Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യസഭയിലെ പ്രസംഗത്തിനിടെ നാടകീയമായി രാജി പ്രഖ്യാപിച്ച് ദിനേഷ് ത്രിവേദി; പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങൾ സഭയിൽ പരാമർശിക്കാൻ സാധിക്കുന്നില്ലെന്ന് തൃണമൂൽ എം പി; മമത സർക്കാരിനെ വിമർശിച്ച് മുൻ റെയിൽവേ മന്ത്രിയുടെ രാജിപ്രഖ്യാപനം ബിജെപിയിൽ ചേക്കേറാൻ ലക്ഷ്യമിട്ടെന്ന് സൂചന

രാജ്യസഭയിലെ പ്രസംഗത്തിനിടെ നാടകീയമായി രാജി പ്രഖ്യാപിച്ച് ദിനേഷ് ത്രിവേദി; പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങൾ സഭയിൽ പരാമർശിക്കാൻ സാധിക്കുന്നില്ലെന്ന് തൃണമൂൽ എം പി; മമത സർക്കാരിനെ വിമർശിച്ച് മുൻ റെയിൽവേ മന്ത്രിയുടെ രാജിപ്രഖ്യാപനം ബിജെപിയിൽ ചേക്കേറാൻ ലക്ഷ്യമിട്ടെന്ന് സൂചന

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: തൃണമൂൽ എംപിയും മുൻ റെയിൽവേ മന്ത്രിയുമായ ദിനേഷ് ത്രിവേദി എംപി സ്ഥാനം രാജിവെച്ചു. രാജ്യസഭയിൽ പ്രസംഗത്തിനിടെ നാടകീയമായാണ് രാജി പ്രഖ്യാപിച്ചത്. പശ്ചിമ ബംഗാളിൽ അരങ്ങേറുന്ന അക്രമസംഭവങ്ങളിൽ മമത സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് രാജിവച്ചത്.

തന്റെ സംസ്ഥാനമായ പശ്ചിമബംഗാളിൽ അക്രമസംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്നും അതിനെക്കുറിച്ച് സഭയിൽ പരാമർശിക്കാൻ സാധിക്കുന്നില്ലെന്നും ത്രിവേദി കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് ചേക്കേറാൻ ലക്ഷ്യമിട്ടാണ് ദിനേശ് ത്രിവേദിയുടെ രാജിയെന്നാണ് സൂചന.

രാജ്യസഭയിലേക്കയച്ച പാർട്ടിയോട് നന്ദിയുണ്ടെന്ന് പറഞ്ഞ ത്രിവേദി തന്റെ സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭങ്ങൾ പരിഹരിക്കാൻ ഒന്നും ചെയ്യാൻ സാധിക്കാത്തതിൽ ബുദ്ധിമുട്ടുണെന്നു ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ
രാജിവെക്കാനാണ് തന്റെ മനസാക്ഷി തന്നോട് പറയുന്നതെന്നും അദ്ദേഹം അറിയിച്ചു. രാജിവച്ചാൽ തന്റെ നാട്ടുകാരെ സ്വതന്ത്രമായി സേവിക്കാൻ സാധിക്കുമെന്നും ത്രിവേദി പറഞ്ഞു.

മമമതയുമായി കുറച്ചു നാളുകളായി അകൽച്ചയിലാണ് ത്രിവേദി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ത്രിവേദി കഴിഞ്ഞവർഷമാണ് രാജ്യസഭയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP