Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോടിഷ് നിധി തട്ടിപ്പ്: രണ്ട് ഡയറക്ടർമാർ കൂടി പ്രതികൾ; അറസ്റ്റ് ഉടനെന്ന് നല്ലളം പൊലീസ്; സ്ഥാപന ഉടമ അബ്ദുള്ളക്കുട്ടി ഇപ്പോഴും ഒളിവിൽ

കോടിഷ് നിധി തട്ടിപ്പ്: രണ്ട് ഡയറക്ടർമാർ കൂടി പ്രതികൾ; അറസ്റ്റ് ഉടനെന്ന് നല്ലളം പൊലീസ്; സ്ഥാപന ഉടമ അബ്ദുള്ളക്കുട്ടി ഇപ്പോഴും ഒളിവിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: നിക്ഷേപകർക്ക് ഉയർന്ന ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കോടിഷ് നിധി ലിമിറ്റഡിന്റെ രണ്ട് ഡയറക്ടർമാർ കൂടി പ്രതികളാകും. കഴിഞ്ഞ ദിവസമാണ് കമ്പനീസ് ഓഫ് രജിട്രേഷൻ വിഭാഗത്തിൽ നിന്ന് ഡയറക്ടർമാരുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് പൊലീസിന് ലഭിക്കുന്നത്.ഡയറക്ടർമാരുടെ അറസ്റ്റ് അടുത്ത ദിവസം നടക്കുമെന്ന് നല്ലളം പൊലീസ് അറിയിച്ചു.

അതേസമയം കോടിഷ് നിധി ലിമിറ്റഡ് ഉടമ നിലമ്പൂർ രാമൻകുത്ത് മുതുവാട് ചേലക്കൽ പറമ്പിൽ അബ്ദുള്ളക്കുട്ടിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഇയാൾ വിദേശത്തേക്കു കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ പാസ്‌പോർട്ട് കാലാവധി അഞ്ചു വർഷം മുമ്പ് കഴിഞ്ഞതിനാൽ ഇതിനുള്ള സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്.

നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നിലമ്പൂർ പൊലീസിന്റെ സഹകരണത്തോടെയാണ് നല്ലളം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കേസന്വേഷിക്കുന്നത്.കേന്ദ്ര സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനമെന്നു പ്രചരിപ്പിച്ചാണു കോടിഷ് നിധി നിക്ഷേപം സ്വീകരിച്ചത്.

വർഷം 12 ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തത്. നവംബർ മുതൽ നിക്ഷേപകർക്ക് പണമോ പലിശയോ ലഭിച്ചിരുന്നില്ല. തുടർന്ന് നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. കോഴിക്കോട് നല്ലളം, നടക്കാവ്, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിലായി 50 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. വയനാട്ടിലും സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇവിടെയും തട്ടിപ്പു നടത്തിയതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP