Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ജീർണാവസ്ഥയിൽ; മഹുവ മോയിത്രക്കെതിരെ കോടതിയെ സമീപിക്കാത്തത് വിധി വരാൻ വൈകുമെന്നതിനാൽ; നിയമസംവിധാനങ്ങളിൽ മാറ്റങ്ങൾ വരേണ്ട സമയമായെന്നും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് എംപി

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ജീർണാവസ്ഥയിൽ; മഹുവ മോയിത്രക്കെതിരെ കോടതിയെ സമീപിക്കാത്തത് വിധി വരാൻ വൈകുമെന്നതിനാൽ; നിയമസംവിധാനങ്ങളിൽ മാറ്റങ്ങൾ വരേണ്ട സമയമായെന്നും മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് എംപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ജീർണാവസ്ഥയിലെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജൻ ഗോഗോയ്. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമസംവിധാനങ്ങളിൽ മാറ്റങ്ങൾ വരേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. നിങ്ങൾക്ക് അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ വേണം, പക്ഷേ ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു'.രഞ്ജൻ ഗൊഗോയ് പറഞ്ഞു.

ജഡ്ജിമാരെ നിയമിക്കുന്ന രീതിയേയും അദ്ദേഹം തുറന്ന് വിമർശിച്ചു. 'സർക്കാർ ഓഫീസർമാരെ നിയമിക്കുന്നതു പോലെ ജഡ്ജിമാരെ നിയോഗിക്കുന്നത് ശരിയല്ല. ജഡ്ജായിരിക്കുക എന്നാൽ മുഴുസമയ പ്രതിബന്ധതയാണ്. അതൊരു വികാരമാണ്. ഇത്രസമയമേ ജോലി ചെയ്യൂ എന്ന് ന്യായാധിപൻ പറയാൻ പാടില്ല. ഒരു ജഡ്ജിയെ നിയമിക്കുമ്പോൾ അയാൾക്കാവശ്യമായ പരിശീലനം നൽകണം. രാജ്യത്തോടുള്ള പ്രതിബദ്ധതയാണ് താൻ നിർവഹിക്കുന്നത് രാജ്യത്തെ ബോധ്യപ്പെടുത്തണം.'

ഇന്ത്യയിലെ കീഴ് കോടതികളിൽ 60 ലക്ഷത്തോളം കേസുകൾ 2020-ൽ എത്തിചേർന്നിട്ടുണ്ട്. അതുപോലെ, ഹൈക്കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ എണ്ണം പോയവർഷം മൂന്ന് ലക്ഷത്തോളം ഉയർന്നു. കഴിഞ്ഞ വർഷം 6,000-7,000 പുതിയ കേസുകൾ സുപ്രീം കോടതി സ്വീകരിച്ചു. കീഴ് കോടതികളിൽ നാല് കോടിയോളവും ഹൈക്കോടതികളിൽ 44 ലക്ഷത്തോളവും സുപ്രീംകോടതിയിൽ 70000 ത്തോളം കേസുകളും തീർപ്പുകൽപ്പിക്കാതെ കെട്ടിക്കിടക്കുകയാണെന്നും ഗൊഗോയ് പറഞ്ഞു. ഡൽഹി ഹൈക്കോടതിയിൽ 62 ജഡ്ജിമാരാണ് വേണ്ടതെങ്കിൽ 32 ജഡ്ജിമാർ മാത്രമാണ് അവിടെയുള്ളത്. മധ്യപ്രദേശ് ഹൈക്കോടതിയിൽ ആവശ്യമുള്ളതിന്റെ 40 ശതമാനം ജഡ്ജിമാരെ ഉള്ളൂവെന്നും ഗൊഗോയ് പറഞ്ഞു.

വിധി വരാൻ വൈകുമെന്നതിനാലാണ് തൃണമൂൽ കോൺഗ്രസ് ലോക്‌സഭാംഗം മഹുവ മോയിത്രക്കെതിരെ കോടതിയെ സമീപിക്കാത്തതെന്ന് രഞ്ജൻ ഗോഗോയ് പറഞ്ഞു. 'കോടതിയിൽ പോയാൽ അവിടെ നിന്ന് വിധികിട്ടില്ല. കുറെ വിഴുപ്പലക്കാമെന്നു മാത്രം. കഴിഞ്ഞ തിങ്കളാഴ്ച മഹുവ മോയിത്ര ലോക്‌സഭയിൽ രഞ്ജൻ ഗോഗോയ്ക്കും സുപ്രീംകോടതിക്കുമെതിരെ പേരെടുത്തു പറയാതെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ലൈംഗികാതിക്രമ ആരോപണം നേരിട്ട ജഡ്ജി തന്നെ, തനിക്കെതിരായി വാദംകേൾക്കുന്ന ബെഞ്ചിൽ ഉൾപ്പെട്ടുവെന്നും സുപ്രീംകോടതി ഇനി വിശുദ്ധ പശുവല്ലെന്നുമായിരുന്നു തൃണമൂൽ അംഗത്തിന്റെ വിമർശനം. ഇതുസംബന്ധിച്ച് കോൺക്ലേവിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ഗോഗോയ് ജുഡീഷ്യറുടെ അവസ്ഥയെ പറ്റി പരിതപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP