Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാനഡയ്ക്ക് അഞ്ചുലക്ഷം കോവിഡ് വാക്സിനുകൾ ഇന്ത്യ ഉടൻ നൽകും; ജസ്റ്റിൻ ട്രൂഡോ നരേന്ദ്ര മോദിയെ വിളിച്ചതിന് പിന്നാലെ കൈമാറ്റത്തിന് അനുമതി; അയൽ സൗഹൃദരാജ്യങ്ങളിലെ സൈനികർക്ക് വാക്സിൻ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യം

കാനഡയ്ക്ക് അഞ്ചുലക്ഷം കോവിഡ് വാക്സിനുകൾ ഇന്ത്യ ഉടൻ നൽകും; ജസ്റ്റിൻ ട്രൂഡോ നരേന്ദ്ര മോദിയെ വിളിച്ചതിന് പിന്നാലെ കൈമാറ്റത്തിന് അനുമതി; അയൽ സൗഹൃദരാജ്യങ്ങളിലെ സൈനികർക്ക് വാക്സിൻ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വാക്സിന് വേണ്ടി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെ അഞ്ചുലക്ഷം കോവിഷീൽഡ് വാക്സിൻ ഉടൻ കൈമാറാൻ തത്വത്തിൽ അംഗീകാരം. ഒരു ദശലക്ഷം വാക്സിനുകളാണ് കാനഡ ഇന്ത്യയിൽനിന്ന് ഫെബ്രുവരി അഞ്ചിന് ആവശ്യപ്പെട്ടത്.

കാനഡയിലേക്കുള്ള വാക്സിന്റെ വിതരണവും ഡെലിവറിയും സംബന്ധിച്ച നടപടിക്രമങ്ങൾ തുടങ്ങിയതായാണ് വിവരം. ഫെബ്രുവരി പത്തിനാണ് ജസ്റ്റിൻ ട്രൂഡോ നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിക്കുന്നത്. തുടർന്ന് വാക്സിൻ വിതരണത്തിന് തത്വത്തിൽ അനുമതിയും ലഭിക്കുകയായിരുന്നു.

ടൊറന്റോയിലും വാൻകൂവറിലും ഭീഷണി നേരിട്ട സാഹചര്യത്തിൽ കാനഡയിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ജസ്റ്റിൻ ട്രൂഡോ മോദിയെ അറിയിച്ചിരുന്നു. ഡൽഹി അതിർത്തികളിലെ ഇടനിലക്കാരുടെ സമരത്തെ തുടർന്ന് കാനഡയിലെ ഖലിസ്ഥാൻ വാദികൾ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഭീഷണി ഉയർത്തിയ പശ്ചാത്തലത്തിലായിരുന്നു സുരക്ഷ സംബന്ധിച്ച ഉറപ്പ്.

നേരത്തെ സമരത്തെ പിന്തുണച്ച് എത്തിയ ജസ്റ്റിൻ ട്രൂഡോയുടെ നടപടിയിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സമരക്കാരുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ചകളെ അഭിനന്ദിച്ച് ട്രൂഡോ രംഗത്തെത്തി.

ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ അയൽരാജ്യങ്ങളുടെ സൈന്യത്തിന് വാക്സിൻ ലഭ്യമാക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. സൈന്യവും സൈന്യവും തമ്മിലുള്ള വിതരണം ഇതിനോടകം ആരംഭിച്ചുവെന്നും ഇന്ത്യൻ സൈന്യം സൗഹൃദരാജ്യങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുമെന്നും ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ ഉത്പാദിക്കുന്ന രണ്ടു വാക്സിനുകളും(കോവിഷീൽഡും കോവാക്സിനും) വിതരണം ചെയ്യുന്നവയിലുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP