Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൊഴിചൊല്ലിയ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: ഒളിവിൽ കഴിയുന്ന യുവാവിന് മുൻകൂർ ജാമ്യമില്ല; മുൻ ഭർത്താവ് വീട്ടിൽ കടന്നുകയറി ചുരിദാർ വലിച്ചുകീറുകയും ബലാൽസംഗത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപണം

മൊഴിചൊല്ലിയ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്:  ഒളിവിൽ കഴിയുന്ന യുവാവിന് മുൻകൂർ ജാമ്യമില്ല; മുൻ ഭർത്താവ് വീട്ടിൽ കടന്നുകയറി ചുരിദാർ വലിച്ചുകീറുകയും ബലാൽസംഗത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപണം

ജംഷാദ് മലപ്പുറം

മലപ്പുറം: നേരത്തെ മൊഴിചൊല്ലിയ ഭാര്യയെ വീട്ടിൽകയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് മുൻകൂർ ജാമ്യമില്ല. വീടിനകത്തുവെച്ച് തന്റെ ചുരിദാർ വലിച്ചുകീറുകയും ബലാൽസംഗത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഒളിവിൽ കഴിയുന്ന മുൻഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് തള്ളിയത്. മലപ്പുറം താനൂർ അഞ്ചുടി കുപ്പന്റെ പുരക്കൽ മുഹമ്മദ് കാസിമിന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്.

2020 നവംബർ 20നാണ് കേസിന്നാസ്പദമായ സംഭവം. 22കാരിയായ പരാതിക്കാരിയെ പ്രതി നേരത്തെ വിവാഹം മോചനം ചെയ്തിരുന്നു. സംഭവ ദിവസം വൈകീട്ട് അയ്യപ്പൻകാവിൽ റോഡിലൂടെ നടന്നുപോകവെ ബൈക്കിലെത്തിയ പ്രതി യുവതിയെ തടഞ്ഞുവെക്കുകയും അടിക്കുകയും ചെയ്തു. കരഞ്ഞുകൊണ്ട് സ്വന്തം വീട്ടിലേക്കോടിയ യുവതിയെ പിന്തുടർന്നെത്തിയ പ്രതി വീടിനകത്തുവെച്ച് ചുരിദാർ വലിച്ചുകീറുകയും ബലാൽസംഗത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. പരപ്പനങ്ങാടി എസ് ഐ മുരളീധരനാണ് കേസന്വേഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP