Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിലെ കത്തിക്ക് മൂർച്ചയില്ലെന്നു പറഞ്ഞ് പുതിയ കത്തി വാങ്ങിപ്പിച്ചത് തന്ത്രങ്ങളുടെ ഭാഗം; ജനമൈത്രീ പൊലീസിന്റെ നമ്പർ സംഘടിപ്പിച്ചതിലും പ്ലാനിങ്; മദ്രസാ അദ്ധ്യാപിക അംഗമായ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അന്വേഷണം; ദൈവ പ്രീതിക്കായി മൂന്നാമത്തെ മകനെ ബലി കൊടുത്ത ഗർഭണിയായ ഉമ്മയ്ക്ക് പിന്നിൽ തീവ്ര മതവിശ്വാസികളോ?

വീട്ടിലെ കത്തിക്ക് മൂർച്ചയില്ലെന്നു പറഞ്ഞ് പുതിയ കത്തി വാങ്ങിപ്പിച്ചത് തന്ത്രങ്ങളുടെ ഭാഗം; ജനമൈത്രീ പൊലീസിന്റെ നമ്പർ സംഘടിപ്പിച്ചതിലും പ്ലാനിങ്; മദ്രസാ അദ്ധ്യാപിക അംഗമായ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അന്വേഷണം; ദൈവ പ്രീതിക്കായി മൂന്നാമത്തെ മകനെ ബലി കൊടുത്ത ഗർഭണിയായ ഉമ്മയ്ക്ക് പിന്നിൽ തീവ്ര മതവിശ്വാസികളോ?

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : തുപ്പള്ളിത്തെരുവിൽ അമ്മ മകനെ കൊലപ്പെടുത്തിയ കേസിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ്. പ്രാർത്ഥനയ്ക്കിടെ ഉൾവിളിയുണ്ടായതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ഷഹീദയുടെ മൊഴി. ദൈവപ്രീതിക്കായി ബലി നൽകിയതാണെന്ന മൊഴിയെ പൊലീസും മുഖവിലയ്‌ക്കെടുക്കുന്നുണ്ട്. സംഭവത്തിൽ തീവ്ര മതവിശ്വാസികൾക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ട്. മദ്രസ അദ്ധ്യാപികയായിരുന്ന ഷഹീദ അംഗമായ ചില വാട്സാപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സുലൈമാന്റെ ഭാര്യ ഷഹീദ(32)യാണ് മകൻ അമിൽ ഇഹ്സാനെ(ആറ്) കഴിഞ്ഞദിവസം അതിക്രൂരമായി കൊലപ്പെടുത്തിയത്.

അടുത്തടുത്തു വീടുകളുള്ള പ്രദേശത്ത് പുലർച്ചെ നടന്ന കൊലപാതകം പൊലീസ് എത്തിയപ്പോഴാണ് വീട്ടിലുള്ളവർ പോലും അറിയിച്ചത്. പൊലീസിനെ കൊലപാതക വിവരം അറിയിച്ചത് ഉമ്മയായിരുന്നു. ഫോൺ വിളി വഴി വിവരം അറിഞ്ഞു പൊലീസ് എത്തിയപ്പോൾ വാതിൽ തുറന്നുകൊടുത്തതും ഉമ്മയായിരുന്നു. 112 എന്ന സഹായ നമ്പറിൽ നിന്നുള്ള വിവരം പാലക്കാട് പൊലീസ് കൺട്രോൾ റൂമിലും തൊട്ടടുത്ത ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലും ലഭിച്ച് മിനിറ്റുകൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തി. ആരോ പറ്റിക്കാൻ വിളിച്ചതെന്ന് കരുതിയാണ് പൊലീസ് എത്തിയത്. എന്നാൽ കണ്ട കാഴ്ച ഏവരേയും ഞെട്ടിച്ചു.

6 വയസ്സുകാരന്റെ മൃതദേഹം കണ്ടതോടെ പൊലീസും നടുങ്ങി. തുടർന്നു ബന്ധുക്കളെയും അയൽവാസികളെയും വിളിച്ചുണർത്തി അമ്മയെ സ്റ്റേഷനിലേക്കു മാറ്റി. തെളിവുകൾ മായ്ക്കാനും ഉമ്മ ശ്രമിച്ചില്ല. കുട്ടിയുടെ പിതാവ് സുലൈമാൻ നേരത്തെ ബിസിനസ് നടത്തിയിരുന്നെങ്കിലും പിന്നീട് വിദേശത്തു പോയി. ഇപ്പോൾ തിരിച്ചെത്തി ഡ്രൈവറായി ജോലി നോക്കുകയാണ്. കൊലപാതകം നടന്ന വിടിന്റെ അതേ കോംപൗണ്ടിൽ ഇവരുടെ ബന്ധുവിന്റെ വീടുമുണ്ട്. ഭർത്താവും ഈ ബന്ധവുമെല്ലാം കൊലപാതകം അറിയുന്നത് പൊലീസ് എത്തുമ്പോൾ മാത്രമായിരുന്നു.

ജനമൈത്രി പദ്ധതിയുടെ ഭാഗമായി പൊലീസ് എല്ലാ വീട്ടുകാർക്കും സഹായത്തിനും ആവശ്യത്തിനുമായി വിളിക്കേണ്ട ഫോൺ നമ്പർ അടങ്ങിയ കാർഡ് നൽകിയിരുന്നു. ഇത്തരമൊരു കാർഡ് ഷഹീദ ദിവസങ്ങൾക്കു മുൻപു തന്നെ സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച പുതിയ കറിക്കത്തി ആവശ്യപ്പെട്ട് അതും സംഘടിപ്പിച്ചു. ഭർത്താവിനെ കൊണ്ടായിരുന്നു അതും ചെയ്തത്. അതുകൊണ്ട് തന്നെ വ്ക്തമായ പ്ലാനിങ് കുട്ടിയുടെ കൊലയിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിക്കുന്നത്. പെട്ടെന്നുള്ള ദൈവ വിളിയായിരുന്നുവെന്ന വാദം അംഗീകരിക്കാൻ പൊലീസിന് കഴിയാത്തത് കറിക്കത്തി പുതിയത് ഭർത്താവിനെ കൊണ്ട് വാങ്ങിയതിലെ സംശയമാണ്.

സംഭവത്തിൽ തീവ്ര മതവിശ്വാസികളുടെ പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. മകനെ അമ്മ ബലിനൽകിയതാണെന്ന കണ്ടെത്തലിലാണ് ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നത്. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ശൗചാലയത്തിലേക്ക് കൊണ്ടുപോയി കാലുകൾ തുണികൊണ്ട് കെട്ടിയശേഷം വീട്ടിലെ കറിക്കത്തി ഉപയോഗിച്ചാണ് കൃത്യം നിർവഹിച്ചതെന്ന് ഷഹീദ പൊലീസിനോട് പറഞ്ഞു. ശനിയാഴ്ചയാണ് വീട്ടിലെ കത്തിക്ക് മൂർച്ചയില്ലെന്നുപറഞ്ഞ് ഇവർ പുതിയകത്തി വാങ്ങിപ്പിച്ചത്. കത്തി പൊലീസ് കണ്ടെടുത്തു. കോവിഡ് അടച്ചിടലിനുമുമ്പ് ഷഹീദ സമീപത്തെ പൂളക്കാട് മദ്രസയിൽ ഏറെക്കാലം അദ്ധ്യാപികയായി ജോലിചെയ്തിട്ടുണ്ട്.

കൊല നടത്തിയ ശേഷം ഷഹീദ തന്നെ ജനമൈത്രി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്നുമാസം ഗർഭിണിയാണ് ഷഹീദ. ഇവരുടെ മൂന്നാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ട ആമിൽ. കള്ളിക്കാട് അൽഫിത്തർ സ്‌കൂൾ ഒന്നാംക്ലാസ് വിദ്യാർത്ഥിയാണ്. കഴുത്തറ്റ് രക്തത്തിൽക്കുളിച്ചനിലയിൽ ശൗചാലയത്തിൽ ക്ലോസറ്റിനോടുചേർന്ന ഭാഗത്ത് കാൽ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.

വീട്ടിലെ മറ്റൊരു മുറിയിൽ മൂത്ത രണ്ട് മക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന ഷഹീദയുടെ ഭർത്താവ് സുലൈമാനെ പൊലീസാണ് വിളിച്ചുണർത്തിയത്. തുടർന്നാണ് തൊട്ടടുത്തുള്ള വീട്ടുകാർപോലും വിവരമറിയുന്നത്. ഷഹീദയ്ക്ക് കുടുംബപ്രശ്‌നങ്ങൾ ഉള്ളതായി അറിയില്ലെന്ന് നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP