Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തുടർച്ചയായ പത്താം ദിവസവും പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ; ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കേരളത്തിൽ കൂടി; ഒന്നര ആഴ്ച കൊണ്ട് കൂടിയത് ഡീസലിന് 2 രൂപ 70 പൈസയും പെട്രോളിന് 1 രൂപ 45 പൈസയും; ഇങ്ങനെ പോയാൽ ഉടൻ സെഞ്ച്വറി അടിക്കും; നികുതി കുറയ്ക്കാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; ഫലം സർവ്വത്ര വിലക്കയറ്റം

തുടർച്ചയായ പത്താം ദിവസവും പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ; ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കേരളത്തിൽ കൂടി; ഒന്നര ആഴ്ച കൊണ്ട് കൂടിയത് ഡീസലിന് 2 രൂപ 70 പൈസയും പെട്രോളിന് 1 രൂപ 45 പൈസയും; ഇങ്ങനെ പോയാൽ ഉടൻ സെഞ്ച്വറി അടിക്കും; നികുതി കുറയ്ക്കാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; ഫലം സർവ്വത്ര വിലക്കയറ്റം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പതിവ് പോലെ രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. കേരളത്തിൽ പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്. തുടർച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഈ രീതി തുടരുമെന്നാണ് സൂചന. വോട്ടെടുപ്പ് അടുക്കുന്നതുവരെ പരമാവധി പണം ഖജനാവിൽ എത്തിക്കാനാണ് നീക്കം.

ഡീസലിന് 2 രൂപ 70 പൈസയും പെട്രോളിന് 1 രൂപ 45 പൈസയുമാണ് പത്ത് ദിവസം കൊണ്ട് വർധിച്ചത്. കൊച്ചിയിൽ 88.91 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. ഡീസലിന് 84 രൂപ 42 പൈസയും. ഇങ്ങനെ പോയാൽ കേരളത്തിലും പെട്രോൾ വില താമസിയാതെ സെഞ്ച്വറി അടിക്കും. മഹാരാഷ്ട്രയിലും രാജസ്ഥാനിലും വില പലയിടത്തും നൂറു കടന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 63.56 ഡോളറായി വർധിച്ചു. മുമ്പ് ഇത് 120 ഡോളറായിരുന്നപ്പോൾ ഇന്ത്യയിലെ പെട്രോൾ വില 72 രൂപയായിരുന്നു. നികുതിയാണ് ഇപ്പോൾ കൊടുക്കുന്ന തുകയിൽ ഏറെയും. ഇത് കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറല്ല.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 2018 ൽ പെട്രോൾ, ഡീസൽ വില കുതിച്ച് കയറിയപ്പോൾ സർക്കാർ ചില നടപടികൾ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സർക്കാർ എണ്ണക്കമ്പനികൾ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയിൽ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതിൽ നിർണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നാൽ എണ്ണ വില കുറയ്ക്കാൻ വഴിയൊരുക്കും. ഇന്ധനവില വർധനവിനൊപ്പം പാചകവാതക സിലിണ്ടറിന് വില കൂട്ടിയതും ജനങ്ങളെ വലയ്ക്കുന്നു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറിന് 50 രൂപയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിനാണ് വില വർധനയുണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡൽഹിയിൽ 769 രൂപയാകും. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ഡിസംബറിനു ശേഷം ഇത് മൂന്നാം തവണയാണ് എൽപിജി സിലിണ്ടറിന് വില കൂട്ടുന്നത്.

ഇന്ധന വില വർധനയ്‌ക്കൊപ്പം സംസ്ഥാനത്തെ പച്ചക്കറി വിലയും കുതിക്കുകയാണ്. സാധാരണ ഉപയോഗിക്കുന്ന പല ഇനങ്ങൾക്കും പത്ത് മുതൽ 50 രൂപയിലേറെയാണ് കൂടിയത്. അതേസമയം, സർക്കാരിന്റെ സൗജന്യ കിറ്റ് തുടരുന്നതിനാൽ പലവ്യഞ്ജന വിലയിൽ കാര്യമായ മാറ്റമില്ലെന്ന് വ്യാപാരികൾ പറയുന്നു. നാൽപ്പതിൽ കിടന്ന സവാള വില അമ്പത്തിരണ്ടിലെത്തി. തക്കാളി വില ഇരുപതിൽ നിന്ന് നാൽപ്പതായി.പതിനഞ്ച് രൂപയായിരുന്ന വെണ്ടയ്ക്ക വില അറുപത് കടന്നു. ഒരു കിലോ അമരയ്ക്കയ്ക്ക് നാൽപ്പത് രൂപയാണ് വില. ഇന്ധന വില വർധനയെ തുടർന്ന് ലോറി വാടകയിൽ ഉൾപ്പെടെയുണ്ടായ വർധനയാണ് പച്ചക്കറി വിപണിയെയും സ്വാധീനിച്ചത്.

പലചരക്ക് കടകളിൽ പക്ഷേ മറിച്ചാണ് സ്ഥിതി. അരിയും പയറും കടലയും ഉൾപ്പെടെ അവശ്യ വസ്തുക്കൾക്കൊന്നും കഴിഞ്ഞ രണ്ടു മാസത്തിനിടെ കാര്യമായ വില വർധന ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. തൽക്കാലം പലചരക്ക് വിലയിൽ വർധനയില്ലെങ്കിലും ഡീസൽ വിലിയിലെ വർധന തുടർന്നാൽ വില ഉയർന്നേക്കുമെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്. കാലിത്തീറ്റ ഉൽപ്പന്നങ്ങളുടെ വിലയിലും കാര്യമായ വർധന ഉണ്ടായിട്ടുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP