Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോളേജുകളിൽ ഒന്നാം വർഷ ബിരുദ റഗുലർ ക്ലാസുകൾ ഈ മാസം 15 മുതൽ; രണ്ടാം വർഷക്കാരുടേത് മാർച്ച് ഒന്നുമുതലും മൂന്നാം വർഷക്കാരുടേത് മാർച്ച് 17 മുതലും

കോളേജുകളിൽ ഒന്നാം വർഷ ബിരുദ റഗുലർ ക്ലാസുകൾ ഈ മാസം 15 മുതൽ; രണ്ടാം വർഷക്കാരുടേത് മാർച്ച് ഒന്നുമുതലും മൂന്നാം വർഷക്കാരുടേത് മാർച്ച് 17 മുതലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വർഷ ബിരുദ റഗുലർ ക്ലാസുകൾ ഈ മാസം 15 മുതൽ ആരംഭിക്കും. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. നിലവിൽ ഓൺലൈൻ ക്ലാസുകളായിരുന്നു ഒന്നാം വർഷ ബിരുദവിദ്യാർത്ഥികൾക്ക്. ഇതാണ് റഗുലർ ക്ലാസ്സുകൾ ആക്കി മാറ്റുന്നത്.

ഈ മാസം 15 മുതൽ 27 വരെയാണ് ഒന്നാം വർഷ ബിരുദ ക്ലാസുകൾ കോളജുകളിൽ നടത്തുന്നത്. രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളുടെ റെഗുലർ ക്ലാസുകൾ മാർച്ച് ഒന്നു മുതൽ 16 വരെ നടത്തും. കൂടാതെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ റഗുലർ ക്ലാസുകൾ മാർച്ച് 17 മുതൽ 30 വരെയും ഉണ്ടായിരിക്കും.

ഇതോടൊപ്പം പിജി വിഭാഗത്തിലെ എല്ലാ വിഷയത്തിലും ക്ലാസുകൾ നടത്തും. ബിരുദ വിഭാഗത്തിൽ റെഗുലർ ക്ലാസുകൾ ഇല്ലാത്ത ബാച്ചിലേക്ക് ഇതേ സമയം തന്നെ ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP