Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രണ്ണൻ കോളേജിലെ ആർഎസ്എസ് കഠാരകൾക്ക് നടുവിലൂടെ നടന്ന പിണറായിക്ക് ഇപ്പോൾ കോളേജെന്ന് കേൾക്കുമ്പോഴേ ഭയം! സിഎം അറ്റ് കാമ്പസിൽ നേരിട്ടു ചോദ്യങ്ങളില്ല; സ്പീക് യങ് പരിപാടിയിൽ നേരിട്ടു ചോദ്യങ്ങൾ കേട്ടില്ല; അവതരിപ്പിച്ചത് സ്‌ക്രീനിങ് കമ്മിറ്റി കമ്മിറ്റി പരിശോധിച്ചു 'കുഴപ്പമില്ല' എന്നു കണ്ടെത്തിയ ചോദ്യങ്ങൾ

ബ്രണ്ണൻ കോളേജിലെ ആർഎസ്എസ് കഠാരകൾക്ക് നടുവിലൂടെ നടന്ന പിണറായിക്ക് ഇപ്പോൾ കോളേജെന്ന് കേൾക്കുമ്പോഴേ ഭയം! സിഎം അറ്റ് കാമ്പസിൽ നേരിട്ടു ചോദ്യങ്ങളില്ല; സ്പീക് യങ് പരിപാടിയിൽ നേരിട്ടു ചോദ്യങ്ങൾ കേട്ടില്ല; അവതരിപ്പിച്ചത് സ്‌ക്രീനിങ് കമ്മിറ്റി കമ്മിറ്റി പരിശോധിച്ചു 'കുഴപ്പമില്ല' എന്നു കണ്ടെത്തിയ ചോദ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രസംഗ വേദികളിൽ പിണറായി വിജയൻ ആവർത്തിച്ചു സ്വയം ഗർവ്വെന്ന വിധത്തിൽ പറയുന്ന കഥയാണ് തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിച്ച കാലത്തെ കുറിച്ച്. ആ കാലത്ത് കോളേജിലെ ആർഎസ്എസുകാരുടെ കഠാരകൾക്ക് നടുവിലൂടെ നെഞ്ചുവിരിച്ചു നടന്നവനാണ് താനെന്നാണ് മുഖ്യമന്ത്രി ഗീർവ്വാണം അടിക്കാറ്. എന്നാൽ, ഈ കഥയെല്ലെ വെറും ബഡായി മാത്രമാണെന്നാണ് കാലം തെളിയിക്കുന്നത്. അന്ന് ആർഎസ്എസിന്റെ ഊരിപ്പിടിച്ച വടിവാളുകൾക്ക് നടുവിലൂടെ നടന്നുവന്ന മുഖ്യമന്ത്രിക്ക് ഇപ്പോൾ ചോദ്യങ്ങൾ ഭയമാണ്. സിഎം ആറ്റ് കാമ്പസ് എന്ന പരിപാടിയിൽ മുഖ്യമന്ത്രിക്ക് അപ്രിയമായ ചോദ്യങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടി നേരിട്ടു ചോദ്യം ഉന്നയിക്കാനുള്ള അവസരമാണ് ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി ഒരു പരിപാടിയിൽ വിദ്യാർത്ഥിയുടെ ചോദ്യത്തോട് ക്ഷുഭിതനായിരുന്നു. അദ്ദേഹത്തിന് അനിഷ്ടമായ ചോദ്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഇത്. പിൻവാതിൽ നിയമനത്തെ കുറിച്ച് അടക്കം ചോദ്യങ്ങൾ ഉയരുന്നതാണ് മുഖ്യമന്ത്രിക്ക് ഭയമുണ്ടാകാൻ കാരണം. ഈ പശ്ചാത്തലത്തിൽ ചോദ്യങ്ങൾ സ്‌ക്രീൻ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുന്നിൽ ഭാവി കേരളത്തെക്കുറിച്ചു ചോദ്യങ്ങൾ അവതരിപ്പിക്കാനെത്തിയവർക്കു സ്‌ക്രീനിങ് കമ്മിറ്റിക്കു മുന്നിൽ ചോദ്യങ്ങൾ അവതരിപ്പിച്ചു മടങ്ങേണ്ടിവന്നു. സ്‌ക്രീനിങ് കമ്മിറ്റി കമ്മിറ്റി പരിശോധിച്ചു 'കുഴപ്പമില്ല' എന്നു ഉറപ്പുവരുത്തിയ ചോദ്യങ്ങൾ മാത്രമാണ് അവതരിപ്പിക്കാൻ അവസരം നൽകിയത്. അതൊന്നും മുഖ്യമന്ത്രി നേരിട്ടു കേട്ടുമില്ല. മുഖ്യമന്ത്രിയുടെ പ്രസംഗമടക്കം റെക്കോർഡ് ചെയ്തതാണു കേൾപ്പിച്ചത്.

പിൻവാതിൽ നിയമന വിവാദത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയരുമെന്നു കണ്ടാണു സ്‌ക്രീനിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കമ്മിറ്റിക്ക് അനുചിതമെന്നു തോന്നിയ ചോദ്യങ്ങൾ ഒഴിവാക്കി.'ഭാവി കേരളത്തെക്കുറിച്ചു യുവത പറയുന്നു' എന്ന പേരിൽ യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സ്പീക് യങ് പരിപാടിയിൽ 'മുഖ്യമന്ത്രിയുടെ മുന്നിൽ' അവതരിപ്പിച്ച നിർദ്ദേശങ്ങൾ കേൾക്കാൻ പഞ്ചായത്തു പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ ഒരേ സമയം ആയിരുന്നു പരിപാടി. ആദ്യത്തെ 18 മിനിറ്റോളം സർക്കാരിന്റെ നേട്ടങ്ങളുടെ ഡോക്യുമെന്ററിയാണ് അവതരിപ്പിച്ചത്. തുടർന്നു യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷിന്റെയും അധ്യക്ഷത വഹിച്ച മന്ത്രി ഇ.പി. ജയരാജന്റെയും റെക്കോർഡ് ചെയ്ത പ്രസംഗം. തുടർന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

നീണ്ട 15 പ്രസംഗങ്ങൾ അവസാനിച്ചതോടെ അതതു സ്ഥലങ്ങളിൽ സമ്മേളനം തുടങ്ങി. എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ആശംസ അർപ്പിക്കുന്നതിന് ഇടയിലാണു നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയത്. അതതു യോഗത്തിൽ പങ്കെടുത്തവർക്ക് അല്ലാതെ നിർദ്ദേശങ്ങൾ മറ്റാർക്കും അറിയാൻ കഴിഞ്ഞില്ല. എല്ലായിടത്തെയും നിർദ്ദേശങ്ങൾ യുവജന ക്ഷേമ ബോർഡ് ഏകോപിപ്പിച്ചു സർക്കാരിനു സമർപ്പിക്കും എന്നാണ് യോഗത്തിൽ അറിയിച്ചത്.

അതേസമയം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യം ഉന്നയിക്കാൻ അവസരം ഇല്ലെന്ന് നിർദ്ദേശം ഭിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തിൽ നിർദ്ദേശങ്ങൾ മാത്രം ഉന്നയിച്ചാൽ മതിയെന്നും നിർദ്ദേശങ്ങൾ എഴുതി നൽകണമെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് നിർദ്ദേശം ലഭിച്ചു. പി എസ് സി നിയമനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.

പി എസ് സി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം വ്യാപകമാകുന്നതിനിടെ എം ജി യൂണിവേഴ്സിറ്റിയിൽ നടന്ന സംവാദത്തിൽ ഇത് സംബന്ധിച്ച ചോദ്യമുയർന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർ ചോദ്യങ്ങൾ മുഖ്യമന്ത്രി ഒഴിവാക്കിയതും വിവാദമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വാട്ട്സ് അപ് ഗ്രൂപ്പിൽ വന്ന അദ്ധ്യാപികയുടെ ശബ്ദ സന്ദേശത്തിലാണ് നിർദ്ദേശമുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഞായറാഴ്ച നടക്കുന്ന സി എം അറ്റ് കാമ്പസ് പരിപാടിയിൽ പങ്കെടുക്കുന്നർക്കായി രൂപീകരിച്ച വാട്ട്സ് അപ് ഗ്രൂപ്പിലാണ് അദ്ധ്യാപികയുടെ ശബ്ദ സന്ദേശം വന്നത്. മുഖ്യമന്ത്രിയോട് ചോദിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ച നടക്കുന്നിതിനിടെയാണ് യൂണിവേഴ്സിറ്റി അധികൃതരിൽ നിന്ന് ലഭിച്ച നിർദ്ദേശം വാട്ട്സ് അപ് ഗ്രൂപ്പിൽ വന്നത്.

ചോദ്യങ്ങൾ ഒഴിവാക്കുന്ന രീതിക്കെതിരെ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ വിദ്യാർത്ഥികളോട് ചോദ്യങ്ങൾ വേണ്ടെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്നായിരുന്നു എസ്എഫ്ഐയുടെ പ്രതികരണം. ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർത്ഥികളാണ് സി എം അറ്റ് കാമ്പസ് പരിപാടിയിൽ പങ്കെടുക്കുക. ഇതിൽ 15 പേർക്കാണ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ അവസരം. വിമർശനാത്മകമായ ചോദ്യങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഎം അറ്റ് കാമ്പസ് പരിപാടിയിൽ ചോദ്യങ്ങൾതന്നെ ഒഴിവാക്കിയതെന്ന വിമർശമാണ് ഇപ്പോൾ ഉയരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP