Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപതിരഞ്ഞെടുപ്പിൽ ജയിച്ചുകയറിയ ഭൂരിപക്ഷമൊക്കെ മറക്കാം; ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ പോയ എം.സി.കമറുദ്ദീനെ ലീഗ് കൈയൊഴിഞ്ഞു; മഞ്ചേശ്വരത്ത് സീറ്റ് നൽകില്ല; പകരം യൂത്ത് ലീഗ് നേതാവ് കെ.എം.അഷ്‌റഫ് മാറ്റുരയ്ക്കും; 35 വർഷമായി ലീഗ് ജയിക്കുന്ന മണ്ഡലത്തിൽ മത്സരിക്കുന്നത് നാട്ടുകാരൻ തന്നെ; പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് കമറുദ്ദീൻ

ഉപതിരഞ്ഞെടുപ്പിൽ ജയിച്ചുകയറിയ ഭൂരിപക്ഷമൊക്കെ മറക്കാം; ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ പോയ എം.സി.കമറുദ്ദീനെ ലീഗ് കൈയൊഴിഞ്ഞു; മഞ്ചേശ്വരത്ത് സീറ്റ് നൽകില്ല; പകരം യൂത്ത് ലീഗ് നേതാവ് കെ.എം.അഷ്‌റഫ് മാറ്റുരയ്ക്കും; 35 വർഷമായി ലീഗ് ജയിക്കുന്ന മണ്ഡലത്തിൽ മത്സരിക്കുന്നത് നാട്ടുകാരൻ തന്നെ; പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് കമറുദ്ദീൻ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ എം.സി. കമറുദ്ദീന് മുസ്ലിം ലീഗ് മഞ്ചേശ്വരം സീറ്റ് നൽകില്ല. പകരം യൂത്ത് ലീഗ് സംസ്ഥാന നേതാവ് കെ.എം. അഷ്റഫിനെ മത്സരിപ്പിക്കാൻ ധാരണയായി. ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ കമറുദ്ദീൻ ജയിലിൽ പോകേണ്ടി വന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിൽ മുസ്ലിം ലീഗ് നേതൃത്വം എത്തിച്ചേർന്നത്. പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന എം.സി.കമറുദ്ദീൻ പറഞ്ഞു.

മഞ്ചേശ്വരം സ്വദേശിയായ യുവനേതാവ് എന്നതാണ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന അഷ്രഫിനെ പരിഗണിക്കാനുള്ള പ്രധാന കാരണം. 35 വർഷമായി ലീഗ് ജയിക്കുന്ന മഞ്ചേശ്വരത്ത് ആദ്യമായി നാട്ടുകാരനായ ഒരാൾ മത്സരിക്കുന്നത് വിജയമുറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അഷ്‌റഫ്. 2019 ലെ ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം സ്വദേശിയായ കെ എം അഷ്‌റഫിനെ തന്നെ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ലീഗ് ജില്ലാ പ്രസിഡന്റായിരുന്ന എം..സി. കമറുദ്ദീനായി സംസ്ഥാന നേതാക്കൾ ഉറച്ച് നിന്നതോടെ അഷ്‌റഫ് പിന്മാറുകയായിരുന്നു..ലീഗ് അനുഭാവികളടക്കം പരാതിക്കാരായ ജുവലറി തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീനെ സ്ഥാനാർത്ഥിയാക്കുന്നത് തിരിച്ചടിക്കുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്.

എം.സി.കമറുദ്ദീൻ വ്യാഴാഴ്ചയാണ് ജയിൽമോചിതനായത്.. ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ മാസങ്ങളായി ജയിലിലായിരുന്ന കമറുദ്ദീൻ മുഴുവൻ കേസുകളിലും ജാമ്യം നേടിയതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു കമറുദ്ദീൻ. ജയിലിൽ നിന്നിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കമറുദീൻ തേങ്ങി കരഞ്ഞു.

തനിക്കെതിരെ വലിയ ഗൂഢാലോചനയുണ്ടായെന്ന് എംഎൽഎ പറഞ്ഞു. തന്നെ മൂന്ന് മാസം ജയിലിൽ പൂട്ടിയിട്ടു. ഇതിലൊന്നും ആരോടും പരിഭവമില്ല. കയറാനും ഇറങ്ങാനും വിധിക്കപ്പെട്ടവരാണ് രാഷ്ട്രീയക്കാരെന്നും കമറുദ്ദീൻ പറഞ്ഞു. റസാഖ് മാസ്റ്ററുടെ മരണത്തിന് ശേഷം മഞ്ചേശ്വരത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ താൻ ജയിച്ചത് കൂടിയ ഭൂരിപക്ഷത്തിനാണ്. അപ്പോൾ മുതലാണ് തുടങ്ങിയതാണ് തനിക്കെതിരെയുള്ള ഗൂഢാലോചന.- കമറുദ്ദീൻ പറഞ്ഞു.

പ്രതി ചേർക്കപ്പെട്ട മുഴുവൻ കേസുകളിലും കോടതിയിൽ നിന്നും ജാമ്യം നേടിയതോടെയാണ് കമറുദ്ദീന്റെ ജയിൽ മോചനം സാധ്യമായത്. ജയിൽ മോചിതനായ എംഎൽഎയെ സ്വീകരിക്കാൻ അണികളും ബന്ധുക്കളും ജയിലിൽ എത്തിയിരുന്നു. ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന 6 കേസുകളിൽ കൂടി കഴിഞ്ഞ ദിവസം എംഎൽഎക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് 93 ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന എംഎൽഎ പുറത്തിറങ്ങിയത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളിലാണ് ജാമ്യം ലഭിച്ചത്. ഇതോടെ എംഎൽഎയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങി. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്.ഫാഷൻ ഗോൾഡ് ജൂവലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽഎ തട്ടിയെടുത്തെന്നാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജൂവലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്ക്കെതിരെ നേരത്തെ കേസെടുത്തത്. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി.

എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളിൽ എംഎൽഎയുടെ കൂട്ടുപ്രതിയും ജൂവലറി എംഡിയുമായ പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP