി പതിപ്പിന് തിരിതെളിയാനിരിക്കെയാണ് വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടത്. മുഖ്യവേദിയായ സരിത തിയറ്ററിൽ വൈകിട്ട് ആറിന് മന്ത്രി എ.കെ. ബാലൻ ചലച്ചിത്രമേള ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

മേള രണ്ടര പതിറ്റാണ്ട് പിന്നിട്ടതിന്റെ പ്രതീകമായി 25 ദീപം തെളിച്ചാണ് തുടക്കം കുറിക്കുന്നത്. 46 രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയൻ ചിത്രം ക്വോ വാഡിസ് ഐഡയാണ് ഉദ്ഘാടന ചിത്രം.

സരിത, സവിത, സംഗീത, ശ്രീധർ, കവിത, പത്മ സ്‌ക്രീൻ ഒന്ന് എന്നിവിടങ്ങളിലെ പ്രദർശനത്തിലേക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP