Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിൻവാതിൽ നിയമനം നടത്തുന്നത് പാർട്ടി ഫണ്ടിന്; പകുതി പണം പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകണം; സിപിഎം ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായതുകൊണ്ടാണെന്ന് സരിത പറയുന്നുവെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത്; തൊഴിൽ തട്ടിപ്പിൽ സോളാർ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ ചർച്ച തുടരുമ്പോൾ

പിൻവാതിൽ നിയമനം നടത്തുന്നത് പാർട്ടി ഫണ്ടിന്; പകുതി പണം പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകണം; സിപിഎം ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായതുകൊണ്ടാണെന്ന് സരിത പറയുന്നുവെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത്; തൊഴിൽ തട്ടിപ്പിൽ സോളാർ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരിക്കുന്ന പാർട്ടിക്കാർക്ക് തന്നെ പേടിയാണെന്ന് സരിത എസ്. നായർ പറയുന്നതായുള്ള ശബ്ദ രേഖ പുറത്ത്. ആ അവസരങ്ങൾ മുതലാക്കിയാണ് താൻ നിയമനങ്ങൾ നടത്തുന്നതെന്നും സരിത പറയുന്നതാണ് പുതിയ ശബ്ദരേഖ. നെയ്യാറ്റിൻകരയിൽ തൊഴിൽ തട്ടിപ്പിന് ഇരയായ യുവാവിനോടാണ് സരിതയുടെ അവകാശവാദം. ഇതോടെ നിയമന തട്ടിപ്പ് വിവാദം പുതിയ തലത്തിൽ എത്തുകയാണ്. ഈ കേസിൽ സരിതയെ ഇനിയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനിടെയാണ് പുതിയ ഫോൺ സംഭാഷണം പുറത്തു വരുന്നത്. ഈ ശബ്ദരേഖ തന്റേതല്ലെന്നാണ് സരിത പറയുന്നത്.

പിൻവാതിൽ നിയമനങ്ങൾക്ക് സഹായിക്കുന്നത് പാർട്ടിക്കാരാണെന്നാണ് സരിതയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ വ്യക്തമാക്കുന്നത്. പിൻവാതിൽ നിയമനം നടത്തുന്നത് പാർട്ടി ഫണ്ടിനായാണ്. പകുതി പണം പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകണം. സിപിഎം ഇതെല്ലാം സമ്മതിക്കുന്നത് തന്നെ പേടിയായതുകൊണ്ടാണെന്നും സരിത ഫോൺസംഭാഷണത്തിൽ പറയുന്നു. ആരോഗ്യകേരളം പദ്ധതിയിൽ പുറംവാതിലിലൂടെ നാലുപേർക്ക് ജോലി വാങ്ങി നല്കിയെന്നു സരിത അവകാശപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭാഗങ്ങളും പുറത്തു വരുന്നത്.

പിൻവാതിൽ നിയമനങ്ങൾ ചർച്ചയാകുന്നതിനിടെയാണ് പുതിയ ശബ്ദ രേഖകളും. സ്വാധീനമുണ്ടെങ്കിൽ പിൻവാതിൽ നിയമനം കിട്ടുമെന്നാണ് ഈ ശബ്ദ രേഖകളിൽ അവകാശപ്പെടുന്നത്. ഒരാൾക്ക് ഒരു ജോലി കൊടുത്താൽ ആ ജോലി ലഭിക്കുന്ന ആളുടെ വീട്ടുകാർ എല്ലാവരും പാർട്ടിക്കൊപ്പം നില്ക്കുമെന്നാണ് വിശ്വാസമെന്നും സരിത ഉൾപ്പെട്ട തൊഴിൽതട്ടിപ്പു കേസിലെ പരാതിക്കാരനായ അരുണിനോടുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. പിഎസ്‌സി എഴുതി കേറുന്നതല്ല. നമ്മൾ ക്ഷമ എടുക്കണം. മൂന്നു മാസത്തിലെ പ്രവർത്തനങ്ങൾകൊണ്ട് നാലുപേർക്ക് ആരോഗ്യകേരളം പദ്ധതിയിൽ ജോലി വാങ്ങി നല്കി. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് നിയമനം നടത്തുന്നതെന്നു സരിത ശബ്ദരേഖയിൽ പറയുന്നു.

വെബ്‌കോ, കെടിഡിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് സരിതയും കൂട്ടാളികളും 16 ലക്ഷത്തിലധികം രൂപ ഇടനിലക്കാർ മുഖേനെ വാങ്ങിയെന്നാണ് പരാതി. സരിത, കൂട്ടുപ്രതികളായ രതീഷ്, ഷൈജുപാലോട് എന്നിവർക്കെതിരേ കേസ് എടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. അതേ സമയം ശബ്ദരേഖ തന്റെതല്ലെന്ന് സരിത വാർത്താ ചാനലിനോട് പ്രതികരിച്ചു. ഫോൺ സംഭാഷണം ഫോറൻസിക് പരിശോധന നടത്തണം. യുവാവിനെ താൻ അറിയുക പോലുമില്ലെന്ന് സരിത പറഞ്ഞു.

സരിത എസ്.നായർ പിൻവാതിൽ നിയമനം ഉറപ്പ് നൽകിയത് മന്ത്രിമാരുടെ പേര് പറഞ്ഞെന്ന് നെയ്യാറ്റിൻകരയിൽ ലക്ഷങ്ങളുടെ തൊഴിൽ തട്ടിപ്പിന് ഇരയായ അരുൺ എന്ന യുവാവ് പറയുന്നു. അനധികൃത നിയമനം നടത്തി കമ്മിഷനെടുക്കാൻ സിപിഎം അനുവദിച്ചിട്ടുണ്ടെന്നും സോളർ തട്ടിപ്പിൽ കൂടെ നിന്നതിനുള്ള ഓഫർ ആണിതെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചെന്നും നെയ്യാറ്റിൻകര സ്വദേശി എസ്.എസ്.അരുൺ വിശദീകരിക്കുന്നു. പിൻവാതിൽ നിയമനം എങ്ങനെ നടപ്പാകുമെന്ന ഉദ്യോഗാർഥികളുടെ സംശയത്തിനും സരിതയ്ക്ക് ഉത്തരമുണ്ടായിരുന്നു. സോളർ കേസിൽ സിപിഎമ്മിനൊപ്പം നിന്നതിന്റെ പ്രത്യുപകാരമായി നിയമനം നടത്താനുള്ള അധികാരം നൽകിയിട്ടുണ്ടത്രേ-എന്നായിരുന്നു മറുപടി.

ഒരു വർഷമായി നെയ്യാറ്റിൻകര പൊലീസിന്റെ കൈവശം ഇതുണ്ടെങ്കിലും ശബ്ദരേഖയുടെ ആധികാരികത പരിശോധിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടു സരിതയ്‌ക്കെതിരെ നൽകിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല. ഇതും വിവാദമായി മാറുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP