Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ സ്‌കൂളിനു ബഹ്റൈൻ ഗാർഡൻ ക്ലബ് മത്സരങ്ങളിൽ ഉജ്വല വിജയം

ഇന്ത്യൻ സ്‌കൂളിനു ബഹ്റൈൻ ഗാർഡൻ ക്ലബ് മത്സരങ്ങളിൽ ഉജ്വല വിജയം

സ്വന്തം ലേഖകൻ

മനാമ: 2020 ലെ വാർഷിക ഫ്‌ളവർ, വെജിറ്റബിൾ ഷോയുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂളിനു മികച്ച വിജയം. ബഹ്റൈൻ ഗാർഡൻ ക്ലബ് സംഘടിപ്പിച്ച മത്സരങ്ങളിൽ 12 ൽ 10 സമ്മാനങ്ങളും ഇന്ത്യൻ സ്‌കൂൾ കരസ്ഥമാക്കി. ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസും റിഫ കാമ്പസും സംയുക്തമായാണ് ഈ നേട്ടം കരസ്ഥമാക്കിയത്. പത്തു വ്യക്തിഗത ഇനങ്ങളിലെ സമ്മാനങ്ങൾക്ക് പുറമേ, ബെസ്റ്റ് എക്‌സിബിറ്റ് ഓഫ് ഫ്‌ളവേഴ്‌സ് ഇനത്തിൽ ഒന്നാം സമ്മാനം ഇന്ത്യൻ സ്‌കൂൾ നേടിയെന്നത് വിജയത്തിന്റെ തിളക്കം കൂട്ടുന്നു.

കൂടാതെ മികച്ച സ്‌കൂൾ പൂന്തോട്ടം, പൂന്തോട്ടത്തിലെ മികച്ച കലാ പ്രദർശനം, പച്ചക്കറികളുടെ മികച്ച പ്രദർശനം എന്നീ ഇനങ്ങളിൽ ഇന്ത്യൻ സ്‌കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഫ്രഷ് ഫ്‌ളവർ അറേഞ്ച്‌മെന്റ്, പ്രസ്സ്ഡ് ഫ്‌ളവേഴ്‌സ്, മിനിയേച്ചർ ഗാർഡൻ എന്നീ വിഭാഗങ്ങളിൽ ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് കുരുന്നുകൾ അവാർഡുകൾ നേടി.

ഇന്ത്യൻ സ്‌കൂളിനു ലഭിച്ച പത്തു വ്യക്തിഗത സമ്മാനങ്ങൾ ഇവയാണ്:
സിദ്ധി മനോജ് വ്യാസ് - മിനിയേച്ചർ ഗാർഡനിൽ ഒന്നാം സമ്മാനം.
മൻപ്രീത് കോർ - പുഷ്പ ക്രമീകരണത്തിൽ ഒന്നാം സമ്മാനം.
ഏഞ്ചല പോൾ - പ്രസ്സ്ഡ് ഫ്‌ളവേഴ്‌സ് ഒന്നാം സമ്മാനം
മുഹമ്മദ് റഷ്ദാൻ - മിനിയേച്ചർ ഗാർഡനിൽ മൂന്നാം സമ്മാനം
ഹന്ന പി അരോക്കിയ കുമാർ - പ്രസ്സ്ഡ് ഫ്‌ളവേഴ്‌സ് മൂന്നാം സമ്മാനം
അഭിനവ് വിനു - പുഷ്പ ക്രമീകരണത്തിൽ രണ്ടാം സമ്മാനം.
അമിത് ദേവൻ - മിനിയേച്ചർ ഗാർഡനിൽ രണ്ടാം സമ്മാനം.
ആന്റൺ അജി ജോസഫ് - മിനിയേച്ചർ ഗാർഡനിൽ മൂന്നാം സമ്മാനം.
അനുശ്രീ മണികണ്ടൻ - പുഷ്പ ക്രമീകരണത്തിൽ മൂന്നാം സമ്മാനം.
രോഹൻ പ്രഭാകർ - മിനിയേച്ചർ ഗാർഡനിൽ രണ്ടാം സമ്മാനം.
മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ പാർവതി ദേവദാസ് ഗാർഡൻ ക്ലബ് അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

പ്രകൃതിയുടെ സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി സൗഹാർദ്ദ കാമ്പസിനോട് സ്‌നേഹം വളർത്തുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2015 ൽ ഇന്ത്യൻ സ്‌കൂൾ നേച്ചർ ക്ലബ് ആരംഭിച്ചത്. ഗ്രീൻ ബഹ്റൈൻ, ഗ്രീൻ ഐ.എസ്.ബി. എന്നതാണ് ക്ലബ്ബിന്റെ മുദ്രാവാക്യം. മിഡിൽ സെക്ഷൻ അദ്ധ്യാപികമാരും മറ്റു സ്റ്റാഫും കുട്ടികൾക്ക് മാർഗ നിർദേശങ്ങൾ നൽകി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,ആരോഗ്യ-പരിസ്ഥിതി ചുമതലയുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP