Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലുടമ വിഹിതം അടച്ചില്ലെങ്കിലും തൊഴിലാളികൾ ഇഎസ്‌ഐ ആനുകൂല്യത്തിന് അർഹർ; തൊഴിലുടമ വീഴ്ച വരുത്തിയാൽ കുടിശിക കോർപറേഷന് ഈടാക്കാമെന്നും ഹൈക്കോടതി

തൊഴിലുടമ വിഹിതം അടച്ചില്ലെങ്കിലും തൊഴിലാളികൾ ഇഎസ്‌ഐ ആനുകൂല്യത്തിന് അർഹർ; തൊഴിലുടമ വീഴ്ച വരുത്തിയാൽ കുടിശിക കോർപറേഷന് ഈടാക്കാമെന്നും ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: തൊഴിലുടമ വിഹിതം അടച്ചില്ലെങ്കിലും തൊഴിലാളികൾ ഇഎസ്‌ഐ ആനുകൂല്യത്തിന് അർഹരെന്ന് ഹൈക്കോടതി.. ഇഎസ്‌ഐ വിഹിതം അടയ്ക്കുന്നതിൽ തൊഴിലുടമ വീഴ്ച വരുത്തിയാലും ഇഎസ്‌ഐ പരിരക്ഷയുള്ള തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിക്കാനാവില്ല. തൊഴിലാളിയുടെ ശമ്പളവിഹിതവും തൊഴിലുടമയുടെ വിഹിതവും ചേർത്ത് അടയ്ക്കുന്നതിൽ തൊഴിലുടമ വീഴ്ച വരുത്തിയാൽ കുടിശിക ഈടാക്കാൻ നിയമപ്രകാരം കോർപറേഷനു സാധ്യമാണെന്നും കോടതി വ്യക്തമാക്കി.

കായംകുളം കരിയിലകുളങ്ങരയിലെ സ്‌കൂൾ അദ്ധ്യാപികയുടെ ഭർത്താവിനു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു സൂപ്പർ സ്‌പെഷ്യൽറ്റി ചികിത്സാനുകൂല്യം നിഷേധിച്ച നടപടി റദ്ദാക്കി കൊണ്ടാണ് കോടതി വിധി. ഹർജിക്കാരിയുടെ ഭർത്താവിനു വൃക്ക മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഹർജിക്കാരി വൃക്ക ദാനത്തിനു തയാറാണ്.

ഇഎസ്‌ഐ കോർപറേഷൻ ഡയറക്ടർ ജനറലിന്റെ 2018ലെ ഓഫിസ് മെമോറാണ്ടത്തിൽ പറയുന്ന മാനദണ്ഡം അനുസരിച്ച് ഹർജിക്കാരിക്കും ഭർത്താവിനും സൂപ്പർ സ്‌പെഷ്യൽറ്റി ചികിത്സയ്ക്ക് അർഹതയുണ്ടെന്നും ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്നും ജസ്റ്റിസ് എ.എം.ബാദർ ഉത്തരവിട്ടു.

സാമൂഹിക സുരക്ഷ മുൻനിർത്തിയുള്ള ഇഎസ്‌ഐ നിയമം തൊഴിലാളികൾക്കും കുടുംബങ്ങൾക്കും നൽകുന്ന ആനുകൂല്യങ്ങൾ സാങ്കേതിക കാരണങ്ങളാൽ നിഷേധിക്കരുതെന്നു ഹൈക്കോടതി വ്യക്തമാക്കി. തൊഴിലാളിയുടെയും തൊഴിലുടമയുടെയും സംഭാവന കൊണ്ടു സ്വരൂപീകരിക്കുന്ന ഇഎസ്‌ഐ ഫണ്ട് തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ചികിത്സ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ്. ഓരോ കാലത്തും ആനുകൂല്യങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP