Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഐ.ഒ.സി, ഐ.എൻ.ഒ.സി ലയനം ചരിത്രം കുറിച്ചു; ഇനി മുതൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ

ഐ.ഒ.സി, ഐ.എൻ.ഒ.സി ലയനം ചരിത്രം കുറിച്ചു; ഇനി മുതൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ

ഐ.ഒ.സി യു.എസ് ജനറൽ സെക്രട്ടറി, സജി കരിമ്പന്നൂർ

ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനകളായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എയും, ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസും ഇനിമുതൽ ഒരുമിച്ച് പ്രവർത്തിക്കും. ലയന ഉടമ്പടിയിൽ രണ്ടു വിഭാഗങ്ങളിലേയും നേതാക്കൾ ഒപ്പുവച്ചു.

നീണ്ട ചർച്ചകൾക്കൊടുവിൽ പദവികൾ വിഭാഗിച്ച് നൽകാൻ ധാരണയായി. രാഷ്ട്രീയ പ്രബുദ്ധതയ്ക്കും സാമൂഹിക വികസനത്തിനും മുൻഗണന നൽകിക്കൊണ്ട് ജനാധിപത്യ വികസനത്തിന്റെ ഭാഗമായി അമേരിക്കയിൽ പ്രവർത്തിച്ചുവരുന്ന ഈ രണ്ട് സംഘടനകൾ ഇനി മുതൽ ഐ.ഒ.സി-യു.എസ്.എ എന്ന പേരിലായിരിക്കും അറിയപ്പെടുക.

പ്രവാസി മലയാളികളായ കോൺഗ്രസ് പ്രവർത്തകരുടെ ചിരകാല അഭിലാഷമാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത്. അനുരഞ്ജന ചർച്ചകൾക്ക് നേതൃത്വം നൽകിയവരിൽ ഐ.ഒ.സിയിൽ നിന്നുള്ള ജോർജ് ഏബ്രഹാം, ലീലാ മാരേട്ട്, തോമസ് മാത്യു, സജി കരിമ്പന്നൂർ, സന്തോഷ് നായർ, വിനോദ് കെആർകെ എന്നിവരും ഐ.എൻ.ഒ.സിയിൽ നിന്നും കളത്തിൽ വർഗീസ്, ജോബി ജോർജ്, ഡോ. മാമ്മൻ സി. ജേക്കബ്, ഡോ. അനൂപ് രാധാകൃഷ്ണൻ എന്നിവരും ഉൾപ്പെടുന്നു.

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവാസി മലയാളികളുടെ നിർദേശങ്ങളും പരിഗണനകളും യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്ന് പുതിയ നേതൃത്വം ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ നാഷണൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം ലയന പ്രക്രിയകൾക്ക് നേതൃത്വം നൽകി.

ഐ.ഒ.സി നാഷണൽ പ്രസിഡന്റ് മൊഹിന്ദർ സിങ് ഗിൽസിയൻ, ഐ.ഒ.സി കേരളാ ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, ഐ.ഒ.സി കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ട്, ഐ.ഒ.സി കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, ഐ.എൻ.ഒ.സി നാഷണൽ ചെയർമാൻ കളത്തിൽ വർഗീസ്, ഐ.എൻ.ഒ.സി നാഷണൽ പ്രസിഡന്റ് ജോബി ജോർജ്, ഐ.എൻ.ഒ.സി നാഷണൽ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ സി. ജേക്കബ്, ഐ.എൻ.ഒ.സി നാഷണൽ ജനറൽ സെക്രട്ടറി ഡോ. അനൂപ് രാധാകൃഷ്ണൻ എന്നിവർ സംയുക്തമായി ലയന ഉടമ്പടിയിൽ ഒപ്പുവച്ചു.

തുടർന്നു നടന്ന ലയന സമ്മേളനത്തിൽ കേരളാ ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ മിനിറ്റ്സുകൾ രേഖപ്പെടുത്തി.

യോഗത്തിൽ നവ നേതൃത്വനിരയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളായ കളത്തിൽ വർഗീസ്, ജോബി ജോർജ്, ഡോ. മാമ്മൻ സി. ജേക്കബ്, ഡോ. അനൂപ് രാധാകൃഷ്ണൻ, സജി ഏബ്രഹാം, ഡോ. സാജൻ കുര്യൻ, ചാർക്കോട്ട് രാധാകൃഷ്ണൻ, ഐ.ഒ.സി നാഷണൽ ജനറൽ സെക്രട്ടറി ഹർഭജൻ സിങ്, ഐ.ഒ.സി കേരളയിൽ നിന്നുമുള്ള സതീശൻ നായർ (നാഷണൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), പോൾ കറുകപ്പള്ളി (നാഷണൽ വൈസ് പ്രസിഡന്റ്), സന്തോഷ് നായർ (നാഷണൽ കോർ കമ്മിറ്റി), ജോസ് ചാരുംമൂട് (നാഷനൽ സെക്രട്ടറി), രാജൻ പടവത്തിൽ (നാഷണൽ സെക്രട്ടറി), ബേബി മണക്കുന്നേൽ (നാഷണൽ വൈസ് പ്രസിഡന്റ്- കേരള), വിശാഖ് ചെറിയാൻ (നാഷണൽ ഐ.ടി ഹെഡ്), ശോശാമ്മ ആൻഡ്രൂസ് (വിമൻസ് ഫോറം ചെയർ), ഉഷാ ജോർജ് (വിമൻസ് ഫോറം പ്രസിഡന്റ്), സാം മണ്ണിക്കരോട്ട് (സെക്രട്ടറി, കേരളാ ചാപ്റ്റർ), യോഹന്നാൻ ശങ്കരത്തിൽ (വൈസ് പ്രസിഡന്റ്, കേരളാ ചാപ്റ്റർ), ചെറിയാൻ പാവു (നാഷണൽ വൈസ് പ്രസിഡന്റ്/പി.ആർ.ഒ), സ്‌കറിയാ കല്ലറയ്ക്കൽ (വൈസ് പ്രസിഡന്റ്- കേരളാ), ജോർജുകുട്ടി മണലേൽ (വൈസ് പ്രസിഡന്റ്- കേരള) തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

അടുത്ത മാസം ഐ.ഒ.സിയുടെ നാഷണൽ സമ്മേളനത്തിൽ പുതിയ ഭാരവാഹികളുടെ പേരുവിവരങ്ങൾ പ്രഖ്യാപിക്കുന്നതാണെന്ന് ലയന സമിതി അറിയിച്ചു.

പാശ്ചാത്യ സംസ്‌കാരത്തിൽ കുടുങ്ങിപ്പോയ ഒരു രാഷ്ട്രീയത്തിന്റെ സംസ്‌കാരികമായ ആകുലതകൾ യോഗം വിലയിരുത്തി. ഒപ്പം കേരളാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഐ.ഒ.സി കേരളാ ഒരു പുതിയ അധ്യായം തുറക്കട്ടെ എന്നും യോഗം ആശംസിച്ചു. ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ കൃതജ്ഞത രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP