Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിക്കാൻ അമിത് ഷാ നേരിട്ട് ഇടപെടും; രാജഗോപാലിനെ കാര്യങ്ങൾ പറഞ്ഞ് വിശ്വാസത്തിൽ എടുത്ത് കുമ്മനത്തെ നേമത്ത് നിർത്തും; പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന സന്ദേശം സുരേന്ദ്രന് കൈമാറി ദേശീയ നേതൃത്വം; ലക്ഷ്യം തിരുവനന്തപുരത്തും പാലക്കാട്ടും കാസർഗോട്ടും തൃശൂരിലും എംഎൽഎമാർ

സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിക്കാൻ അമിത് ഷാ നേരിട്ട് ഇടപെടും; രാജഗോപാലിനെ കാര്യങ്ങൾ പറഞ്ഞ് വിശ്വാസത്തിൽ എടുത്ത് കുമ്മനത്തെ നേമത്ത് നിർത്തും; പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന സന്ദേശം സുരേന്ദ്രന് കൈമാറി ദേശീയ നേതൃത്വം; ലക്ഷ്യം തിരുവനന്തപുരത്തും പാലക്കാട്ടും കാസർഗോട്ടും തൃശൂരിലും എംഎൽഎമാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക തൃശൂരിൽ. തിരുവനന്തപുരത്ത് നേമം ഉറപ്പിക്കാനും കാസർഗോട്ടം മഞ്ചേശ്വരത്ത് വിജയ കോടി പാറിക്കലുമാണ് പ്രധാന ലക്ഷ്യം. ഇതിനൊപ്പം തൃശൂരിലും ജയം നേടാനാണ് പദ്ധതി. തെക്കും വടക്കും പിന്നെ മധ്യകേരളത്തിലും എംഎൽഎമാരെന്നതാണ് ലക്ഷ്യം. ആഭ്യന്ത്ര മന്ത്രി അമിത് ഷായാണ് ഈ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിന് അനുനസരിച്ചുള്ള തന്ത്രങ്ങൾ ബിജെപി ഒരുക്കും. പാലക്കാടും ജയസാധ്യത തിരിച്ചറിയുന്നുണ്ട്. എങ്കിലും തൃശൂർ എങ്ങനേയും നേടാനാണ് തീരുമാനം.

സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിക്കാനാണ് നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വമ്പൻ പ്രകടനമാണ് നടത്തിയത്. തോറ്റെങ്കിലും ഏവരും ആ മുന്നേറ്റത്തിൽ അത്ഭുതപ്പെട്ടു. ഈ സാഹചര്യത്തിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിയാകും. നേമത്തിന് പുറമേ തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ കൂടി പോരാട്ടം കടുപ്പിക്കും. നേമത്ത് കുമ്മനം രാജശേഖരനാകും സ്ഥാനാർത്ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. വട്ടിയൂർക്കാവിൽ വിവി രാജേഷും. കഴക്കൂട്ടത്ത് വി മുരളീധരനാണ് സാധ്യത. മുരളിയോട് മത്സരിക്കേണ്ടെന്ന് പ്രധാനമന്ത്രി മോദി നിർദ്ദേശിച്ചാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴക്കൂട്ടത്തെ സ്ഥാനാർത്ഥിയാകും. വർക്കലയിൽ ശോഭാ സുരേന്ദ്രനാണ് സാധ്യത.

''എ പ്ലസ്'' വിഭാഗത്തിൽ ഉൾപ്പെട്ട 40 മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി തയ്യാറെടുക്കുകയാണ്. പ്രധാന നേതാക്കൾക്കൊപ്പം പൊതു സമ്മതരെ കൂടുതലായി മത്സര രംഗത്തിറക്കാനും ബിജെപി. നേതൃയോഗത്തിൽ തീരുമാനമായി. മുൻ ഡിജിപിമാരായ ടിപി സെൻകുമാറും ജേക്കബും തോമസും സ്ഥാനാർത്ഥിയാകും. സുരേഷ് ഗോപി മത്സരിച്ചില്ലെങ്കിൽ സെൻകുമാർ തൃശൂരിൽ മത്സരിക്കും. ജേക്കബ് തോമസിന് തൃശൂരിലെ തന്നെ ഇരിക്കാലക്കുടയിലാകും സീറ്റ് കൊടുക്കുക. അങ്ങനെ പ്രധാന മുഖങ്ങളെ തൃശൂരിൽ അണിനിരത്താനാണ് തീരുമാനം. സെൻകുമാറിനെ തിരുവനന്തപുരം സെൻട്രലിലും വർക്കലയിലും പരിഗണിക്കുന്നുണ്ട്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പങ്കെടുത്ത യോഗത്തിൽ കേന്ദ്ര നേതൃത്വം എല്ലാ പിന്തുണയും ഉറപ്പു നൽകിയെങ്കിലും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു മുന്നറിയിപ്പും നൽകി. അമിത് ഷായാണ് തെരഞ്ഞെടുപ്പിന്റെ ചുമതല പ്രഹ്ലാദ് ജോഷിക്ക് നൽകിയത്. സ്വന്തം നിലയ്ക്ക് കേരളത്തിലെ പ്രധാനികളുമായി ആശയ വിനിമയത്തിനും മന്ത്രി ശ്രമിക്കും. രാഷ്ട്രീയത്തിന് അപ്പുറമുള്ള വ്യക്തികളേയും കാണും. ഇങ്ങനെ ജയസാധ്യതയുള്ളവരെ കണ്ടെത്താനാണ് ശ്രമം. സംസ്ഥാന അധ്യക്ഷനായശേഷം കെ. സുരേന്ദ്രൻ നേതൃത്വം നൽകിയ തദ്ദേശതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം പാർട്ടിക്കുണ്ടായില്ല.

മുതിർന്ന നേതാക്കൾ എല്ലാവരും മത്സരിക്കട്ടെയെന്നും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആരേയും മാറ്റി നിർത്തേണ്ടെന്നുമാണു തീരുമാനം. 92 വയസു പിന്നിട്ട ഒ. രാജഗോപാലിനോട് മത്സരരംഗത്തുനിന്ന് മാറിനിൽക്കേണ്ടതിന്റെ ആവശ്യകത നേതൃത്വം വ്യക്തമാക്കും. രാജഗോപാൽ മത്സരിക്കില്ലെന്നാണ് ബിജെപിയിൽ നിന്ന് കിട്ടുന്ന സൂചന. മത്സര രംഗത്ത് നിന്ന് മാറാൻ രാജഗോപാൽ തയ്യാറായാൽ കുമ്മനം രാജശേഖരൻ നേമത്ത് സ്ഥാനാർത്ഥിയാകും. വട്ടിയൂർക്കാവിൽ വി.വി. രാജേഷ്, കഴക്കൂട്ടത്ത് വി. മുരളീധരൻ / കെ.സുരേന്ദ്രൻ, കോഴിക്കോട് നോർത്തിൽ എം ടി. രമേശ്, പേരാമ്പ്രയിൽ ഉത്തരമേഖലാ സെക്രട്ടറി സുഗീഷ് കൂട്ടാലിട എന്നിവരെ പരിഗണിക്കുന്നതായാണു വിവരം.

ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിനു തൃശൂരിലാണ് താൽപ്പര്യമെങ്കിലും കുന്നംകുളത്തേക്ക് മാറിയേക്കും. അമിത് ഷായുടെ നിർദ്ദേശപ്രകാരം സുരേഷ് ഗോപിയെ തൃശൂരിൽ വീണ്ടും മത്സരിക്കുമെന്നാണ് സൂചന. തൃശൂരിൽ കുടുംബ വേരുള്ള ടി.പി. സെൻകുമാറും പട്ടികയിലുണ്ട്. രണ്ടു പേരും മത്സരരംഗത്തുണ്ടെങ്കിൽ ഒരാൾ തിരുവനന്തപുരം സെൻട്രലിലേക്ക് മാറും. തദ്ദേശ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയ പാർട്ടി വക്താവ് ബി. ഗോപാലകൃഷ്ണന് സീറ്റുണ്ടാവില്ല. സന്ദീപ് വാര്യർ പാലക്കാട്ടോ തൃശൂരോ സ്ഥാനാർത്ഥിയാകും. ശോഭാ സുരേന്ദ്രനേയും പാലകാട്ടേക്കും വർക്കലയിലേക്കും പരിഗണിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP