Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ന്യൂസ് ഡെസ്‌ക്‌

ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ രാജിവച്ചത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. രാജിവച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി വസീം ജാഫറിനെതിരെ വർഗീയ ആരോപണം ഉന്നയിച്ചിരുന്നു.

ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുമായി മുഖ്യമന്ത്രി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം വിഷയം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്വേഷം ഒരു സ്ഥിരം ഏർപ്പാടായി മാറിയെന്നും നമ്മുടെ ക്രിക്കറ്റിനെ പോലും അത് നശിപ്പിച്ചെന്നും രാഹുൽ ട്വിറ്ററിലൂടെ പറയുകയുണ്ടായി.

ഇന്ത്യ നമുക്കെല്ലാവർക്കും അവകാശപ്പെട്ടതാണ്. നമ്മുടെ ഐക്യം തകർക്കാൻ അവരെ അനുവദിക്കരുതെന്നും രാഹുൽ ട്വീറ്റിൽ കുറിക്കുകയുണ്ടായി. ഉത്തരാഖണ്ഡ് സംഭവം ഉയർത്തിക്കാട്ടിയാണ് രാഹുലിന്റെ ട്വീറ്റെങ്കിലും ആളുകളുടെ പേര് അദ്ദേഹം പരാമർശിച്ചിരുന്നില്ല.

ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കായിക രംഗം വർഗീയ വത്കരിക്കുകയാണെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം ആരോപിക്കുകയുണ്ടായി.

ടീം സെലക്ടർമാരുടേയും അസോസിയേഷൻ ഭാരവാഹികളുടേയും ഇടപെടലും പക്ഷപാതവും അർഹതയില്ലാത്ത താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി എട്ടിനാണ് വസീം ജാഫർ പരിശീലക സ്ഥാനം രാജിവച്ചത്. ഒരു വർഷത്തെ കരാറിൽ കഴിഞ്ഞ ജൂണിലാണ് അദ്ദേഹത്തെ പരിശീലകനായി നിയമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP