Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രികരായ തമിഴ്‌നാട് സ്വദേശികൾക്ക് ഗുരുതരപരിക്ക്

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രികരായ തമിഴ്‌നാട് സ്വദേശികൾക്ക് ഗുരുതരപരിക്ക്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ വാഹനാപകടം. മറ്റൊരുബസ്സിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസ്സിൽ ഇടിച്ച ബൈക്ക് യാത്രികരായ തമിഴ്‌നാട് സ്വദേശികൾക്ക് ഗുരുതരപരിക്ക്. ഇന്ന് രാവിലെ 12 മണിയോടടുത്ത് ഊന്നുകൽ വെള്ളാമകുത്തിലായിരുന്നു അപകടം. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശികളായ പുഷ്പനാഥൻ ,പാർത്ഥിപൻ എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്.പുഷ്പനാഥിന്റെ കൈ ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്. പാർത്ഥിപന്റെ ശരീരഭാഗങ്ങളിൽ മുറിവുകളും ചതവുകളുമുണ്ട്. ഇരുവരും അബോധവസ്ഥയിലായിരുന്നു.

ബൈക്കിൽ നിന്നും തെറിച്ചുവീണ ഇരുവരും റോഡിൽത്തന്നെ കിടക്കുകയായിരുന്നു. ബൈക്ക് പാവക്കിലേക്ക് നിരങ്ങിനീങ്ങിയ അവസ്ഥയിലും ബസ്സ് സമീപത്തെ പാടത്തേയ്ക്ക് മൂക്കുകുത്തിയനിലയിലുമായിരുന്നു.ഇതുവഴിയെത്തിയ വനംവകുപ്പ് ജീവനക്കാരാണ് അപകടത്തിൽപ്പൈട്ട് റോഡിൽകിടക്കുന്നവരെ ആദ്യം കാണുന്നത്. തുടർന്ന് ഓടിക്കൂടിയവരുടെ സഹായത്തോടെ ഇരവുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.വിദഗ്ധ ചികത്സയ്ക്കായി ഇവരെ എറണാകുളത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

നേര്യംമംഗലത്തുനിന്നും കോതമംഗലം ഭാഗത്തേയ്ക്ക് വരികയായിരുന്ന കുട്ടിമാളു ബസ്സിലാണ് മൂന്നാർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്ക് കൂട്ടിമുട്ടിയത്. ബൈക്ക് ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം തെറ്റിയ ബസ്സ് പാടത്തേയ്ക്ക് തെന്നിമാറിയിരിക്കാമെന്നാണ് പൊലീസ് അനുമാനം. പാതയുടെ ഈ ഭാഗത്ത് മുമ്പും നിരധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത് ഒഴിവാക്കാൻ ദേശീയപാത അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP