Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎസ്എല്ലിൽ ഒഡിഷ എഫ്.സിയെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ജയം ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക്; ഇരട്ട ഗോളുമായി ലൂയിസ് മഷാഡോ; നോർത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്ത്

ഐഎസ്എല്ലിൽ ഒഡിഷ എഫ്.സിയെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്; ജയം ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക്; ഇരട്ട ഗോളുമായി ലൂയിസ് മഷാഡോ; നോർത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്ത്

സ്പോർട്സ് ഡെസ്ക്

മുർഗാവ്: ഐ.എസ്.എല്ലിൽ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഒഡിഷ എഫ്.സിയെ തകർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റിന്റെ ജയം.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ ലൂയിസ് മഷാഡോ നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. വലതുവശത്തു നിന്ന് അശുതോഷ് മേത്ത ബോക്സിലേക്ക് നീട്ടിയ പന്ത് കിടിലൻ വോളിയിലൂടെ മഷാഡോ വലയിലെത്തിക്കുകയായിരുന്നു.

19-ാം മിനിറ്റിൽ ദെഷോൺ ബ്രൗൺ അവരുടെ ലീഡുയർത്തി. ഫെഡറിക്കോ ഗയ്യേഗോ നീട്ടിനൽകിയ പന്തിൽ നിന്നായിരുന്നു ബ്രൗണിന്റെ ഗോൾ. പന്തിനൊപ്പം ബോക്സിലേക്ക് ഓടിക്കയറിയ ബ്രൗൺ ഒഡിഷ ഗോൾകീപ്പർ അർഷ്ദീപിന്റെ കാലിനിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

24-ാം മിനിറ്റിൽ ഒഡിഷ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് മഷാഡോ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ഫെഡറിക്കോ ഗയ്യേഗോ ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് അനായാസം മഷാഡോ വലയിലെത്തിക്കുകയായിരുന്നു. പന്ത് ക്ലിയർ ചെയ്യാൻ ഒഡിഷ താരങ്ങൾ ശ്രമിച്ചു നോക്കുക പോലും ചെയ്തില്ല. ഫലമോ മഷാഡോയുടെ ഫ്രീ ഹെഡർ വലയിൽ.



ആദ്യ പകുതിയുടെ അധിക സമയത്താണ് ഒഡിഷ ആശ്വാസ ഗോൾ കണ്ടെത്തിയത്. പോസ്റ്റിന്റെ ഇടതുവശത്തു നിന്ന് ഡാനിയൽ നീട്ടിനൽകിയ പന്തിൽ നിന്നുള്ള ബ്രാഡൻ ഇന്മാന്റെ ഷോട്ട് നോർത്ത് ഈസ്റ്റ് താരം മഷൂർ ഷെരീഫിന്റെ കാലിൽ തട്ടി വലയിലെത്തുകയായിരുന്നു.

രണ്ടാം പകുതിയിലും നോർത്ത് ഈസ്റ്റ് മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞതോടെ ഒഡിഷ പ്രതീക്ഷ കൈവിട്ടു. 17 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഒഡീഷയ്ക്ക് ഇതുവരെ ജയം നേടാനായത്. ആറ് സമനിലയും പത്ത് മത്സരങ്ങളിൽ തോൽവിയും നേരിട്ട ഒഡീഷ ഒൻപത് പോയിന്റുമായി പട്ടികയിൽ ഏറ്റവും പിന്നിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP