Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാം തേരി ഗംഗാ മെയ്‌ലിയിലൂടെ എൺപതുകളിൽ യുവാക്കളുടെ ഹരമായി; സംവിധായകനായും തിളങ്ങി; ഋഷി കപൂറിന്റെയും രൺധീർ കപൂറിന്റെയും സഹോദരൻ; ബോളിവുഡ് നടൻ രാജീവ് കപൂർ മുംബൈയിൽ അന്തരിച്ചു

രാം തേരി ഗംഗാ മെയ്‌ലിയിലൂടെ എൺപതുകളിൽ യുവാക്കളുടെ ഹരമായി; സംവിധായകനായും തിളങ്ങി; ഋഷി കപൂറിന്റെയും രൺധീർ കപൂറിന്റെയും സഹോദരൻ; ബോളിവുഡ് നടൻ രാജീവ് കപൂർ മുംബൈയിൽ അന്തരിച്ചു

മറുനാടൻ ഡെസ്‌ക്‌

 മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിരുന്ന രാജ് കപൂറിന്റെയും കൃഷ്ണ രാജ് കപൂറിന്റെയും മകനാണ് രാജീവ് കപൂർ. ഋഷി കപൂറിന്റെയും രൺധീർ കപൂറിന്റെയും ഇളയ സഹോദരനാണ്. ചെമ്പൂരിലെ വസതിയിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് രാജീവിനെ രൺധീർ കപൂർ ഏറ്റവും അടുത്തുള്ള ഇൻലാക്‌സ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുമ്പേ മരണമടഞ്ഞതായി ഡോക്ടർമാർ പറഞ്ഞു. 'എനിക്ക് എന്റെ ഇളയ സഹോദരനെ നഷ്ടമായി. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല', രൺധീർ കപൂർ മാധ്യമങ്ങളോട് പറഞ്ഞു. ബോളിവുഡ് താരങ്ങളായ കരീഷ്മ കപൂർ, കരീന കപൂർ, രൺബീർ കപൂർ തുടങ്ങിയവർ രാജീവ് കപൂറിന്റെ ബന്ധുക്കളാണ്.

1983-ൽ പുറത്തിറങ്ങിയ ഏക് ജാൻ ഹേൻ ഹും എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂർ സിനിമയിൽ അരങ്ങേറിയത്. ആസ്മാൻ, ലൗ ബോയ്, സബർദസ്ത്, ഹം തോ ചലേ പർദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. രാം തേരി ഗംഗാ മെയ്ലി, മേരാ സാഥി, ഹം തു ചലേ പർദേസ് ആസ്മാൻ, ലൗ ബോയ്, സബർദസ്ത്, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

1991 ൽ ഹെന്ന എന്ന സിനിമ രാജീവ് കപൂർ നിർമ്മിച്ചിട്ടുണ്ട്. 1996 ൽ പുറത്തിറങ്ങിയ പ്രേംഗ്രന്ഥ് എന്ന ചിത്രം നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. ആ അബ് ലോട്ട് ചലേൻ രാജീവ് കപൂർ സംവിധാനം ചെയ്ത സിനിമയാണ്. 1983 ൽ ഇറങ്ങിയ ഏക് ജാൻ ഹെയ് ഹം, 1985 ൽ ഇറങ്ങിയ രാം തേരി ഗംഗാ മെയ്‌ലി എന്നിവയിലെ പ്രകടനത്തിലൂടെയാണ് രാജീവ് കപൂർ ശ്രദ്ധേയനായത്.

2001ൽ ഫാഷൻ ഡിസൈനറും ആർക്കിടെക്ടുമായ ആരതി സബർവാളിനെ വിവാഹം കഴിച്ചു. 2003ൽ ഇവർ വേർപിരിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP