Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിട്ടുമാറാത്ത ചുമയുടെ യഥാർത്ഥ കാരണം അറിഞ്ഞ 40കാരി ഞെട്ടി; വില്ലനായത് 15-ാം വയസ്സിൽ വിഴുങ്ങിയ വിസിൽ: 25 വർഷമായി ശ്വാസനാളിയിൽ കുടുങ്ങി കിടന്ന വിസിൽ പുറത്തെടുത്ത് ഡോക്ടർമാർ

വിട്ടുമാറാത്ത ചുമയുടെ യഥാർത്ഥ കാരണം അറിഞ്ഞ 40കാരി ഞെട്ടി; വില്ലനായത് 15-ാം വയസ്സിൽ വിഴുങ്ങിയ വിസിൽ: 25 വർഷമായി ശ്വാസനാളിയിൽ കുടുങ്ങി കിടന്ന വിസിൽ പുറത്തെടുത്ത് ഡോക്ടർമാർ

സ്വന്തം ലേഖകൻ

പരിയാരം: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ 15-ാം വയസ്സിൽ അബദ്ധത്തിൽ വിഴുങ്ങിയ വിസിൽ 40-ാം വയസ്സിൽ പുറത്തെടുത്തു. 25 വർഷമായി വീട്ടമ്മയുടെ ശ്വാസ നാളിയിൽ കുടുങ്ങി കിടന്ന വിസിലാണ് ഇന്നലെ ഡോക്ടർമാർ ചേർന്ന് പുറത്തെടുത്തത്. 15 വയസ്സു മുതലുള്ള വിട്ടുമാറാത്ത ചുമയുമായി നടന്ന വീട്ടമ്മ കഴിഞ്ഞ ദിവസം പ്രതിവിധി തേടി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ശ്വാസകോശ വിഭാഗത്തിലെ ഡോ.ജാഫർ ബഷീറിനെ കണ്ടതോടെയാണ് കുട്ടിക്കാലത്തെ വിസിൽ കഥ പുറത്തായത്.

വർഷങ്ങളായി ചുമ മൂലം ബുദ്ധിമുട്ടുകയായിരുന്നു മട്ടന്നൂർ സ്വദേശിനിയായ വീട്ടമ്മ. ഇതിന് ശാശ്വത പരിഹാരം തേടിയാണ് ഡോ.ജാഫർ ബഷീറിനെ കണ്ടത്. തുടർന്ന് എക്‌സറെ ടുപ്പിച്ച ഡോക്ടർ അതു പരിശോധിച്ചപ്പോൾ ശ്വാസനാളിയിൽ കറുത്ത അടയാളം കണ്ടെത്തി. തുടർന്നു നടത്തിയ സ്‌കാനിങ്ങിലാണു ശ്വാസനാളിയിൽ എന്തോ കുടുങ്ങിയിട്ടുണ്ടെന്നു മനസ്സിലായത്. എന്താണെന്ന് അറിയാൻ വീട്ടമ്മയോട് ചോദിച്ചെങ്കിലും ഒന്നും വിഴുങ്ങിയതായി വീട്ടമ്മയുടെ ഓർമയിൽ ഉണ്ടായിരുന്നില്ല.

ഏറെ ആലോചിച്ച ശേഷമാണ് 40കാരിയായ വീട്ടമ്മ 15-ാം വയസ്സിൽ വിഴുങ്ങിപ്പോയ വിസിലിന്റെ കാര്യം ഓർത്തെടുത്തത്. കളിയാട്ടം കാണാൻ പോയപ്പോൾ വാങ്ങിയ ബലൂണിൽ ഘടിപ്പിച്ചിരുന്ന വിസിൽ അറിയാതെ വിഴുങ്ങുകയായിരുന്നു.

വിഡിയോ ബ്രോങ്കോസ്‌കോപിക് എന്ന ഉപകരണം കൊണ്ടു മാത്രമേ ഇതു പുറത്തെടുക്കാൻ സാധിക്കുകയുള്ളൂ. ഇതു മനസ്സിലാക്കി ഡോ.ജാഫർ പരിയാരം ഗവ. മെഡിക്കൽ കോളജ് ശ്വാസകോശ വിഭാഗത്തിലെ ഡോ.രാജീവ് റാമിനെ ബന്ധപ്പെട്ടു. ഇന്നലെ വീട്ടമ്മയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

ഡോ.ജാഫർ ബഷീർ, ഡോ.രാജീവ് റാം, ഡോ.ഡി.കെ.മനോജ്, ഡോ.കെ.വി.പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ പരിയാരത്തെ അത്യാഹിത വിഭാഗത്തിന്റെ സഹായത്തോടെ വീട്ടമ്മയുടെ ശ്വാസനാളിയിൽ നിന്നു പ്ലാസ്റ്റിക് വിസിലിന്റെ ഭാഗം പുറത്തെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP