Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്‌കൃത സർവ്വകലാശാലയിൽ നിയമന ക്രമക്കേട് തുടർക്കഥ; പുതുതായി പുറത്ത് വരുന്നത് 1998ലെ മലയാളം അസി. പ്രൊഫസർ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ; തുറവൂർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ബിച്ചു എക്സ് മലയിലിന്റെയും സുനിൽ പി ഇളയിടത്തിന്റെയും അനധികൃത നിയമനമെന്ന് വിവരാവകാശ രേഖ; നിയമന വിവാദം കാലടിക്ക് ഊരാക്കുടുക്കാകുമ്പോൾ

സംസ്‌കൃത സർവ്വകലാശാലയിൽ നിയമന ക്രമക്കേട് തുടർക്കഥ; പുതുതായി പുറത്ത് വരുന്നത് 1998ലെ മലയാളം അസി. പ്രൊഫസർ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ; തുറവൂർ പ്രാദേശിക കേന്ദ്രം ഡയറക്ടർ ബിച്ചു എക്സ് മലയിലിന്റെയും സുനിൽ പി ഇളയിടത്തിന്റെയും അനധികൃത നിയമനമെന്ന് വിവരാവകാശ രേഖ; നിയമന വിവാദം കാലടിക്ക് ഊരാക്കുടുക്കാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: കാലടി സംസാകൃത സർവ്വകലാശാലയിലെ നിയമന വിവാദം സർക്കാരിന് ഊരാക്കുടുക്കാവുകയാണ്. സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിന് പിന്നാലെ ഈ കാലയളവിൽ സർവ്വകലാശാലയിൽ നടന്ന വഴിവിട്ട നിയമനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രൊഫസർ തസ്തികകൾക്കപ്പുറം സർവ്വകലാശാലയുടെ പ്രദേശിക കേന്ദ്രം ഡയറക്ടറുടെ നിയമനം വരെ ഇത്തരത്തിൽ യോഗ്യതകളെയൊക്കെ കാറ്റിൽ പറത്തിയാണ് പൂർത്തിയാക്കിയതെന്ന് വ്യക്തമാക്കുന്ന ആവർത്തിച്ചു പുറത്തുവരുന്നത്.

1998 ലെ മലയാളം അസി.പ്രൊഫസർ തസ്തികയിലേ വൻ ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. വിവിധ തസ്തികകളിലേക്ക് ഇഷ്ടക്കാരെ തിരുകികയറ്റുന്നതിന് യോഗ്യത ഇല്ലാത്തവരെ അഭിമുഖത്തിൽ മാർക്ക് വാരിക്കോരി നൽകുകയും യോഗ്യതയുള്ളവരുടെ മാർക്ക് കുറച്ചു കാണിച്ചുമാണ് അഴിമതി നടത്തിയത്. അതിൽ ഏറ്റവും വലിയ ആരോപണം നേരിടുന്നത് തുറവൂർ പ്രാദേശിക കേന്ദ്രത്തിലെ ക്യാംപസ് ഡയറക്ടറും സിൻഡിക്കേറ്റ് മെമ്പറുമായ ബിച്ചു എക്സ് മലയിലിന്റെ നിയമനമാണ്. ലക്ചറർ തസ്തികയിലേക്ക് സമർപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും വിവരാവകാശ നിയമം വഴി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

സംസ്ഥാനം അറിയപ്പെടുന്ന പ്രഭാഷകൻ കൂടിയായ സുനിൽ പി ഇളയിടത്തിന്റെ നിയമനവും നിബന്ധനൾ ലംഘിച്ചു കൊണ്ടാണ്. സുനിൽ പി ഇളയിടത്തിന്റെ നിയമനവും ഇത്തരത്തിൽ നിബന്ധനകൾ ലംഘിച്ചാണെന്നും വിവരാവകശ രേഖകൾ വ്യക്തമാക്കുന്നുണ്ട്.

ഇന്റർവ്യൂ ബോർഡ് മുതൽ തുടങ്ങുന്ന അഴിമതി

1998 യിൽ കാലടിയൂണിവേഴ്സിറ്റിയിൽ മലയാളം അസി.പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ടു 22 ഓളം തസ്്തികയിലേക്കാണ് അഭിമുഖം നടത്തിയത്. ഇതിൽ 22 പേരയും അന്ന് തന്നെ നിയമിച്ചിരുന്നു. ഇന്റർവ്യൂ ബോർഡുമുതൽ തുടങ്ങുന്നതാണ് ഈ വിഷയത്തിലെ ക്രമക്കേട്. അംഗങ്ങളെ കൂടുതലായി ബോർഡിൽ ഉൾപ്പെടുത്തി എന്നതായിരുന്നു ഈ വിഷയത്തിൽ വന്ന ആരോപണം.വൈസ്ചാൻസലർ ഡോ എൻ പി ഉണ്ണി,പ്രിൻസിപ്പൽ ഡീൻ ഓഫ് സ്റ്റഡീസ് ഡോ എൻ വി പി ഉണ്ണിത്തിരി,സിൻഡിക്കേറ്റംഗം കെ ശരത് ചന്ദ്രൻ,വകുപ്പ് തല മേധാവി ഡോ സ്‌കറിയ സഖറിയ, വിഷയ വിദ്ഗധരായ കെ എം പ്രഭാകര വാര്യർ, ഒ എം അനുജൻ എന്നിവരായിരുന്നു ബോർഡംഗങ്ങൾ.

പ്രസ്തുത ബോർഡിന്റെ നേതൃത്വത്തിൽ അധികയോഗ്യതയുള്ളവരെ അഭിമുഖത്തിൽ മാർക്ക് കുറച്ച് അയോഗ്യരാക്കുകയും അധികയോഗ്യതില്ലാത്തവരെ അധികം മാർക്ക് നൽകി നിയമിക്കുകയും ചെയ്തുവെന്നാണ് പരാതി.ഡോ വി ആർ സുധീഷ്, ഡോ പി കെ രാജശേഖരൻ, വീരാൻ കൂട്ടി, തുടങ്ങിയ യോഗ്യതയുള്ളവരും പ്രശസ്തരുമായ നിരവധി പേരെ ഒഴിവാക്കിയാണ് ഇഷ്ടക്കാരെ അനധികൃതമായി തിരികുക്കയറ്റിയത് എന്ന ആരോപണവും ശക്തമാണ്.കൃത്യമായി രേഖകൾ പരിശോധിച്ചാൽ ഇന്റർവ്യൂ ബോർഡനെക്കാളും യോഗ്യതകൾ ഇവരിലുണ്ടെന്ന വാദവും ശക്തമാണ്.

ഷംസാദ് ഹുസൈൻ കെ.ടി.(നെറ്റ്് മാത്രം), സന്തോഷ് എച്ച്.കെ(നെറ്റ് മാത്രം),സുനിൽ പി ഇളയിടം(നെറ്റും ജെ ആർ എഫും), ബിച്ചു എക്സ് മലയിൽ(എംഫിൽ മാത്രം). തോമസ് താമരശ്ശേരി(എംഫിൽമാത്രം) സജിത കെ.ആർ(എംഫിൽ മാത്രം) എന്നിവരെ തെരഞ്ഞെടുത്തപ്പോൾ ഇവരെക്കാൾ യോഗ്യതയും പ്രവർത്തന പരിചയവുമുള്ള ഡോ.കെ എം അനിൽ, ഡോ പി ആന്റണി,ഡോ കെ എം ഭരതൻ,ഡോ സി ജെ ജോർജ്ജ്,ഡോ.പി എം ഗിരീഷ് , ഡോ ജ്യോതിലക്ഷ്മി പി എസ് , ഡോ പി കെ കുശല കുമാരി, ഡോ നുജൂം ഏ, ഡോ പി കെ രാജശേഖരൻ, കെ ആർ ടോണി, ഡോ. ഉമർതറമേൽ , ഡോ കെ വീരാൻകുട്ടി തുടങ്ങിയവരെയാണ് ഒഴിവാക്കിയത്. അഭിമുഖത്തിൽ മാർക്ക് കുറച്ച് നൽകിയായിരുന്നു ക്രമക്കേട്.

ഇവർക്ക് അഭിമുഖത്തിന് ലഭിച്ച മാർക്ക് കൂടി അറിയുമ്പോഴാണ് അഴിമതിയും സ്വജനപക്ഷപാതവും എത്രത്തോളം ഭീകരമായി നമ്മുടെ യൂണിവേഴ്സിറ്റികളെ ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്ന് വ്യക്തമാകുന്നത്.വകുപ്പുമേധാവിയുടെ മേൽ നോട്ടത്തിലുള്ള 6 പേർക്കും ഒരാൾക്ക് 25 മാർക്ക് വച്ച് ആകെ മാർക്ക് 150 നൽകാമെന്നുള്ളത് തന്നെയാണ് ഇന്റക്സ് മാർക്കിനേക്കാൾ കുടുതൽ അഭിമുഖത്തിനു നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ബിച്ചു എക്സ് മലയിലിന്റെത് പോലെ വിവാദമായ നിരവധി നിയമനങ്ങൾ വെളിച്ചത്ത് വരുന്നത്.ഒരു വർഷം പോലും പ്രവൃത്തന പരിചയം ഇല്ലാത്തവർ പോലും ക്രമക്കേടിലുടെ ജോലിയിൽ പ്രവേശിച്ചതിന്റെ വ്യക്തമായ രേഖകളും പുറത്ച് വന്നിട്ടുണ്ട്.

ബിച്ചു എക്സ് മലയിലിന്റെ നിയമനം: വിവാദത്തിലാവുന്നത് മൂന്ന് സർവ്വകലാശാലകൾ

തുറവൂർ പ്രാദേശിക കേന്ദ്രത്തിലെ ക്യാംപസ് ഡയറക്ടറും സിൻഡിക്കേറ്റ് മെമ്പറുമായ ബിച്ചു എക്സ് മലയിലിന്റെ നിയമനം വഴിവിട്ടതാണെന്ന് തെളിയുമ്പോൾ വിവാദ നിഴലിലാകുന്നത്. മറ്റ് രണ്ട് സർവ്വകലാശാലകൾ കൂടിയാണ്.എം എ, എംഫിൽ നൽകിയ കേരള യുണിവേഴ്സിറ്റിയും പിഎച്ച്ഡി നൽകിയ എംജി യുണിവേഴ്സിറ്റിയും.'

ഇവർ നിയമനത്തിനായി സമർപ്പിച്ച രേഖകളിൽ പോലും വീഴ്‌ച്ചകൾ ഉണ്ട്. നിയമനത്തിന്റെ അടിസ്ഥാന രേഖയായ പിജി രേഖകളിൽ മാർക്ക് ലിസ്റ്റിന്റെ കോപ്പി പോലും സമർപ്പിച്ചിട്ടില്ല.1991 ഇൽ 60% മാർക്ക് വാങ്ങി എംഎ ബിരുദം നേടിയതായാണ് ഇവർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അത് സംബന്ധിച്ച് രേഖകൾ ഒന്നും തന്നെ ഇല്ല.മാത്രമല്ല ഇതോടൊപ്പം സമർപ്പിച്ചിരിക്കുന്ന മാർക്ക് ലിസ്റ്റിൽ രജിസ്റ്റർ നമ്പർ 4296 പ്രകാരം എംഎ ഡിഗ്രി പരീക്ഷ ഏഴുതിയിരികുന്നത് 1993 ഏപ്രിൽ/മെയ് മാസങ്ങളിലാണ്. ഒപ്പം 1993 ഇൽ രജിസ്റ്റർ നമ്പർ 1508 പ്രകാരം എംഫിൽ കോഴ്സ് പാസ്സായതായി പറഞ്ഞിരിക്കുന്നു.ബിച്ചു എക്സ് മലയിൽ 1993 ഇൽ ഏതു നിയമപ്രകാരം എംഎ, എംഫിൽ പരീക്ഷകൾ ഒരേ വർഷം എഴുതി എന്നതാണ് ഇവിടെ പ്രസക്തമാകുന്ന ചോദ്യം.

ബിച്ചു എക്സ് മലയിൽ ഏതു വർഷമാണ് എംഎ കോഴ്സ് പൂർത്തിയാക്കിയതെന്ന് വ്യക്തമല്ല.സർട്ടിഫിക്കറ്റുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ 1991 ഇൽ പൂർത്തിയാക്കിയ ബിരുദാനന്തര ബിരുദ പരീക്ഷ ഒരുവർഷം പലകാര്യങ്ങൾക്കായി ഉപയോഗിക്കുകയും 1992 ഇൽ ആ സർട്ടിഫിക്കറ്റിന്റെ മെറിറ്റിൽ എം ഫിൽ കോഴ്സിന് ചേരുകയും എം ഫിൽ പഠനം പൂർത്തിയാക്കുന്ന സമയത്ത് എംഎ പരീക്ഷ റീ അപ്പിയർ ചെയ്യുകയും ചെയ്തതായാണ് വ്യക്തമാകുന്നത്. 1991 ൽ ഒന്നാം ക്ലാസിൽ ബിരുദാനന്തര ബിരുദം പാസാകാത്ത ഒരാളെ എങ്ങിനെ 1992ൽ എംഫിലിന് പ്രവേശിപ്പിച്ചു എന്നതും വിചിത്രമാണ്.മാത്രമല്ല 1993ൽ എംഎ റീ അപ്പിയർ സർട്ടിഫിക്കറ്റിന്റെ ആധികാരികതയും ചോദ്യചിഹ്നമാവുകയാണ്.ഈ നിയമനവുമായി അന്നത്തെ സിൻഡിക്കേറ്റ് മെമ്പറായ ഇന്നത്തെ മന്ത്രി ജി.സുധാകരന്റെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടോയിട്ടുണ്ടോ എ്ന്ന ആരോപണവും ശക്തമാണ്.

ഇതിന്റെ തുടർച്ചയായാണ് ഇവരുടെ പിഎച്ച്ഡിയുമായി ബന്ധപ്പെട്ട സംശയങ്ങളും ഉടലെടുക്കുന്നത്. പിഎച്ച്ഡിയുടെ യോഗ്യത തന്നെ സംശയാസ്പദമായിരിക്കെ പിഎച്ച്ഡിക്ക് അവസരം നൽകുക മാത്രമല്ല 1996 ൽ അപേക്ഷിച്ച പിഎച്്ഡി ഇവർ പൂർത്തിയാക്കുന്നത് 20 വർഷങ്ങൾക്കിപ്പുറമാണെന്ന രേഖകളും ഉണ്ട്. 996 ഇൽ പിഎച്ച്ഡി ക്ക് രജിസ്ട്രേഷൻ ചെയ്ത ഒരു അദ്ധ്യാപിക 20 വർഷംകൊണ്ട് അത് പൂർത്തിയാക്കിയത് ഏത് സാഹചര്യത്തിൽ ആണെന്നും ഇവർ സമർപ്പിച്ച തട്ടിക്കൂട്ട് പ്രബന്ധം ഇതേവരെ യൂണിവേഴ്സിറ്റി സൈറ്റിൽ അപ്ലോഡ് ചെയ്യാത്തതിനുമാണ് എംജി സർവ്വകലാശാല സംശയ നിഴലിലാകുന്നത്.

അപേക്ഷയിൽ തന്നെ വ്യാജമായി തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങൾ നൽകി ജോലി സമ്പാദിച്ച സാഹചര്യത്തിൽ ഒരു സിൻഡിക്കേറ്റ് മെമ്പറായ ഇവരെ എത്രയും വേഗം സർവ്വീസിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. വ്യാജരേഖകളും കള്ളസത്യവാങ്മൂലവും നൽകി മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തിയതിന് ക്രിമിനൽ നടപടി കൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. യൂണിവേഴ്സിറ്റി യുടെ അന്തസ്സ് കളങ്കപ്പെടുത്തിയതിന് എത്രയുംവേഗം ഈ സിൻഡിക്കേറ്റ് മെമ്പറെ അവർ വഹിക്കുന്ന പദവികളിൽ നിന്നെല്ലാം മാറ്റിനിർത്തി അന്വേഷണം പ്രഖ്യാപിക്കുകമാത്രമാണ് യൂണിവേഴ്സിറ്റി യുടെ മുന്നിലുള്ള ഏക മാർഗ്ഗം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP