Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ഫാസ്ടാഗ് നിർബന്ധം; ഇല്ലാത്തവർ ഇരട്ടി തുക പിഴ നൽകണം

തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ഫാസ്ടാഗ് നിർബന്ധം; ഇല്ലാത്തവർ ഇരട്ടി തുക പിഴ നൽകണം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ഫാസ്ടാഗ് നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതോടെ ഇന്ന് രാത്രി മുതൽ രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ പിരിവ് ഫാസ്ടാഗിലൂടെ മാത്രം ആയിരിക്കും. വാഹനങ്ങളിൽ ഇതുവരെ ഫാസ്ടാഗ് ഘടിപ്പിക്കാത്തവർ ഇരട്ടിത്തുക പിഴ നൽകേണ്ടി വരും. പ്രവർത്തനക്ഷമമല്ലാത്ത ഫാസ്ടാഗ് പതിച്ചവർക്കും ഇരട്ടി തുക നൽകേണ്ടി വരും.

ജനുവരി 1 മുതൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നെങ്കിലും ഫെബ്രുവരി 15 വരെ പിന്നീട് നീട്ടുകയായിരുന്നു. പല തവണ സമയം നീട്ടിനൽകി, ഇനിയും നീട്ടാനാകില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് ലെയ്ൻ മാത്രമെ ഉണ്ടാകൂ. നാഷനൽ പെർമിറ്റ് വാഹനങ്ങളിൽ 2019 ഒക്ടോബർ മുതൽതന്നെ ഫാസ്ടാഗ് നിർബന്ധമാണ്. 2017 ഡിസംബർ ഒന്നു മുതൽ നിരത്തിലിറക്കിയ വാഹനങ്ങളിൽ ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു.

രാജ്യത്തുള്ള ടോൾ പ്ലാസകളിൽ 75 മുതൽ 80 ശതമാനം വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ് ഉപയോഗിച്ച് കടന്നുപോകുന്നത്. ഇത് 100 ശതമാനമാക്കി ഉയർത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ടോൾ പ്ലാസകളിൽ ഡിജിറ്റൽ പേമെന്റ് ശക്തമാക്കുകയെന്ന നീക്കവും ഇതിനു പിന്നിലുണ്ടെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. ടോൾ പ്ലാസകളിലെ കാത്തിരിപ്പു സമയം കുറയ്ക്കുക, ഇന്ധനം ലാഭിക്കുക, തടസ്സങ്ങളില്ലാത്ത യാത്ര തുടങ്ങിയവയാണ് ഫാസ്ടാഗിലൂടെ ലക്ഷ്യമിടുന്നത്.

എം ആൻഡ് എൻ കാറ്റഗറിയിലെ മോട്ടർ വാഹനങ്ങളിലാണ് 2021 ജനുവരി 1 മുതൽ ഫാസ്ടാഗ് നിൻബന്ധമാക്കിയിരുന്നത്. കുറഞ്ഞത് നാലു ചക്രങ്ങളുള്ളതും യാത്രക്കാരെ വഹിക്കുന്നതുമായ വാഹനങ്ങളാണ് 'എം' കാറ്റഗറിയിൽ. കുറഞ്ഞത് നാലുചക്രങ്ങളുള്ളതും ചരക്കു കൈമാറ്റത്തിന് (ചിലപ്പോൾ യാത്രക്കാരെയും) ഉപയോഗിക്കുന്നതുമായ വാഹനങ്ങളാണ് 'എൻ' വിഭാഗത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP