Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെറ്റിയിൽ മിൽമയുടെ ലോ​ഗോയുമായി പശുക്കുട്ടി; വയനാട് ജോസഫ് തോമസിന്റെ ഫാമിലെ പശുക്കുട്ടി കൗതുകമാവുന്നു

നെറ്റിയിൽ മിൽമയുടെ ലോ​ഗോയുമായി പശുക്കുട്ടി; വയനാട് ജോസഫ് തോമസിന്റെ ഫാമിലെ പശുക്കുട്ടി കൗതുകമാവുന്നു

മറുനാടൻ മലയാളി ബ്യൂറോ

നെറ്റിയിൽ മിൽമയുടെ ലോ​ഗോയുമായി ജനിച്ച പശുക്കുട്ടി കൗതുകമാവുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയാണ് തലയിൽ മിൽമയുടെ ചിഹ്നവുമായി ജനിച്ചത്. ജനിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത്. പശു ഫാം നടത്തുന്ന വ്യക്തിയാണ് ജോസഫ്. തലയിൽ മിൽമയുടെ ലോ​ഗോയുള്ളതിനാൽ കൊണ്ട് മിൽമ എന്നുതന്നെ പശുക്കുട്ടിക്ക് പേര് നൽകി. ചുവന്ന നിറത്തിലുള്ള പശുക്കുട്ടിയുടെ നെറ്റിയിൽ മിൽമയുടെ ഔദ്യോഗിക ചിഹ്നം വെള്ളനിറത്തിൽ കാണാം. മിൽമയുടെ യഥാർത്ഥ ബ്രാൻഡ് അംബാസിഡാറായി ഒരു പശുക്കുട്ടി എന്നാണ് സോഷ്യൽ മീഡിയകളിൽ അഭിപ്രായമുയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP