Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ എസ് എല്ലിൽ ഗോൾവേട്ട തുടർന്ന് റോയ് കൃഷ്ണ; ജയത്തോടെ എടികെ മോഹൻ ബഗാൻ ഒന്നാമത്; ജംഷഡ്പൂർ എഫ്.സിയെ കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്; തിങ്കളാഴ്ച മുംബൈ സിറ്റി ബെംഗളുരുവിനെ നേരിടും

ഐ എസ് എല്ലിൽ ഗോൾവേട്ട തുടർന്ന് റോയ് കൃഷ്ണ; ജയത്തോടെ എടികെ മോഹൻ ബഗാൻ ഒന്നാമത്; ജംഷഡ്പൂർ  എഫ്.സിയെ കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്; തിങ്കളാഴ്ച മുംബൈ സിറ്റി ബെംഗളുരുവിനെ നേരിടും

സ്പോർട്സ് ഡെസ്ക്

ഫത്തോർഡ: ഐ.എസ്.എല്ലിൽ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ ജംഷേദ്പുർ എഫ്.സിയെ കീഴടക്കി എ.ടി.കെ മോഹൻ ബഗാൻ പോയിന്റ് പട്ടികയിൽ ഒന്നാമത്.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ ജയം. 85-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയ ഗോൾ നേടിയത്. ഡേവിഡ് വില്യംസിന്റെ പാസിൽ നിന്നായിരുന്നു കൃഷ്ണയുടെ ഗോൾ. സീസണിൽ താരത്തിന്റെ 13-ാം ഗോളാണിത്.

ജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 36 പോയന്റുമായി എ.ടി.കെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ടാമതുള്ള മുംബൈ സിറ്റിയേക്കാൾ രണ്ട് പോയിന്റ് കൂടുതലാണ് മോഹൻ ബംഗാന്. 18 മത്സരങ്ങളിൽ 21 പോയിന്റുള്ള ജംഷഡ്പൂർ ആറാം സ്ഥാനത്താണ്.

തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി ബെംഗളുരുവുമായി ഏറ്റുമുട്ടും. സുനിൽ ഛേത്രിയേയും സംഘത്തേയും കീഴടക്കാനായാൽ മുംബൈയ്ക്ക് വീണ്ടും ഒന്നാം സ്ഥാനത്തെത്താം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP