Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രിട്ടീഷ് പാസ്‌പോർട്ടും ഹോങ്കോംഗുകാരെ രക്ഷിക്കില്ല; ഇരട്ടപൗരത്വ വിഷയം ചൂണ്ടിക്കാട്ടി ഹോങ്കോംഗുകാരെ ജയിലിൽ അടച്ച് ഭരണകൂടം; ചൈനീസ് ബന്ധമുള്ള ഓക്സ്ഫോർഡ് അടക്കമുള്ള ബ്രിട്ടീഷ് സർവകലാശാലകളിലെ 200 പണ്ഡിതന്മാർ ബ്രിട്ടീഷ് നിരീക്ഷണത്തിൽ; ചൈന-ബ്രിട്ടീഷ് ബന്ധം പൊട്ടിത്തെറിയിലേക്ക്

ബ്രിട്ടീഷ് പാസ്‌പോർട്ടും ഹോങ്കോംഗുകാരെ രക്ഷിക്കില്ല; ഇരട്ടപൗരത്വ വിഷയം ചൂണ്ടിക്കാട്ടി ഹോങ്കോംഗുകാരെ ജയിലിൽ അടച്ച് ഭരണകൂടം; ചൈനീസ് ബന്ധമുള്ള ഓക്സ്ഫോർഡ് അടക്കമുള്ള ബ്രിട്ടീഷ് സർവകലാശാലകളിലെ 200 പണ്ഡിതന്മാർ ബ്രിട്ടീഷ് നിരീക്ഷണത്തിൽ; ചൈന-ബ്രിട്ടീഷ് ബന്ധം പൊട്ടിത്തെറിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഹോങ്കോംഗിലെ ബ്രിട്ടീഷ് ഓവർസീസ് പാസ്സ്പോർട്ടുൾലവർക്ക് ലഭിച്ചിരുന്ന നിയമപരമായ സംരക്ഷണം ഒഴിവാക്കിക്കൊണ്ട് ചൈനീസ് ഭരണകൂടം രംഗത്തെത്തി. ഇരട്ടപൗരത്വം അംഗീകരിക്കില്ല എന്നാണ് ചൈനയുടെ നിലപട്.

ഹോങ്കോംഗിൽ ബ്രിട്ടീഷ് പാസ്സ്പോർട്ടുമായി പ്രവശിക്കുന്ന ഒരു വ്യക്തിയെ ചൈനീസ് പൗരനായി കണക്കാക്കിയേക്കാമെന്നും, അറസ്റ്റ് ചെയ്യപ്പെട്ടാൽ നയതന്ത്ര മാർഗം വഴിയുള്ള സഹായങ്ങൾ എത്തിക്കാൻ കഴിയില്ലെന്നും ഇന്നലെ യു കെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോങ്കോംഗിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു നീക്കം ഉണ്ടായിരിക്കുന്നത്.

ജനാധിപത്യത്തിനായി മുറവിളി കൂട്ടുന്ന നിരവധി പേരെ ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനയിലെ ജയിലുകളീലേക്ക് അവരെ മാറ്റിയതായാണ് സൂചന. 1997-ൽ ഹോങ്കോംഗിന്റെ കൈമാറ്റ സമയത്തുണ്ടാക്കിയ കരാറിന്റെ നഗ്‌നമായ ലംഘനം കൂടിയാണ് ഇപ്പോൾ ചൈന നടത്തുന്നത്. ബ്രിട്ടീഷ് പാസ്പോർട്ട് ഉൾപ്പടെയുള്ള യാത്രാരേഖകൾക്ക് തുടർന്നും അംഗീകാരം ഉണ്ടായിരിക്കുമെന്ന് അന്നത്തെ കരാറിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

നയതന്ത്ര ഇടപെടലുകൾ ഒഴിവാക്കാനുള്ള തന്ത്രം

ഹോങ്കോംഗിലെ ജനാധിപത്യത്തിനായുള്ള പ്രക്ഷോഭം എന്തുവില കൊടുത്തും അടിച്ചമർത്താൻ തന്നെയാണ് ചൈന തീരുമാനിച്ചിരിക്കുന്നത്. ഹോങ്കോംഗികളുടെ ബ്രിട്ടീഷ് പാസ്സ്പോർട്ട് റദ്ദാക്കൽ അതിനുള്ള മുന്നൊരുക്കമായാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. ചൈന ഒരിക്കലും ഇരട്ടപൗരത്വം അനുവദിച്ചിരുന്നില്ല. ചൈനീസ് പൗരന്മാർക്ക് മറ്റ് രാജ്യങ്ങളിലെ പാസ്സ്പോർട്ട് വേണമെങ്കിൽ, ചൈനീസ് പൗരത്വം ഒഴിവാക്കണമായിരുന്നു. ഇതേ നയമാണ് ഇപ്പോൾ ഹോങ്കോംഗിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതിന് വ്യക്തമായ ലക്ഷ്യങ്ങളുമുണ്ട്.

ഇരട്ടപൗരത്വമുള്ള ഒരു പൗരനെ അതിൽ ഒരു രാജ്യത്ത് തടവിലാക്കിയാൽ മറ്റേ രാജ്യത്തെ നയതന്ത്ര പ്രതിനിധികൾക്ക് തടവിലാക്കപ്പെട്ടവരെ സന്ദർശിക്കുവാനും അവരുമായി സംസാരിക്കുവാനുമുള്ള അവകാശമുണ്ട്. അത് നിഷേധിക്കാൻ കഴിയില്ല. ഹോങ്കോംഗിൽ കത്തിപ്പടരുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന മിക്കവർക്കും ബ്രിട്ടീഷ് പാസ്സ്പോർട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഒരുങ്ങിയാൽ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ബ്രിട്ടന് പ്രക്ഷോഭകാരികളുമായി സംസാരിക്കുവാനുള്ള അനുവാദം നൽകേണ്ടതായിവരും.

ഇത്തരമൊരു സാഹചര്യത്തിൽ ഇരുംബുമറയ്ക്കുള്ളിലെ രഹസ്യങ്ങൾ പലതും പുറത്ത് വന്നേക്കാം എന്നും ചൈന ഭയക്കുന്നു. അത്തരമൊരു സാഹചര്യമൊഴിവാക്കുക എന്നതുതന്നെയാണ് ബ്രിട്ടീഷ് പാസ്സ്പോർട്ട് റദ്ദാക്കുക വഴി ചൈന ലക്ഷ്യമിടുന്നത്. അതുകൂടാതെ ഹോങ്കോംഗിലെ ബ്രിട്ടീഷ് ഓവർസീസ് പാസ്സ്പോർട്ട് ഉള്ളവർക്ക് ബ്രിട്ടീഷ് പൗരത്വം നൽകാൻ തീരുമാനിച്ചതും അവരെ സ്വീകരിക്കാൻ തയ്യാറാണെന്ന് ബോറിസ്ജോൺസൺ പറഞ്ഞതും ചൈനയ്ക്ക് എതിരായ വെല്ലുവിളിയായാണ് അവർ എടുത്തത്. അതും ഒരു കാരണമായിട്ടുണ്ടാകാം.

ബ്രിട്ടീഷ് സർവ്വകലാശാലകളിലെ ചൈനീസ് ചാര സാന്നിദ്ധ്യം

ഇരുപതോളം ബ്രിട്ടീഷ് സർവ്വകലാശാലകൾക്ക് ചൈനീസ് സേനയുമായി ബന്ധപ്പെട്ട 29 ചൈനീസ് യൂണിവേഴ്സിറ്റികളുമായി ബന്ധമുണ്ടെന്ന ഒരു അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത് ഏറെ വിവാദമായിട്ടുണ്ട്. സിവിറ്റാസ് എന്ന സംഘടനയുടെതാണ് ഈ റിപ്പോർട്ട്/ കഴിഞ്ഞ കുറേ വർഷങ്ങളായി ബ്രിട്ടീഷ് സർവകലാശാലകളിൽ ചൈനീസ് ചാരന്മാർ പിടിമുറുക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഇരുന്നൂറോളം വിദ്യാഭ്യാസ വിച്ക്ഷണന്മാർ ഇപ്പോൾ തന്നെ നിരീക്ഷണത്തിലുമാണ്.

പാശ്ചാത്യ ലോകത്തെ നൂതന സാങ്കേതിക വിദ്യകളാണ് ചൈന പ്രധാനമായും നോട്ടമിടുന്നത്. അതുകൂടാതെ, ചൈനീസ് അനുകൂല വികാരം ലോകമാകമാനമുള്ള യുവാക്കളിലും വിദ്യാർത്ഥികളിലും സൃഷ്ടിക്കുക എന്നൊരു ഉദ്ദേശം കൂടി ഇത്തരത്തിലുള്ള ചാരപ്രവർത്തനങ്ങൾക്ക് പുറകിലുണ്ട്. ഒരുമിച്ചുള്ള ഗവേഷണം, പഠനം തുടങ്ങിയ പേരിൽ ധാരാളം പദ്ധതികൾ ബ്രിട്ടനും ചൈനയും ഒരുമിച്ച് ഒരുക്കിയിരുന്നു. ഇതിലൂടെ ബ്രിട്ടനിലെ ഉന്നത ശാസ്ത്രജ്ഞന്മാരുമായും സാങ്കേതിക വിദഗ്ദന്മാരുമായുമൊക്കെ അടുത്തിടപെടാൻ പ്രച്ഛന്ന വേഷധാരികളായ ചാരന്മാർക്ക് കഴിയുകയും ചെയ്തിരുന്നു.

അധിക ഫണ്ട് കണ്ടെത്തുന്നതിനായിരുന്നു വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുവാനുള്ള പദ്ധതികൾ യൂണിവേഴ്സിറ്റികൾ ആരംഭിച്ചത്. ബ്രിട്ടൻ പോലൊരു രാജ്യത്തിന്റെ മസ്തിഷ്‌കത്തിലേക്ക് ഒരു പ്രവേശനം ആഗ്രഹിച്ചിരുന്ന ചൈന ആ അവസരം നന്നായി മുതലെടുത്തു. 2020 ജൂലായിലെ റിപ്പോർട്ട് പ്രകാരം ചൈനയിൽ നിന്നുള്ള് 1,20,000 വിദ്യാർത്ഥികളാണ് ബ്രിട്ടനിലെ വിവിധ യൂണിവേഴ്സിറ്റികളിലായി പഠിക്കുന്നത്. ഓരോ വർഷവും ഇവർ ഫീസായി നൽകുന്ന ത് 4 ബില്ല്യൺ പൗണ്ടാണ്. ഇത് ചൈനയിൽ നിന്നുള്ളവരുടെ കണക്കാണ്.

ഇതല്ലാതെ മറ്റു പല രാജ്യങ്ങളീൽ നിന്നും ബ്രിട്ടനിലെത്തിയിട്ടുള്ള ചൈനീസ് വംശജർ വേറെയുമുണ്ട്. ഏതൊരു ചൈനക്കാരനെ സംബന്ധിച്ചിടത്തോളവും, ചനയെ സഹായിക്കുവാൻ അവൻ ബാദ്ധ്യസ്ഥനാണ്. അത് ചെയ്തില്ലെങ്കിൽ അവൻ ശിക്ഷിക്കപ്പെടും. അതുകൊണ്ടുതന്നെ ചൈനീസ് സൈന്യത്തിനു വേണ്ടി ചാരപ്രവർത്തനം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് ഇവർ തയ്യാറാവുകയും ചെയ്യും. കാര്യങ്ങൾ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് പോകുന്നു എന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് 200 ഓളംവിദ്യാഭ്യാസ വിചക്ഷണരെ നിരീക്ഷണത്തിൽ ആക്കിയിട്ടുള്ളത്.

ഫിസിക്സ് പ്രൊഫസർഷിപ്പിന് ചൈനീസ് കമ്പനിയുടെ പേരു നൽകി ഓക്സ്ഫോർഡ് സർവ്വകലാശാല

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൗഢഗംഭീരമായ പ്രൊഫസർഷിപ്പ് ഓഫ് ഫിസിക്സ് ഇനി മുതൽ ഒരു ചൈനീസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ പേരിലായിരിക്കും അറിയുക. 7 ലക്ഷം പൗണ്ടാണ് ഇതിനായി കമ്പനി സംഭാവന നല്കിയത്. വൈക്കെഹാം ചെയർ ഓഫ് ഫിസിക്സ് എന്ന, 1900 -ൽ സ്ഥാപിക്കപ്പെട്ട ഇത് ഇനി മുതൽ അറിയപ്പെടുക ടെൻസെന്റ്-വൈക്കെഹാം ചെയർ എന്ന പേരിലായിരിക്കും.

എന്നാൽ, ടെൻസെന്റ് എന്ന ചൈനീസ് കമ്പനിക്ക് ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി ഐ എ പറയുന്നത്. ഈ കമ്പനി ആരംഭിക്കുവാനുള്ള സാമ്പത്തിക സഹായം ഉൾപ്പടെയുള്ള എല്ലാ സഹായങ്ങളും നൽകിയത് ചൈനീസ് രഹസ്യാന്വേഷണ വിഭാഗമാണെന്നാണ് സി ഐ എ പറയുന്നത്. എന്നാൽ, കമ്പനി ഇത് നിഷേധിക്കുന്നു.

അതേസമയം യൂണിവേഴ്സിറ്റിയുടെ ഈ നടപടി ബ്രിട്ടനിൽ പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രണ്ട് മുൻ മന്ത്രിമാർ യൂണിവേഴ്സിറ്റിയോട് ഈ നടപടി പിൻവലിക്കണമെന്ന ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ടെൻസെന്റിൽ നിന്നുള്ള സാമ്പത്തിക സഹായത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന നിലപാടാണ് ഓക്സ്ഫോർഡിന്റെ ചാൻസലറും മുൻ ഹോങ്കോംഗ് ഗവർണറുമായ് ലോർഡ് പാറ്റൻ എടുത്തത്. അതേസമയം , ബ്രിട്ടനിലെ എല്ലാ യൂണിവേഴ്സിറ്റികളിലും ചൈനയുടെ സ്വാധീനത്തെ കുറിച്ച് ഒരു അന്വേഷണം താൻ സ്വാഗതം ചെയ്യുന്നു എന്നും അദ്ദെഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP