Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാന വിമാനം സ്വകാര്യ സ്വത്തല്ലെന്ന് ദേവേന്ദ്ര ഫട്​നാവിസ്; മഹാ വികാസ്​ അഘാഡി സർക്കാറിന്​ സ്വാർത്ഥതയാണെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി

സംസ്ഥാന വിമാനം സ്വകാര്യ സ്വത്തല്ലെന്ന് ദേവേന്ദ്ര ഫട്​നാവിസ്; മഹാ വികാസ്​ അഘാഡി സർക്കാറിന്​ സ്വാർത്ഥതയാണെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സംസ്ഥാന വിമാനം സ്വകാര്യ സ്വത്തല്ലെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​. മഹാരാഷ്​ട്ര ഗവർണർക്ക് അനുവദിക്കാത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് മഹാ വികാസ്​ അഗാഡി സർക്കാറിന്​ സ്വാർത്ഥതയാണെന്നും ഫട്​നാവിസ്​ കുറ്റപ്പെടുത്തി. മഹാരാഷ്​ട്രയു​ടെ ചരിത്രത്തിലെ കറുത്ത ദിനമാണി​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ഇത്​ തെറ്റായ കാര്യമാണ്​. കാരണം അദ്ദേഹം മഹാരാഷ്​ട്രയുടെ ഗവർണറാണ്​​. ഭരണഘടനയനുസരിച്ച് മുഖ്യമന്ത്രിയെയും സംസ്ഥാന മന്ത്രിമാരെയും നിയമിക്കാനുള്ള അധികാരം ഗവർണർക്കുണ്ട്. ഗവർണർ സംസ്ഥാന വിമാന സേവനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന്​ നിർദ്ദിഷ്ട നടപടിക്രമമുണ്ട്. അതിന്​ ഗവർണർ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്​. ഈ വിഷയത്തിൽ അത്​ ചെയ്​തിട്ടുണ്ട്​. അപേക്ഷ മുഖ്യമന്ത്രിക്കും ചീഫ്​ സെക്രട്ടറിക്കും ലഭിച്ചെങ്കിലും ഗവർണർക്ക്​ അനുമതി മനഃപൂർവം നിഷേധിക്കപ്പെടുകയാണുണ്ടായത്​. '' -ഫട്​നാവിസ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

ഉത്തരാഖണ്ഡിലെ മിന്നൽപ്രളയ മേഖല സന്ദർശിക്കുന്നതിനായെത്തിയ ഗവർണർക്ക് സർക്കാർ വിമാനം നിഷേധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംത്തെത്തിയതോടെ മഹാരാഷ്ട്ര സർക്കാരും ​ഗവർണർ ഭഗത് സിങ് കോഷിയാരിയും തമ്മിലുള്ള തർക്കം രൂക്ഷമാകുമെന്നാണ്‌ റിപ്പോർട്ടുകൾ. ഉത്തരാഖണ്ഡിലെ മിന്നൽപ്രളയ മേഖല സന്ദർശിക്കുന്നതിനാണ് ഗവർണർ സർക്കാർ വിമാനം ആവശ്യപ്പെട്ടത്. എന്നാൽ മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ചു. തുടർന്ന് ഗവർണർ യാത്രാവിമാനത്തിൽ ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്നു. പ്രത്യേക വി.ഐ.പി വിമാനത്തിനായി രണ്ട് മണിക്കൂറിലേറെ മുംബൈ വിമാനത്താവളത്തിൽ കാത്തിരുന്ന ഗവർണർ ഒടുവിൽ മറ്റൊരു സ്വകാര്യ വിമാനത്തിലാണ് സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് യാത്രതിരിച്ചത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെ സർക്കാരിന്റെ പ്രത്യേക വി.ഐ.പി വിമാനത്തിൽ ദേഹ്‌റാദൂണിലേക്ക് യാത്ര പുറപ്പെടാനാണ് ഗവർണർ തീരുമാനിച്ചത്. ഇക്കാര്യം സംസ്ഥാന സർക്കാരിനെ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. യാത്രയ്ക്കായി വിമാനത്തിൽ കയറിയ ഗവർണർ അവസാന നിമിഷവും സർക്കാർ അനുമതി ലഭിക്കാതിരുന്നതോടെ തിരിച്ചിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സർക്കാർ വിമാനത്തിനായി നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷവും അനുമതി ലഭിച്ചില്ല. സാധാരണയായി ഗവർണർമാർ അനുമതിക്കായി കാത്തിരിക്കാറില്ല. വിമാനത്തിൽ കയറിയ ശേഷം ഇതുവരെ യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് പൈലറ്റ് പറഞ്ഞുവെന്നും ഗവർണറുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. സർക്കാർ അനുമതിക്കായി രണ്ട് മണിക്കൂറിലേറെ വിമാനത്താവളത്തിൽ കാത്തിരുന്ന ഗവർണർ 12.15ഓടെയാണ് ഗവർണറുടെ ഓഫീസ് സജ്ജമാക്കിയ സ്വകാര്യ വിമാനത്തിൽ ദേഹ്‌റാദൂണിലേക്ക് പോയത്.

സർക്കാർ നടപടി ഗവർണറെ അപമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. സർക്കാർ ബോധപൂർവമാണ് അനുമതി നിഷേധിച്ചതെങ്കിൽ സംഭവം സംസ്ഥാന സർക്കാരിന്റെ പ്രശസ്തിക്ക് കളങ്കമാണ്. നടപടി ബോധപൂർവമല്ലെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന് മുന്മന്ത്രിയും ബിജെപി നേതാവുമായ സുധീർ മുങ്കന്തിവാർ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലേക്ക് ഉദ്ധവ് സർക്കാർ നാമനിർദ്ദേശം ചെയ്ത 12 പേരുടെ പട്ടിക ഗവർണർ ഒപ്പുവയ്ക്കാത്തതിന്റെ പേരിൽ സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അതേസമയം സംഭവത്തിന് പിന്നിലെ രാഷ്ട്രീയ ആരോപണം ശിവസേന നേതാവ് സജ്ഞയ് റൗത്ത് നിഷേധിച്ചു. പ്രതികാര രാഷ്ട്രീയം ഞങ്ങൾക്കില്ലെന്നും കൗൺസിലിലേക്ക് നിർദ്ദേശിച്ച 12 പേരുടെ പട്ടികയിൽ ഒപ്പിടാത്തതിന്റെ പേരിൽ ഗവർണറുടെ വിമാനയാത്ര തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP