Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സഭയുടെ പിന്തുണയും സിപിഎമ്മിഎന്റെ സഹായവും എനിക്ക് തന്നെ; സിപിഐ സീറ്റ് നൽകിയില്ലെങ്കിൽ മണ്ണാർക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വ്യവസായി ഐസക് വർഗീസ്

സഭയുടെ പിന്തുണയും സിപിഎമ്മിഎന്റെ സഹായവും എനിക്ക് തന്നെ; സിപിഐ സീറ്റ് നൽകിയില്ലെങ്കിൽ മണ്ണാർക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വ്യവസായി ഐസക് വർഗീസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സിപിഐ സീറ്റ് തന്നില്ലെങ്കിൽ മണ്ണാർക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വ്യവസായി ഐസക് വർഗീസ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സഭയുടെ പിന്തുണ ഉണ്ടെന്നും ഐസക് വർഗീസ് കത്തിൽ ആവർത്തിക്കുന്നുണ്ട്. മണ്ണാർക്കാട്ട് മത്സരിപ്പിച്ചാൽ സിപിഎം വോട്ട് അടക്കം ചോരാതെ കിട്ടുമെന്നും വിജയം ഉറപ്പാണെന്നുമാണ് ഐസക് വർഗ്ഗീസിന്റെ അവകാശവാദം.

കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ശുപാർശ ചെയ്ത് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്താണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ചത്. അഴിമതിക്കെതിരെ നിരന്തരം ശബ്ദമുയർത്തി വ്യക്തിയാണ് ഐസക് വർഗീസ്. സാധാരണ നിലയിൽ തുടങ്ങി കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് അധിപനായ വ്യക്തിയാണ് ഐസക്. സോളാർ കേസിലും ബാർ കേസിലും മലബാർ സിമന്റ്‌സ് കേസിലും അതിശക്തമായ ഇടപെടലുകൾ നടത്തി. ഈ കരുത്തുമായാണ് സിപിഐയുടെ എംഎൽഎയാകാൻ ഐസക് വർഗീസ് ചരടു വലികൾ നടത്തിയത്.

സിപിഎം നേതൃത്വത്തിലുള്ള കേരളാ പ്രവാസി സംഘത്തിന്റെ പാലക്കാട് ജില്ലാ കമ്മറ്റി അംഗമാണ് ഐസക് വർഗ്ഗീസ്. കോവിഡ് കാലത്തും മറ്റും നിരവധി സാമൂഹിക ഇടപെടലുകൾ നടത്തി. പ്രവാസികളുടെ കരുത്തിലാണ് തന്റെ ബിസനസ്സ് സംരഭങ്ങൾ ഐസക് വർഗ്ഗീസ് മുമ്പോട്ട് കൊണ്ടു പോകുന്നത്. സിപിഎം നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ഇതാണ് സിപിഎമ്മിനൊപ്പം ചേർന്ന് നിൽക്കാൻ കാരണവും. അത്തരത്തിലൊരു ബിസിനസ്സുകാരനാണ് മണാർക്കാട് സീറ്റിൽ സിപിഐയ്ക്കായി മത്സരിക്കാൻ ആഗ്രഹിക്കുന്നത്.

പൊലീസുകാരന്റെ മകനാണ് ഐസക് വർഗീസ്. 20 വയസ്സിൽ പൊലീസിന്റെ ഇടപെടൽ കാരണം എന്നിട്ടും നാടു വിടേണ്ടി വന്നു. ബോംബെയിൽ തുടങ്ങിയത് വസ്ത്രക്കച്ചവടമാണ്. ചെറിയ കച്ചവടം നടത്തി വലിയ സ്വപ്‌നങ്ങളുമായി കുവൈറ്റിലെത്തി. കുവൈറ്റിൽ പടർന്ന് പന്തലിച്ചു. പിന്നെ കേരളത്തിലേക്ക്. കഞ്ചിക്കോട് വ്യവസായ പാർക്കിൽ സ്ഥലം പാട്ടത്തിന് എടുത്ത് കഞ്ചിക്കോട്ട് വസ്ത്ര നിർമ്മാണ ഫാക്ടറി തുടങ്ങി. പിന്നീട് വിൽപ്പനശാലയും. ഇതും വിജയമായി. ഇതോടെ ഐസക് വർഗ്ഗീസ് കഞ്ചിക്കോട്ടെ പ്രധാനിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP