Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂർണ സർവീസിന് സജ്ജമാവാൻ ഡിവിഷൻ ഓഫീസുകൾക്ക് നിർദ്ദേശം നൽകി റെയിൽവേ മന്ത്രാലയം; ഏപ്രിൽ മുതൽ രാജ്യത്തെ ട്രെയിൻ ​ഗതാ​ഗതം പഴയപടിയാകുമെന്ന് റിപ്പോർട്ടുകൾ

പൂർണ സർവീസിന് സജ്ജമാവാൻ ഡിവിഷൻ ഓഫീസുകൾക്ക് നിർദ്ദേശം നൽകി റെയിൽവേ മന്ത്രാലയം; ഏപ്രിൽ മുതൽ രാജ്യത്തെ ട്രെയിൻ ​ഗതാ​ഗതം പഴയപടിയാകുമെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ റയിൽ ​ഗതാ​ഗതം പഴയപടി സജീവമാക്കാനൊരുങ്ങി ഇന്ത്യൻ റയിൽവെ. ഏപ്രിൽ ഒന്നുമുതൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കാനാണ് റയിൽവേ പദ്ധതിയിടുന്നത്. രാജ്യത്ത് സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി, പൂർണ സർവീസിന് സജ്ജമാവാൻ റെയിൽവേ മന്ത്രാലയം ഡിവിഷൻ ഓഫീസുകൾക്ക് നിർദ്ദേശം നൽകി.

പ്രതിദിന ടൈംടെബിൾ പ്രകാരമുള്ള സർവീസ് റെയിൽവേ നിർത്തിവച്ചിട്ട് ഒരു വർഷത്തിലേറെയായി. ഏപ്രിൽ ഒന്നു മുതൽ പതിവു രീതിയിലേക്ക്
സർവീസുകൾ പുനഃസ്ഥാപിക്കാനാണ് റെയിൽവേയുടെ തിരുമാനം. സർവീസുകൾ ഉടൻ സാധാരണ നിലയിലേക്ക് കൊണ്ടുവന്നില്ലെങ്കിൽ അത് സാമ്പത്തികമായും സാങ്കേതികമായും വലിയ നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.

രാജ്യത്ത് കോവിഡിന്റെ വ്യാപനം കുറഞ്ഞതും പൂർണ സർവീസിന് സജ്ജമാവാൻ റെയിൽവേയെ പ്രേരിപ്പിക്കുന്നു. സർവീസുകൾ പൂർണ തോതിൽ ആരംഭിക്കുന്നതിന് ആഭ്യന്തരമന്ത്രാലയത്തിന് അന്തിമാനുമതിക്കായുള്ള അപേക്ഷയും റെയിൽവേ സമർപ്പിച്ചു. 65 ശതമാനം ട്രെയിനുകൾ ആണ് ഇപ്പോൾ സ്‌പെഷ്യൽ സർവീസ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP