Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പു കാലത്ത് മീശ വിവാദം കത്തിക്കാൻ ബിജെപി; അക്കാദമി അവാർഡ് ഹിന്ദു വിരുദ്ധതയെന്ന് ആരോപണവുമായി കെ സുരേന്ദ്രൻ; ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ കൃതിയെ തള്ളിപ്പറയുന്നത് ശരിയല്ല; പുരസ്‌ക്കാര നിർണയത്തിൽ പുനർവിചിന്തനം ഇല്ലെന്ന് വൈശാഖൻ; അവാർഡ് നിർണയത്തിൽ സർക്കാരിനോ മുഖ്യമന്ത്രിക്കോ ബന്ധമില്ലെന്നും അക്കാദമി അധ്യക്ഷൻ

തെരഞ്ഞെടുപ്പു കാലത്ത് മീശ വിവാദം കത്തിക്കാൻ ബിജെപി; അക്കാദമി അവാർഡ് ഹിന്ദു വിരുദ്ധതയെന്ന് ആരോപണവുമായി കെ സുരേന്ദ്രൻ; ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ കൃതിയെ തള്ളിപ്പറയുന്നത് ശരിയല്ല; പുരസ്‌ക്കാര നിർണയത്തിൽ പുനർവിചിന്തനം ഇല്ലെന്ന് വൈശാഖൻ; അവാർഡ് നിർണയത്തിൽ സർക്കാരിനോ മുഖ്യമന്ത്രിക്കോ ബന്ധമില്ലെന്നും അക്കാദമി അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തെരഞ്ഞെടുപ്പു കാലത്ത് മീശ വിവാദം കത്തിക്കാൻ ഒരുങ്ങുകയാണ് ബിജെപി. എസ് ഹരീഷിന്റെ മീശക്ക് കേരള സഹിത്യ അക്കാദമി പുരസ്‌ക്കാരം നൽകിയതാണ് വിവാദമാക്കാൻ ബിജെപി രംഗത്തെത്തിയിരിക്കുന്നത്. നോവലുമായി ബന്ധപ്പെട്ടുള്ള വിവാദം ഉയർത്തി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തുവന്നു. ഹിന്ദു വിരുദ്ധതയുള്ള നോവലാണ് മീശയെന്ന് സുരേന്ദ്രൻ പറഞ്ഞു. പുരസ്‌കാരം നൽകുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. നേരത്തെ തന്നെ ബിജെപിയും മറ്റ് തീവ ഹിന്ദുത്വ സംഘടനകളും മീശയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഹിന്ദുക്കളെ അവഹേളിക്കുകയാണ് സാഹിത്യ അക്കാദമി ചെയ്തിരിക്കുന്നത്. ഹിന്ദു വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണ് ഈ നടപടിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർവി ബാബുവും ആരോപിച്ചു. സാഹിത്യ അക്കാദമി അർബൻ നക്സലുകളെയും ദേശവിരുദ്ധരെയും തിരുകി കയറ്റാനുള്ള സ്ഥലമായി മാറിയെന്ന് സുരേന്ദ്രനും ആരോപിച്ചു. ക്ഷേത്രത്തിൽ പോകുന്ന ഹിന്ദു സ്ത്രീകൾ ലൈംഗിക ആവശ്യത്തിനായി പോകുന്നവരാണെന്ന നോവലിലെ പരാമർശം അങ്ങേയറ്റം പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഹിന്ദു സ്ത്രീകളെ അവഹേളിച്ച ഈ നോവലിനെതിരെ സ്ത്രീകൾ തന്നെയാണ് പ്രതിഷേധിച്ചതെന്നും ആർവി ബാബു പറഞ്ഞു. പിണറായി സർക്കാരിന് ഹിന്ദുക്കളോടുള്ള ദേഷ്യം അടങ്ങിയിട്ടില്ലെന്ന് സുരേന്ദ്രൻ പറയുന്നു. ശബരിമലയിൽ ചെയ്ത അതേ കാര്യമാണ് പിണറായി ഇപ്പോൾ ആവർത്തിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. നോവലിൽ വർഗീയ പരാമർശം ഉണ്ടെന്നും, മാതൃഭൂമി തന്നെ നോവൽ പിൻവലിച്ചതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം സാഹിത്യ അക്കാദമി അവാർഡ് മീശക്ക് നല്കി തീരുമാനം പിൻവലിക്കില്ലെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ വ്യക്തമാക്കി. പുരസ്‌കാര നിർണയത്തിൽ പുനർവിചിന്തനമില്ലെന്ന് വൈശാഖൻ പറഞ്ഞു. ജൂറി അംഗങ്ങളുടെ തീരുമാനം അന്തിമമാണെന്ന് പറഞ്ഞ വൈശാഖൻ, ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ വർഗീയ ധ്രൂവീകരണമാണ് ചിലർ ലക്ഷ്യമിടുന്നതെന്ന് കുറ്റപ്പെടുത്തി. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടക്കുന്നു. സാഹിത്യത്തെ സാഹിത്യമായി കാണണം നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ കൃതിയെ തള്ളിപ്പറയുന്നത് ശരിയല്ല അക്കാദമി മതേതര സ്ഥാപനമാണ് അവാർഡ് നിർണയത്തിൽ സർക്കാരിനോ മുഖ്യമന്ത്രിക്കോ ബന്ധമില്ലെന്നും വൈശാഖൻ ചൂണ്ടിക്കാട്ടി.

നോവലിൽ വർഗീയപരാമർശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവർ തന്നെ അത് പിൻവലിച്ചതാണെന്നും കെ സുരേന്ദ്രൻ പറയുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ നോവൽ ആദ്യം പ്രസിദ്ധീകരിച്ചുവന്നിരുന്നത്. എന്നാൽ ഈ പരാമർശങ്ങളുടെ പേരിൽ വലിയ വിവാദമുയർന്നതിനെത്തുടർന്ന് നോവലിന്റെ പ്രസിദ്ധീകരണം ആഴ്ചപ്പതിപ്പ് നിർത്തി. ഒടുവിൽ ഡിസി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു.

മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പിലായിരുന്നു മീശ ആദ്യം പ്രസിദ്ധീകരിച്ച് വന്നത്. വിവാദം ഉയർന്നതോടെ നോവൽ പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി നിർത്തി. ഒടുവിൽ ഡിസി ബുക്സ് പുസ്തകം ഏറ്റെടുത്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. ഹിന്ദു ദേവതകളെ നഗ്‌നരാക്കി വരച്ച എംഎഫ് ഹുസൈന് രവിവർമ പുരസ്‌കാരം നൽകിയ ആദരിക്കാൻ ശ്രമിച്ചത് ഇടതുസർക്കാരായിരുന്നു. ഹിന്ദു വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സന്ദീപാനന്ദഗിരിക്ക് വരെ അവാർഡ് നൽകി കൊണ്ട് ഇടതുപക്ഷം സ്വീകരിച്ചതെന്ന് ബാബു പറഞ്ഞു. സംസ്ഥാന ചരിത്രത്തിൽ തന്നെ ഹിന്ദുവിരുദ്ധ പരാമർശങ്ങൾ ഇത്രത്തോളമുള്ള നോവൽ ഇറങ്ങിയിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. സാഹിത്യ അക്കാദമി സിപിഎമ്മിന്റെ ഉൾപ്പാർട്ടി സംഘടനയായി മാറിയിരിക്കുകയാണ്. സിപിഎമ്മിനെ താളത്തിനൊത്ത് തുള്ളാനല്ല സാഹിത്യ അക്കാദമിയിൽ ഓരോരുത്തരെ നിയമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP