Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ധനുഷിന്റെ പുതിയ ചിത്രം കർണൻ മാർച്ച് ഒമ്പതിന് തീയറ്ററുകളിലെത്തും; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ധനുഷിന്റെ പുതിയ ചിത്രം കർണൻ മാർച്ച് ഒമ്പതിന് തീയറ്ററുകളിലെത്തും; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

ധനുഷിന്റെ പുതിയ ചിത്രം കർണന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും പുറത്തുവിട്ടു. ഈ വർഷം മാർച്ച് 9 ന് തിയറ്ററുകളിലൂടെയാണ് ചിത്രം പുറത്തെത്തുന്നത്.ചോരയൊലിപ്പിച്ച് കയ്യിൽ വിലങ്ങുമായി നിൽക്കുന്ന ധനുഷാണ് പോസ്റ്ററിൽ.

പരിയേറും പെരുമാളിലൂടെ പ്രശസ്തനായ മാരി ശെൽവരാജാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. നീതിയുടെ ആത്മാവ് ഒരിക്കലും മരിക്കില്ല എന്ന അടിക്കുറിപ്പിലാണ് മാരി ശെൽവരാജ് പോസ്റ്റർ പുറത്തുവിട്ടത്. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ മലയാളി താരം രജീഷ വിജയനാണ് നായികയായി എത്തുന്നത്. കൂടാതെ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷൻ, ലാൽ, യോഗി ബോബു എന്നിവരും അഭിനയിക്കുന്നുണ്ട്.

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനൽ വേലിയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. കഴിഞ്ഞ വർഷം ജനുവരിയിൽ ഇറങ്ങിയ പട്ടാസിന് ശേഷമുള്ള ധനുഷിന്റെ ആദ്യ റിലീസാണ് ഇത്. കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തിലാണ് ധനുഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP