Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാളെകൾക്ക് വേണ്ടിയല്ല, ഇന്നുകൾക്കായുള്ള പോരാട്ടമെന്ന നിലപാട്; ബിരുദപഠനത്തിന് ശേഷം സ​സ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന കമ്പനിയിൽ മാനേജരും; ​ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ 21കാരി അറസ്റ്റിലായതോടെ അതിരുകളെ അപ്രസക്തമാക്കി പിന്തുണയും; കർഷക സമരത്തെ പിന്തുണച്ചതിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ദിഷ രവിക്കായി ലോകം ശബ്ദമുയർത്തുന്നു

നാളെകൾക്ക് വേണ്ടിയല്ല, ഇന്നുകൾക്കായുള്ള പോരാട്ടമെന്ന നിലപാട്; ബിരുദപഠനത്തിന് ശേഷം സ​സ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന കമ്പനിയിൽ മാനേജരും; ​ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ 21കാരി അറസ്റ്റിലായതോടെ അതിരുകളെ അപ്രസക്തമാക്കി പിന്തുണയും; കർഷക സമരത്തെ പിന്തുണച്ചതിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ദിഷ രവിക്കായി ലോകം ശബ്ദമുയർത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ​ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇന്ത്യയിലെ സാധാരണ കർഷകർ മുതൽ അമേരിക്കൻ പ്രസിഡന്റിന്റെ അനന്തിരവൾ വരെ ദിഷ രവി എന്ന 21കാരിയുടെ അറസ്റ്റിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കും അപ്പുറം ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും സാധാരണ പൗരന് എത്രകണ്ട് പ്രാപ്യമാണ് എന്ന ചർച്ചകളാണ് സജീവമാകുന്നത്. കോൺ​ഗ്രസ് നേതൃത്വം ഉൾപ്പെടെ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളും നടൻ സിദ്ധാർത്ഥ് അടക്കമുള്ള സെലിബ്രിറ്റികളും നികൊളസ്​ ഡേവ്​സ്​, ആദം റോബർട്​സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമ പ്രവർത്തകരും ദിഷ രവിയുടെ അറസ്റ്റിനെ അപലപിച്ച് രം​ഗത്തെത്തി.

ആരാണ് ദിഷ രവി

2018ൽ 15 വയസുള്ള സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഫ്രൈഡേ ഫോർ ഫ്യൂച്ചർ എന്ന പ്രസ്ഥാനം ആരംഭിച്ചതോടെയാണ് ദിഷയും സജീവ പരിസ്ഥിതി പ്രവർത്തകയായി മാറുന്നത്. ദി​ഷ ര​വി ബം​ഗ​ളൂ​രു മൗ​ണ്ട് കാ​ർ​മ​ൽ വ​നി​ത കോ​ള​ജി​ൽ​നി​ന്ന്​ ബി​രു​ദം നേ​ടി​യ ശേ​ഷം സ​സ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​യി​ലെ മാ​നേ​ജ​റാ​ണ്.

പാരിസ്ഥിതിക തകർച്ചയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അവളുടെ തത്ത്വങ്ങളിൽ ഉറച്ചുനിന്ന വ്യക്തിയാണ് ദിഷയെന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു. “അവൾ സസ്യാഹാരിയാണ്, ഒരു വെജിറ്റേറിയൻ സ്റ്റാർട്ട്അപ്പിനായി പ്രവർത്തിക്കുന്നു,” “അവൾ എല്ലായ്‌പ്പോഴും സജീവമാണ്,” സഹപ്രവർത്തകൻ പറഞ്ഞു. “ഏത് പ്രശ്നവും, എവിടെയും അവൾ അതിനെക്കുറിച്ച് സംസാരിക്കും. അങ്ങനെയാണ് ഞാൻ അവളെ അറിയുന്നത്. ”

ഇന്ത്യയെ ചുറ്റിപ്പറ്റിയുള്ള പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച് ശബ്ദമുയർത്തുന്ന ഒരു യുവ പ്രവർത്തകയെന്ന നിലയിൽ ലോകമെമ്പാടുമുള്ള പ്രസിദ്ധീകരണങ്ങളിൽ ദിഷ പ്രത്യക്ഷപ്പെട്ടിരുന്നു. “ഞങ്ങൾ നമ്മുടെ ഭാവിക്കുവേണ്ടി പോരാടുകയല്ല, നമ്മുടെ വർത്തമാനത്തിനായി പോരാടുകയാണ്,” എന്നായിരുന്നു ദിഷയുടെ നിലപാട്. പരിസ്ഥിതിയെ കുറിച്ച് മാത്രമല്ല വംശിയതയെ കുറിച്ചും കൃത്യമായ നിലപാടുകൾ ഉള്ള വ്യക്തിയായിരുന്നു ദിഷ. നിങ്ങൽ പരിസ്ഥിതി പ്രശ്നങ്ങൽ ചർച്ച ചെയ്യാൻ സമീപിക്കുന്നത് കറുത്തവരെയോ വെളുത്തവരെയോ എന്നത് വംശീയതയുടെ വിഷയമാണെന്ന നിലപാടായിരുന്നു ദിഷക്ക്.

അറസ്റ്റ് എന്തിന്?

കർഷക സമരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി പ്രവർത്തകയായ ​ഗ്രെറ്റ തുൻബെയുടെ ട്വീറ്റാണ് കേസിന് ആധാരം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ​ഗ്രെറ്റ ഒരു ടൂൾകിറ്റ് രേഖ ട്വീറ്റ് ചെയ്തു. കർഷകസമരങ്ങളെ പിന്തുണയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് ആ കിറ്റിലുണ്ടായിരുന്നത്. ഇന്ത്യക്ക് മനുഷ്യാവകാശ ലംഘനങ്ങളുടെയും അതിക്രമങ്ങളുടെയും നീണ്ടകാലചരിത്രമുണ്ടെന്നും ഭരണഘടനാ ലംഘനം നടത്തിക്കൊണ്ടുള്ള അപകടകരമായ നയങ്ങളാണ് രാജ്യം പിന്തുടരുന്നതെന്നും അതിൽ പരാമർശമുണ്ടായിരുന്നു. വളരെ പെട്ടന്ന് തന്നെ ​ഗ്രെറ്റ എന്തായാലും ഈ ട്വീറ്റ് പിൻവലിക്കുകയും പുതിയ ടൂൾ കിറ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു.

വിവാദമായ ഈ കിറ്റിന് പിന്നിൽ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് പൊലീസ് വാദം. ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും അന്താരാഷ്ട്രതലത്തിൽ ആക്ഷേപിക്കുന്നതിനുള്ള ​ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നിൽ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് കേന്ദ്രസർക്കാരും ആരോപിക്കുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാ​ഗമായാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്. കർഷക സമരത്തെ പിന്തുണച്ച് ദിഷ ടൂൾകിറ്റ് സമര പരിപാടികൾ പ്രചരിപ്പിച്ചു എന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ടൂൾകിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായതായി സൂചനയുണ്ട്.

രാ​ജ്യ​ദ്രോ​ഹം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, വി​ദ്വേ​ഷ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ദി​ഷ ര​വി​യെ ഡ​ൽ​ഹി പ​ട്യാ​ല കോ​ട​തി അ​ഞ്ചു ദി​വ​സ​ത്തെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ടൂ​ൾ കി​റ്റ് ഉ​ണ്ടാ​ക്കി​യ​ത് താ​ന​ല്ലെ​ന്നും ര​ണ്ടു വ​രി മാ​ത്ര​മാ​ണ് എ​ഡി​റ്റ് ചെ​യ്ത​തെ​ന്നും ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു ഉ​ദ്ദേ​ശ്യ​മെ​ന്നും ദി​ഷ കോ​ട​തി​യെ അ​റി​യി​ച്ചു. കോ​ട​തി​യി​ൽ വി​തു​മ്പി​ക്കൊ​ണ്ടാ​ണ് ദി​ഷ ത‍െൻറ ഭാ​ഗം വി​ശ​ദീ​ക​രി​ച്ച​ത്.

അറസ്റ്റിനെതിരായ പ്രതിഷേധത്തിന് അതിരുകളില്ല

ദിഷയുടെ അ​റ​സ്​​റ്റി​നെ നി​ര​വ​ധി പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ അ​പ​ല​പി​ച്ചു. സംഭവത്തിൽ മുൻ പരിസ്ഥിതി മന്ത്രി ജെയ്‌റാം രമേഷ് അടക്കം നിരവധി പേർ പ്രതികരിച്ചു. അറസ്റ്റിൽ അപലപിച്ച് രാജ്യത്തെ 78 ആക്ടിവിസ്റ്റുകൾ ഒപ്പ് വെച്ച പ്രസ്താവന പുറത്തിറക്കി. പി ചിദംബരം, ശശി തരൂർ, പ്രിയങ്ക ചതുർ വേദി, സീതാറാം യെച്ചൂരി തുടങ്ങിയവരും ട്വിറ്ററിൽ അപലപിച്ചു. അമേരിക്കയിലും ദിഷയ്ക്കായി ആളുകൾ രം​ഗത്തെത്തി. സംഭവത്തിൽ പസ്യവിമർശനവുമായി അമേരിക്കൻ വൈസ്​ പ്രസിഡൻറ്​ കമല ഹാരിസിന്റെ ബന്ധുവും ഡെമോക്രാറ്റിക്​ പാർട്ടി പ്രവർത്തകയുമായ മീന ഹാരിസ്​ രംഗത്തെത്തി. 'ഇന്ത്യ ബീയിങ്​ സൈലൻസ്​ഡ്​' എന്ന ഹാഷ്​ടാഗിൽ ട്വിറ്ററിൽ വലിയ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്​. തമിഴ്​നടൻ നടൻ സിദ്ധാർഥ്​ ദിഷ രവിയു​െട അറസ്റ്റിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കൻ മാധ്യമ പ്രവർത്തകരായ നികൊളസ്​ ഡേവ്​സ്​, ആദം റോബർട്​സ്​ അടക്കമുള്ള്ളവരും പ്രതിഷേധത്തിൽ പങ്കുചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP