Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കോടതിയെ സമീപിക്കാനൊരുങ്ങി കിഫ കോടതിയിലേക്ക്; ആവശ്യം കാട്ടുപന്നിൾ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന പശ്ചാത്തലത്തിൽ; ഇനിയൊരു മനുഷ്യജീവൻ കൂടെ വന്യമൃഗ ആക്രമണത്തിൽ പൊലിയുന്നത് വരെ കാത്തിരിക്കാൻ നേരമില്ലെന്ന് കിഫ

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കോടതിയെ സമീപിക്കാനൊരുങ്ങി കിഫ കോടതിയിലേക്ക്; ആവശ്യം കാട്ടുപന്നിൾ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന പശ്ചാത്തലത്തിൽ; ഇനിയൊരു മനുഷ്യജീവൻ കൂടെ വന്യമൃഗ ആക്രമണത്തിൽ പൊലിയുന്നത് വരെ കാത്തിരിക്കാൻ നേരമില്ലെന്ന് കിഫ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേരള ഇൻഡിപെൻഡന്റ് ഫാർമേർസ് അസോസിയേഷൻ ഹൈക്കോടതിയിലേക്ക്. വർധിച്ചുവരുന്ന കാട്ടുപന്നി ആക്രമണങ്ങളും കർഷകരുടെ ജീവഹാനിയും മുൻനിർത്തിയാണ് കിഫ ഹൈക്കോടതിയെ സമീപിക്കുന്നത്.കരമടച്ചു കൃഷിചെയ്യുന്ന റെവന്യൂ ഭൂമിയിൽ ഇനിയൊരു മനുഷ്യജീവൻ കൂടെ വന്യമൃഗ ആക്രമണത്തിൽ പൊലിയുന്നത് വരെ കാത്തിരിക്കാൻ നേരമില്ലെന്ന് കിഫയുടെ ചെയർമാൻ അലക്‌സ് ഒഴുകയിൽ പറയുന്നു.

കൃഷിഭൂമിയിൽ ഇറങ്ങുകയും, മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്ന വന്യമൃഗങ്ങളെ പ്രത്യേകിച്ച് അനിയന്ത്രിതമായി പെറ്റുപെരുകിയിരിക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നാണ് ആവശ്യം. രാഷ്ട്രീയക്കാരുടെ വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിക്കപ്പെട്ട് ഇനിയും കാത്തിരുന്നു കർഷകജീവിതങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്നത് നോക്കിയിരിക്കാൻ സാധിക്കില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിലേക്ക് കൊടുത്ത കത്തിൽ വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ കത്ത് വയ്ക്കണം എന്നുപോലും അറിയാത്ത വനംവകുപ്പും മന്ത്രിയും നീതി നടപ്പാക്കിത്തരും എന്ന് ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്നും അലക്‌സ് ഒഴുകയിൽ പറയുന്നു.

കിഫയുടെ ലീഗൽ നിയമവിഭാഗത്തിന്റെ ഭാഗമായ അഡ്വ. അലക്‌സ് സ്‌കറിയ, അഡ്വ. ജോണി കെ ജോർജ്, അഡ്വ. ജോസ് ജെ ചെരുവിൽ, അഡ്വ. ജോസി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് കിഫയെ പ്രതിനിധീകരിച്ചു കർഷകർക്ക് വേണ്ടി ഹൈക്കോടതിയിൽ ഹാജരാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP