Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിക്കറ്റിൽ ടീം ഇന്ത്യ 'വേറെ ലെവൽ'; ലോകത്തിൽ ഒന്നാമതെന്ന് ഇമ്രാൻ ഖാൻ; മികച്ച ടീമായി രൂപപ്പെട്ടത് ഘടനയിലെ മാറ്റങ്ങളിലൂടെ; പാക്കിസ്ഥാൻ നിരയിൽ വിശ്വാസമുണ്ട്; അടിസ്ഥാന വികസനത്തിന് പ്രധാന്യം നൽകിയാൽ വളരാൻ സാധിക്കുമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി

ക്രിക്കറ്റിൽ ടീം ഇന്ത്യ 'വേറെ ലെവൽ'; ലോകത്തിൽ ഒന്നാമതെന്ന് ഇമ്രാൻ ഖാൻ; മികച്ച ടീമായി രൂപപ്പെട്ടത് ഘടനയിലെ മാറ്റങ്ങളിലൂടെ; പാക്കിസ്ഥാൻ നിരയിൽ വിശ്വാസമുണ്ട്; അടിസ്ഥാന വികസനത്തിന് പ്രധാന്യം നൽകിയാൽ വളരാൻ സാധിക്കുമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി

സ്പോർട്സ് ഡെസ്ക്

ഇസ്‌ലാമബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്രമാനുഗതമായ വളർച്ചയെ പുകഴ്‌ത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോൾ ലോകത്ത് ഏറ്റവും മുകളിലാണ്. പക്ഷേ പാക്കിസ്ഥാന് ഇന്ത്യയേക്കാൾ മികവുണ്ട്. നമുക്ക് കൂടുതൽ കഴിവുണ്ട്, പക്ഷേ ഘടനയിലെ മാറ്റമാണ് ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയതെന്ന് 1992 ൽ പാക്കിസ്ഥാന് ലോകകിരീടം നേടിക്കൊടുത്ത നായകൻ കൂടിയായ ഇമ്രാൻ ഖാൻ ഒരു സ്വകാര്യപരിപാടിയിൽ വിലയിരുത്തി.

ഇന്ത്യയെപ്പോലെ ക്രിക്കറ്റിലെ അടിസ്ഥാന വികസനത്തിന് പ്രധാന്യം നൽകിയാൽ പാക്കിസ്ഥാനും വളരാൻ സാധിക്കുമെന്നും ഇമ്രാൻ ഖാൻ പ്രതികരിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണ നേതൃത്വത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഇമ്രാൻ ഖാൻ ആഭ്യന്തര തലത്തിൽ വരുത്തേണ്ട മാറ്റങ്ങൾ അടക്കം നേരത്തെ ചൂണ്ടിക്കാട്ടിരുന്നു.

സമയമെടുത്താലും ഇന്ത്യയെപ്പോലെ മികച്ച ടീമായി പാക്കിസ്ഥാൻ ടീം മാറുമെന്ന ആത്മവിശ്വാസം ഇമ്രാൻ ഖാൻ പ്രകടിപ്പിച്ചു. പാക്കിസ്ഥാന്റെ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ സാധിക്കാറില്ലെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.

ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയുടെ മിന്നുന്ന പ്രകടനം അടക്കം കണക്കിലെടുത്താണ് ഇമ്രാൻ ഖാൻ അഭിപ്രായം രേഖപ്പെടുത്തിയത്. ആഭ്യന്തര ക്രിക്കറ്റിന് പുറമെ ഐപിഎൽ മത്സരങ്ങളിലൂടെയും യുവതലമുറയ്ക്ക് മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് രാജ്യാന്തര ക്രിക്കറ്റിലേക്ക് കടന്നുവരുന്നതിന് ഒട്ടേറെ അവസരങ്ങളാണ് ഒരുക്കുന്നത്.

പാക്കിസ്ഥാൻ ക്രിക്കറ്റിലെ നിലവിലെ അവസ്ഥയിൽ വിശ്വാസമുണ്ട്. കാര്യങ്ങൾ താമസിയാതെ മാറുമെന്നും ഇമ്രാൻ പ്രതികരിച്ചു. 2018ൽ പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് ഘടനയിൽ പാക്ക് ബോർഡ് വലിയ പരിഷ്‌കാരം നടപ്പാക്കിയിരുന്നു. 16 പ്രാദേശിക ടീമുകളുണ്ടായിരുന്ന ആഭ്യന്തര ലീഗ് ബോർഡ് വെട്ടിച്ചുരുക്കി. എട്ട് പ്രവിശ്യാ ടീമുകൾ മാത്രം മതിയെന്നായിരുന്നു തീരുമാനം. ആഭ്യന്തരതലത്തിൽ ക്രിക്കറ്റ് കൂടുതൽ വാശിയേറിയതാക്കാനാണു തീരുമാനമെന്നായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ വിശദീകരണം.

സുരക്ഷാ ഭീഷണികൾ കാരണം പാക്കിസ്ഥാൻ രാജ്യാന്തര ക്രിക്കറ്റിൽ പിന്നോട്ടുപോയിരുന്നു. ക്രിക്കറ്റ് മത്സരങ്ങളിൽ ഏറ്റവും വാശിയേറിയ ഇന്ത്യ-പാക്ക് ടൂർണമെന്റുകൾ നടന്നിട്ട് വർഷങ്ങളായി. നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP