Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യമെന്ന് ബി ​ഗോപാലകൃഷ്ണൻ; പൗരത്വ നിയമത്തിൽ പിണറായിയെ പരിഹസിച്ച് ബിജെപി നേതാവ്

പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യമെന്ന് ബി ​ഗോപാലകൃഷ്ണൻ; പൗരത്വ നിയമത്തിൽ പിണറായിയെ പരിഹസിച്ച് ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ. സിഎഎ നടപ്പാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് എന്ത് കാര്യമാണുള്ളതെന്നായിരുന്നു ​ഗോപാലകൃഷ്ണന്റെ മറുചോദ്യം. അത് അമിത് ഷാ നടപ്പാക്കും. പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യമാണെന്നും ബി ​ഗോപാലകൃഷ്ണൻ പരിഹസിച്ചു.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പണം നൽകുന്നത് വർഗീയത ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപലപനീയമെന്നും ബി ​ഗോപാലകൃഷ്ണൻ പറഞ്ഞു. വർഗീയത ആണെങ്കിൽ പണം നൽകുന്നത് സിപിഎം തടയുമോ. മുഖ്യമന്ത്രി എസ്ഡിപിഐയെപോലെ ചിന്തിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ക്ഷേത്രനിർമ്മാണത്തിന് പണം നൽകിയതിന് കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളി മാപ്പു ചോദിച്ചു. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ ഒരുകാരണവശാലും പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജനങ്ങളെ വർഗീയമായി വികാരം കൊള്ളിച്ച് ശ്രദ്ധതിരിക്കാൻ ചിലർ ശ്രമിക്കുന്നു. വർഗീയത നാടിന് ആപത്താണ്. അതിനെ പൂർണമായി തൂത്തുമാറ്റണം. ന്യൂനപക്ഷസംരക്ഷണം ആർഎസ്‌എസിനെതിരെ സ്വയം സംഘടിച്ച് നേരിട്ട് നടപ്പാക്കാനാവില്ല. ഇടത് ജനാധിപത്യശക്തികൾക്കൊപ്പം ചേർന്ന് നിന്നേ ന്യൂനപക്ഷസംരക്ഷണം നടപ്പാക്കാവൂ. ജമാഅത്തെ ഇസ‌്‌ലാമിയും എസ്ഡിപിഐയും ചെയ്യുന്നത് ആർഎസ്എസിന്റെ അതേ പ്രവർത്തികളെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് എൽഡിഎഫിന്റെ മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, സിഎഎ പ്രകാരം അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നടപടികൾ, രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ച ശേഷം തുടങ്ങുമെന്ന് അമിത്ഷാ പറഞ്ഞിരുന്നു. സിഎഎ നിയമം പൗരത്വം നൽകാനുള്ളതാണെന്നും ആരുടെയും പൗരത്വം കളയാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP