Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഷെയർ ചാറ്റിലെ പരിചയക്കാരനുമായി മുങ്ങിയത് കെണിയിൽ പെട്ട്; സേലത്ത് തട്ടുകടക്കാരന്റെ ഫോൺ വാങ്ങി കോൾ ചെയ്തതും സിസി ടിവി ദൃശ്യങ്ങളും നിർണായകമായി; ഗോകർണ്ണം ബീച്ചിലെ ലഹരി മാഫിയയുടെ സങ്കേതത്തിൽ നിന്ന് പൊലീസ് യുവതിയെ കണ്ടെത്തിയത് തന്ത്രപരമായി

മൂന്നുവയസുള്ള മകളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഷെയർ ചാറ്റിലെ പരിചയക്കാരനുമായി മുങ്ങിയത് കെണിയിൽ പെട്ട്; സേലത്ത് തട്ടുകടക്കാരന്റെ ഫോൺ വാങ്ങി കോൾ ചെയ്തതും സിസി ടിവി ദൃശ്യങ്ങളും നിർണായകമായി;  ഗോകർണ്ണം ബീച്ചിലെ ലഹരി മാഫിയയുടെ സങ്കേതത്തിൽ നിന്ന് പൊലീസ് യുവതിയെ കണ്ടെത്തിയത് തന്ത്രപരമായി

ബുർഹാൻ തളങ്കര

പയ്യന്നൂർ: കാസർകോട്- കണ്ണൂർ ജില്ലകളിൽ ലഹരി സെക്‌സ് മാഫിയ വീണ്ടും പിടിമുറുക്കിയ വാർത്തകൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരി 29ന് രാവിലെ ഒൻപതരയോടെ മൂന്നുവയസുള്ള പെൺകുട്ടിയെ ഉപേക്ഷിച്ച് കുഞ്ഞിമംഗലത്തെ പ്രവാസിയുടെ ഭാര്യയായ 21-കാരി നാടുവിടാൻ കാരണമായത് ഷെയർ ചാറ്റിംഗിൽ കുടുങ്ങിയെണെന്ന ഉറപ്പിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നവമാധ്യമമായ ഷെയർ ചാറ്റിംഗിൽ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ യുവാവ് യുവതിയെ കെണിയിൽപ്പെടുത്തുകയും തുടർന്ന് ഗോവ മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മാഫിയ സംഘത്തിന് കൈമാറുകയുമായിരുന്നു, 21 കാരി കുഞ്ഞിമംഗലം പറമ്പത്തെ ഭർതൃമതിയായ യുവതിയെ പയ്യന്നൂർ പൊലീസ് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്തിച്ചത് സിനിമാക്കഥകളെ വെല്ലുന്ന നീക്കങ്ങളിലൂടെയാണ്. മലപ്പുറം സ്വദേശിയായ യുവാവിന്റെയും കർണ്ണാടക ഗോകർണ്ണം സ്വദേശിയായ യുവാവിനുമൊപ്പം ഗോകർണ്ണം ബീച്ചിലെ കുടിലിൽ നിന്നാണ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ യുവതിയെ കണ്ടെത്തിയത്. യുവതിയുടെ കയ്യിലുണ്ടായിരുന്ന അഞ്ചുപവനോളം വരുന്ന മാലയും മോതിരവും വിറ്റാണ് ഇവർ സുഖജീവിതം നയിച്ചു വന്നിരുന്നത്.

ഷെയർ ചാറ്റിംഗിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇർഷാദാണ് യുവതിയെ ഗോകർണ്ണത്തെ മാഫിയാസംഘങ്ങളിൽ പെട്ട അമൽ നാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവർക്ക് കൈമാറിയത്. നാട്ടിൽ നിന്ന് മുങ്ങിയ യുവതി തമിഴ് നാട്ടിൽ സേലത്തെത്തുകയും, അവിടുത്തെ തട്ടുകടക്കാരന്റെ ഫോണിൽ മാതാവിനെ വിളിക്കുകയും കടക്കാരൻ ഫോൺ തിരിച്ചു നൽകുമ്പോൾ നമ്പർ ഡിലീറ്റു ചെയ്യുകയുമായിരുന്നു.

എന്നാൽ ഇവരെ വിടാത്ത പിന്തുടർന്ന് പയ്യന്നൂർ പൊലീസ് സൈബർ സെല്ലിലെ ഐടി വിദഗ്ധരായ സൂരജ് , അനൂപ്, സുജേഷ് എന്നിവരുടെ സഹായത്തോടെ സേലത്തെ കൂടുതൽ വിവരങ്ങൾ കണ്ടെത്തി ,തുടർന്ന് പയ്യന്നൂർ പൊലീസ് ഇൻസ്‌പെക്ടർ എം.സി. പ്രമോദിന്റെ നേതൃത്വത്തിൽ എഎസ്ഐ. എ.ജി. അബ്ദുൾ റൗഫ്, സിവിൽ പൊലീസ് ഓഫീസർ സൈജു എന്നിവർ സേലത്തെത്തുകയും, തട്ടുകട മുതൽ പ്രദേശത്തെ നൂറുകണക്കിന് നിരീക്ഷണ ക്യാമറകൾ ഒന്നൊന്നായി പരിശോധനക്ക് വിധേയമാക്കി , അത് കടയിൽ നിന്നും ഉദ്ദേശം ഒരു കിലോമീറ്റർ മാറി യുവതി ഒരു ഹോട്ടലിൽ കയറുന്ന ദൃശ്യം പൊലീസിന് ലഭിച്ചതോടെ അന്വേഷണം വീണ്ടും വേഗത കൈവരിച്ചു.

കൂടുതൽ പരിശോധനയിൽ മറ്റ് രണ്ട് യുവാക്കളുമൊത്ത് യുവതി സേലത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വ്യക്തമായ ദൃശ്യം ലഭിച്ചതോടെയാണ് അന്വേഷണം വഴിത്തിരിവിലായി, തങ്ങൾ നിരീക്ഷണത്തിലാണെന്ന് സംശയിച്ചു ബാംഗ്ലൂരുവിലേക്ക് കടന്ന ഇവരെ പയ്യന്നൂർ പൊലീസ് വിടാതെ പിൻതുടർന്നു. അതേ സമയം തന്നെ യുവതിയുടെ ഓരോ നീക്കങ്ങളും ശാസ്ത്രീയ നീക്കത്തിലൂടെ പ്രിൻസിപ്പൽ എസ്‌ഐ, കെ.ടി. ബിജിത്ത്, എസ്‌ഐ. എം വി ശരണ്യ, എഎസ്ഐ, ടോമി, സി പി ഒ വിനയൻ എന്നിവരടങ്ങിയ സംഘം നിരീക്ഷിച്ചു ബാംഗ്ലൂരിലേക്ക് പിന്തുടർന്ന പൊലീസിന് കൃത്യമായ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു.

തുടർന്ന് ഗോകർണ്ണത്തെ നിശാ ശാലയിൽ മയക്കുമരുന്ന് മാഫിയയുമായി ഇടപഴകുന്ന അമൽ നാഥിന്റെയും മുഹമ്മദിന്റെയും കൂടെ താമസിച്ചവന്ന യുവതിയെ രാത്രിയോടെ സമീപത്തെ ഒരു കുടലിൽ നിന്നും പൊലീസ് പിടികൂടി ബാംഗ്ലൂരുവിലെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു. ഗെറ്റ് ടുഗദർ സംഘത്തിന്റെ റാക്കറ്റിലകപ്പെട്ട് ജീവിതം വഴി തെറ്റുമായിരുന്ന യുവതിയെയാണ് പയ്യന്നൂർ പൊലീസ് സാഹസികമായ നീക്കങ്ങളിലൂടെ രക്ഷപ്പെടുത്തിയത്.

കർണാടക പൊലീസിന്റെ എല്ല സഹായവും ഇതിനകം തളിപ്പറമ്പ് ഡി.വൈ.എസ് പി, കെ.ഇ. പ്രേമചന്ദ്രന്റെ ഉറപ്പു വരുത്തിയിരുന്നു, ഒരുപക്ഷേ ജസ്‌ന തിരോധാനം പോലെ കേരള പൊലീസിന് കുഞ്ഞിമംഗലം ഭർതൃമതിയുടെ തിരോധാനവും തലവേദനയായി മാറുമായിരുന്ന കേസ് ആണ് പയ്യന്നൂർ പൊലീസിന്റെ കൃത്യമായ ഇടപെടൽ മൂലം കണ്ടെത്താൻ സാധിച്ചത്.യുവതിയുടെ മാതാവിന്റെ പരാതിയിൽ നേരത്തെ പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നു. നാട്ടിലെത്തിച്ച യുവതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP