Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എന്റെ ചുറ്റുമുള്ളവരെല്ലാം കോൺ​ഗ്രസുകാരായിരുന്നു; ഇത്രയും ബഹുസ്വരതയുള്ള ഒരു നാടിനെ ഏകോപിപ്പിച്ച് കൊണ്ട് പോകാൻ പറ്റിയത് കോൺഗ്രസിന്'; കോൺ​ഗ്രസിന്റെ മൃദുസ്വഭാവം തനിക്ക് ഇഷ്ടമാണെന്നും രമേഷ് പിഷാരടി

'എന്റെ ചുറ്റുമുള്ളവരെല്ലാം കോൺ​ഗ്രസുകാരായിരുന്നു; ഇത്രയും ബഹുസ്വരതയുള്ള ഒരു നാടിനെ ഏകോപിപ്പിച്ച് കൊണ്ട് പോകാൻ പറ്റിയത് കോൺഗ്രസിന്'; കോൺ​ഗ്രസിന്റെ മൃദുസ്വഭാവം തനിക്ക് ഇഷ്ടമാണെന്നും രമേഷ് പിഷാരടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്തുകൊണ്ട് താൻ കോൺ​ഗ്രസുകാരനായെന്ന് ഒറ്റവാക്കിൽ പറയാനാകില്ലെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. തന്റെ ചുറ്റുമുള്ളവരെല്ലാം കോൺ​ഗ്രസുകാരായിരുന്നെന്നും കോൺ​ഗ്രസിന്റെ മൃദുസ്വഭാവം തനിക്ക് ഇഷ്ടമാണെന്നും താരം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ കുടുംബത്തിനും കോൺ​ഗ്രസ് പശ്ചാത്തലമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ അച്ഛൻ ജോലി ചെയ്യുന്ന കാലത്ത് ഐ.എൻ.ടി.യു.സിക്ക് ഒപ്പം നിന്ന ആളായിരുന്നുവെന്നും പിഷാരടി പറഞ്ഞു.

'എനിക്ക് കംഫർട്ടബിളായ നേതാക്കളുള്ളത് കോൺഗ്രസിലാണ്. കോമഡി ചെയ്യുന്നതുകൊണ്ട് സാമൂഹ്യബോധമില്ലെന്നല്ല. കലയാണ് ഉപജീവന മാർഗം, രാഷ്ട്രീയത്തെ ഉപജീവന മാർഗമായി കാണില്ല. എന്തുകൊണ്ട് കോൺഗ്രസ് എന്നതിന് ഒറ്റവാക്കിൽ ഉത്തരം പറയാൻ സാധിക്കില്ല. പക്ഷെ എന്റെ അച്ഛൻ ജോലി ചെയ്യുന്ന കാലത്ത് ഐ.എൻ.ടി.യു.സിയിൽ ഉണ്ടായിരുന്നു. പരിചയമുള്ളവരും എനിക്ക് ചുറ്റുമുള്ളവരുമെല്ലാം കോൺഗ്രസുകാരാണ്.

എന്നെ കലയിൽ കൊണ്ട് വന്ന സലീമേട്ടൻ, സുഹൃത്തായ ധർമ്മജൻ ഇവരെല്ലാം ഉണ്ട്. മാത്രമല്ല, കോൺഗ്രസിനുള്ള ഒരു മൃദുസ്വഭാവം എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ തന്നെ അത്തരത്തിലാണ് എപ്പോഴും ജീവിക്കുന്നതും. എനിക്ക് സുഖമായി നിൽക്കാൻ പറ്റിയ ഇടമാണ്, അത്തരത്തിലുള്ള നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസ്,’ പിഷാരടി പറഞ്ഞു. ഇന്ത്യ പോലൊരു രാജ്യത്ത്, അല്ലെങ്കിൽ കേരളം പോലൊരു സംസ്ഥാനത്ത് കോൺഗ്രസ് നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഇവിടെ ഒരു സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ കോൺഗ്രസ് വഹിച്ച പങ്ക് വളരെ വലുതാണ്. ഇത്രയും ബഹുസ്വരതയുള്ള ഒരു നാടിനെ ഇതുപോലെ ഏകോപിപ്പിച്ച് കൊണ്ട് പോകാൻ പറ്റിയത് കോൺഗ്രസിനാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രമേഷ് പിഷാരടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ വേദിയിലെത്തി കോൺ​ഗ്രസിൽ സജീവമാകാൻ തീരുമാനിച്ചത്. ഹരിപ്പാട്ടെ വേദിയിലെത്തിയ താരത്തെ ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചേർന്ന് സ്വീകരിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പിഷാരടി വ്യക്തമാക്കി. ധർമജൻ മത്സരിച്ചാൽ വിജയത്തിനായി പ്രവർത്തിക്കും. ‘ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമാണ് കോൺഗ്രസ്. ഭയപ്പാട് ഇല്ലാതെ സമീപിക്കാവുന്ന നേതാക്കളാണ് കോൺഗ്രസിൽ. ചിരിക്കുന്ന നേതാക്കളുള്ള പാർട്ടിയിൽ ചേരുന്നു. മുന്നോട്ടുള്ള യാത്ര വലതുപക്ഷം ചേർന്ന് കോൺഗ്രസിനൊപ്പം ഉണ്ടാകും.’– അദ്ദേഹം പറഞ്ഞു.

നിഷ്പക്ഷൻ ആയിരുന്നു ഇത്രയുംകാലം ഞാൻ. മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നാണ് ഇപ്പോൾ ചിന്ത. ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിനൊപ്പം ചേരുന്നു. അഭിമാനം തോന്നുന്ന കാര്യം. മത്സരിക്കുന്നുണ്ടോ എന്നാണ് ചോദ്യം. ധർമജന് സീറ്റ് നൽകിയാൽ അവിടെ അവനുവേണ്ടി പ്രയത്നിക്കും. ഞാൻ മത്സരിക്കാൻ ഇല്ല. കേരളത്തിന് അത്യാവശ്യം ആണ്‌ കോൺഗ്രസിന്റെ വിജയം. കോൺഗ്രസിനൊപ്പം ഉണ്ടാകുമെന്നും പിഷാരടി പറഞ്ഞു.

‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്... എന്നാണല്ലോ. അപ്പോൾ ഇനി ‘റൈറ്റ്’ തന്നെയാണ്. അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലത്..’ ആവേശത്തോടെ രമേഷ് പിഷാരടിയുടെ പ്രസംഗം. നിറഞ്ഞ കയ്യടിയോടെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഓരോ വാക്കും സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ശബ്ദവും പ്രവർത്തകരുടെ ആവശ്യപ്രകാരം പിഷാരടി വേദിയിൽ അവതരിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP