Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികൾ; ചരക്കുസേവന നികുതി സങ്കീർണതകൾ നിറഞ്ഞ നികുതി ഘടന; ഇത് വ്യാപാരികൾക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രമെന്നും കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്

ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികൾ; ചരക്കുസേവന നികുതി സങ്കീർണതകൾ നിറഞ്ഞ നികുതി ഘടന; ഇത് വ്യാപാരികൾക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രമെന്നും കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികളുടെ ദേശീയ സംഘടനയായ കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്. ചരക്കുസേവന നികുതിയിലെ സങ്കീർണതകൾ പരിഹരിച്ച് ലളിതമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്നും സംഘ‌ടന പ്രസ്താവനയിൽ അറിയിച്ചു. ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ട്രാൻസ്‌പോർട്ട് വെൽഫെയർ അസോസിയേഷൻ രം​ഗത്തെത്തി.

ചരക്കുസേവന നികുതി സങ്കീർണതകൾ നിറഞ്ഞ നികുതി ഘടനയാണ്. വ്യാപാരികൾക്ക് ദുരിതം മാത്രമാണ് ഇത് സമ്മാനിക്കുന്നതെന്ന് കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. കഷ്ടപ്പാടുകൾ വ്യക്തമാക്കി ജിഎസ്ടി കൗൺസിലിലിന് നിരവധി പരാതികൾ നൽകിയിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല. ജിഎസ്ടി കൗൺസിൽ സ്വന്തം അജൻഡയുമായി മുന്നോട്ടുപോകുന്നു എന്ന തോന്നലാണ് ഇത് സൃഷ്ടിക്കുന്നത്. വ്യാപാരികളുടെ സഹകരണം തേടുന്നതിൽ കൗൺസിൽ ഒരു വിധത്തിലുള്ള താതപര്യവും കാണിക്കുന്നില്ലെന്നും വ്യാപാരി സംഘടന കുറ്റപ്പെടുത്തി. ഒരു രാജ്യം ഒരു നികുതി എന്ന പേരിൽ ആരംഭിച്ച ചരക്കുസേവനനികുതിയിൽ നിരവധി അപാകതകൾ ഉണ്ട്. നികുതി ഘടന ലളിതവത്കരിക്കുന്നതിന് കൗൺസിൽ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്നും സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. കൗൺസിലിന്റെ വ്യാപാരി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് ബന്ദ് നടത്താൻ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.

എങ്ങനെ കൂടുതൽ വരുമാനം ഉണ്ടാക്കാം എന്ന ഒറ്റ ചിന്ത മാത്രമാണ് കൗൺസിലിന്. രാജ്യത്തെ വ്യാപാരരംഗത്തെ യാഥാർഥ്യങ്ങൾ മനസിലാക്കാതെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കൗൺസിൽ സ്വീകരിക്കുന്നതെന്നും കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP