Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളർ പാനലും ബാറ്ററി യൂണിറ്റും വാങ്ങി വൈദ്യുതിയൊരുക്കി; കുഴൽ കിണറിന് പിന്നാലെ വീടു നിർമ്മാണവും പൂർത്തിയാക്കി; കെഎസ്ഇബിയെ ആശ്രയിക്കാതെ കൃഷി അടക്കം എല്ലാ ആവശ്യത്തിനും ഇപ്പോൾ 'ലോ ടെൻഷൻ' വൈദ്യുതി; സൂര്യനുണ്ടെങ്കിൽ പവർകട്ടില്ലെന്ന് കണ്ണൂർ ചെറുപുഴ സ്വദേശി ജോഷി ജോസഫ്

സോളർ പാനലും ബാറ്ററി യൂണിറ്റും വാങ്ങി വൈദ്യുതിയൊരുക്കി; കുഴൽ കിണറിന് പിന്നാലെ വീടു നിർമ്മാണവും പൂർത്തിയാക്കി; കെഎസ്ഇബിയെ ആശ്രയിക്കാതെ കൃഷി അടക്കം എല്ലാ ആവശ്യത്തിനും ഇപ്പോൾ 'ലോ ടെൻഷൻ' വൈദ്യുതി; സൂര്യനുണ്ടെങ്കിൽ പവർകട്ടില്ലെന്ന് കണ്ണൂർ ചെറുപുഴ സ്വദേശി ജോഷി ജോസഫ്

മറുനാടൻ മലയാളി ബ്യൂറോ

ചെറുപുഴ: പവർകട്ടില്ലാതെ, ഭാരിച്ച വൈദ്യുതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകളില്ലാതെ സോളർ വൈദ്യുതിയിൽ സ്വയംപര്യാപ്തത കണ്ടെത്തുകയാണ് ചെറുപുഴ വാണിയംകുന്നിലെ പൊടിമറ്റത്തിൽ ജോഷി ജോസഫ്. വീട് നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിലും കെഎസ്ഇബിയെ ആശ്രയിക്കാതെ മുന്നോട്ട് പോകാൻ സഹായിച്ചത് 130000 രൂപയാണു ചെലവഴിച്ച് വാങ്ങിയ സോളർ പാനലിനും ബാറ്ററി യൂണിറ്റുമാണ്.

സോളർ വൈദ്യുതി ഒരുക്കിയ ശേഷം കുഴൽ കിണർ നിർമ്മിക്കുകയും പിന്നാലെ വീടുപണി ആരംഭിക്കുകയുമാണു ജോഷി ചെയ്തത്. ഇതുമൂലം വൈദ്യുതിയുടെ പേരിൽ ഒരു ദിവസം പോലും വീടുപണി നിർത്തിവയ്‌ക്കേണ്ടി വന്നില്ലെന്നു ജോഷി പറയുന്നു.

സൂര്യൻ ഉദിച്ചു 11 മണിയാകുമ്പോഴേക്കും ബാറ്ററികൾ പൂർണമായും ചാർജായി കഴിയും. കുഴൽകിണറിലെ മോട്ടർ, വീട്ടിലെ ഫാൻ, മിക്‌സി, ഫ്രിജ്, ടിവി, ഇസ്തിരിപ്പെട്ടി തുടങ്ങി എല്ലാ ഉപകരണങ്ങളും സോളാറിൽ നിന്നു ലഭിക്കുന്ന വൈദ്യുതി കൊണ്ടാണു പ്രവർത്തിപ്പിക്കുന്നത്. ഇതിനുപുറമെ പച്ചക്കറികൾക്കും മറ്റും ജലസേചനം നടത്താനും ഉപയോഗിക്കുന്നു.

2 ദിവസം തുടർച്ചയായി സൂര്യപ്രകാശം കിട്ടാതിരുന്നാലും ജോഷിയുടെ വീട്ടിൽ പവർകട്ട് ഉണ്ടാകാറില്ല. ചെറുപുഴയിലും വാഴക്കുണ്ടത്തും ഇൻവെർട്ടർ ഷോപ്പ് നടത്തുകയാണു ജോഷി. സോളർ സംവിധാനം ഒരുക്കിയ വകയിൽ ചെലവായ തുക 3 വർഷം കൊണ്ടു മുതലാക്കാൻ സാധിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. വൈദ്യുതി ബില്ലിന്റെ കാര്യത്തിലും ഈ കുടുംബത്തിന് ആശങ്കയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP