Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വി​ജ​യ​സാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നി​ട്ടും പഞ്ചായത്ത് ഭരണം കൈവിട്ടുപോയി; നാല് നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ൽ ക​മ്മി​റ്റി

വി​ജ​യ​സാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നി​ട്ടും പഞ്ചായത്ത് ഭരണം കൈവിട്ടുപോയി; നാല് നേതാക്കൾക്കെതിരെ നടപടിയുമായി സിപിഎം ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ൽ ക​മ്മി​റ്റി

മറുനാടൻ മലയാളി ബ്യൂറോ

ചെ​റു​തോ​ണി: നാല് നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഎം. സി.​പി.​എം ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലാണ് ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലെ തോ​ൽ​വി​യെ തു​ട​ർ​ന്ന്​ അ​ച്ച​ട​ക്ക ന​ട​പ​ടി. മു​തി​ർ​ന്ന ട്രേ​ഡ് യൂ​ണിയ​ൻ നേ​താ​വും ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ ജി. ​നാ​രാ​യ​ണ​ൻ നാ​യ​ർ, ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഷാ​ജി വാ​ഴ​ക്കാ​ല, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം വി​ൽ​സ​ൺ ജോ​ഷ്വ എ​ന്നി​വ​രെ ബ്രാ​ഞ്ച്​ ക​മ്മി​റ്റി​യി​ലേ​ക്ക്​ ത​രം​താ​ഴ്‌ത്തി.

ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പി.​എ. ന​വാ​സി​നെ പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ആ​റ്​ മാ​സ​ത്തേ​ക്ക്​ പു​റ​ത്താ​ക്കി. ക​ഞ്ഞി​ക്കു​ഴി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ഡി.​വൈ.​എ​ഫ്.​ഐ ഇ​ടു​ക്കി ബ്ലോ​ക്ക്​ പ്ര​സി​ഡ​ൻ​റ്​ എ​ബി​ൻ ജോ​സ​ഫി​ന്​ ന​ൽ​കി. വി​ജ​യ​സാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നി​ട്ടും പ​ഞ്ചാ​യ​ത്തി​ന്റെ ഭ​ര​ണം കൈ​വി​ട്ടു​പോ​കാ​ൻ കാ​ര​ണം ന​ട​പ​ടി നേ​രി​ട്ട​വ​രു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ളാ​ണെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP