Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആരാധകർക്ക് സന്തോഷവാർത്തയുമായി വിജയ്; മാസ്റ്ററിന്റെ വിജയത്തിന് ശേഷം ലോകേഷും വിജയിയും വീണ്ടും ഒന്നിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ആരാധകർക്ക് സന്തോഷവാർത്തയുമായി വിജയ്; മാസ്റ്ററിന്റെ വിജയത്തിന് ശേഷം ലോകേഷും വിജയിയും വീണ്ടും ഒന്നിക്കുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സ്വന്തം ലേഖകൻ

ചെന്നൈ: കോവിഡ് കാലത്ത് അടഞ്ഞ് കിടന്ന തീയേറ്ററുകൾക്ക് ജീവവായു ആയിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ. റിലീസ് ചെയ്തപ്പോൾ തിയറ്ററുകളിൽ ആളുകളെ നിറയ്ക്കാൻ മാസ്റ്റർ സിനിമയ്ക്കായി. സിനിമ കണ്ടതിന്റെ ഫോട്ടോകൾ താരങ്ങൾ അടക്കമുള്ളവർ ഷെയർ ചെയ്തിരുന്നു.പടം മികച്ച കലക്ഷൻ നേടിയെങ്കിലും ലോകേഷ് ചിത്രമായോ എന്നതുൾപ്പടെ ഉള്ള അഭിപ്രായങ്ങൾ പല ഭാഗത്ത് നിന്നും ഉയർന്നിരുന്നു. ആരാധകരെ തൃപ്തി പെടുത്തുക എന്ന ലക്ഷ്യത്തോടെ പകുതി വിജയ് ചിത്രമായും പകുതി ലോകേഷ് ചിത്രമായും ആണ് ചിത്രമൊരുക്കിയതെന്ന് സംവിധായകനും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇപോഴിതാ ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാർത്ത.

വിജയ് ചിത്രം ഇതുവരെയായി 250 കോടി രൂപയോളമാണ് ബോക്‌സ് ഓഫീസിൽ നിന്ന് കളക്റ്റ് ചെയ്തത്. ഇപോഴിതാ വിജയ്‌യുടെ വസതിയിൽ ചെന്ന് ലോകേഷ് കനകരാജ് കഥ പറഞ്ഞുവെന്നാണ് വാർത്തകൾ. കഥയിൽ താൽപര്യം തോന്നിയ വിജയ് വീണ്ടും സിനിമയ്ക്കായി ഒന്നിക്കാൻ സമ്മതം അറിയിച്ചുവെന്നുമാണ് വാർത്ത. എന്തായാലും ഇരുവരും വീണ്ടും ഒന്നിച്ചാൽ അതും ഹിറ്റായി മാറും. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. മാസ്റ്ററിൽ നായിക മലയാളി താരം മാളവിക മോഹനൻ ആയിരുന്നു.

വിജയ്‌യുടെ അഭിനയം തന്നെയായിരുന്നു മാസ്റ്റർ സിനിമയുടെ പ്രധാന ആകർഷണം,.ലോകേഷ് കനകരാജിന്റെ തിരക്കഥയും സംവിധാനവും മാസ്റ്റർ സിനിമയുടെ വിജയത്തിന്റെ ഘടകങ്ങളായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP