Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുൽവാമ ഭീകരാക്രമണത്തിന് രണ്ട് വയസ്; വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് രാജ്യം; സൈനികരുടെ സേവനവും ത്യാഗവും രാജ്യം മറക്കില്ലെന്നും, അവരുടെ കുടുംബങ്ങൾക്കൊപ്പം എപ്പോഴുമുണ്ടാകുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

പുൽവാമ ഭീകരാക്രമണത്തിന് രണ്ട് വയസ്; വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് രാജ്യം; സൈനികരുടെ സേവനവും ത്യാഗവും രാജ്യം മറക്കില്ലെന്നും, അവരുടെ കുടുംബങ്ങൾക്കൊപ്പം എപ്പോഴുമുണ്ടാകുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് രണ്ടു വർഷം. വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്മാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുൾപ്പടെയുള്ള നേതാക്കൾ ആദരമർപ്പിച്ചു. സൈനികരുടെ അസാധാരണമായ ധൈര്യവും, ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.'2019 ലെ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരന്മാരായ ജവാന്മാർക്ക് മുന്നിൽ ഞാൻ ശിരസ് നമിക്കുന്നു. അവരുടെ അസാധാരണമായ ധൈര്യവും, ത്യാഗവും ഇന്ത്യ ഒരിക്കലും മറക്കില്ല,' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

I bow down to the brave martyrs who lost their lives in the gruesome Pulwama attack on this day in 2019.

India will never forget their exceptional courage and supreme sacrifice.- Amit Shah (@AmitShah)February 14, 2021

സൈനികരുടെ സേവനവും ത്യാഗവും രാജ്യം മറക്കില്ലെന്നും, അവരുടെ കുടുംബങ്ങൾക്കൊപ്പം എപ്പോഴുമുണ്ടാകുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ധീരരായ സൈനികർക്ക് ആദരമർപ്പിക്കുന്നുവെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

I pay homage to those brave @crpfindia personnel who sacrificed their lives in 2019 Pulwama terror attac-k.
India will never forget their service to the nation and their supreme sacrifice. We continue to stand with their families, who had to suffer due to this attack.- Rajnath Singh (@rajnathsingh)February 14, 2021

2019 ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ ചാവേർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സി ആർ പി എഫ് ജവാന്മാർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു. 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. ഫെബ്രുവരി 26-ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഭീകരതാവളങ്ങളിൽ വ്യോമാക്രമണം നടത്തിക്കൊണ്ടായിരുന്നു ഇന്ത്യ ഇതിന് തിരിച്ചടി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP