Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎസ്ആർടിസി ശമ്പള വിതരണത്തിന് സർക്കാർ 70 കോടി രൂപ അനുവദിച്ചു; ചൊവ്വാഴ്ച മുതൽ വിതരണം; ഇടനിലക്കാരില്ലാതെ കെഎസ്ആർടിസിയിൽ ഇനി മുതൽ നേരിട്ട് പരസ്യം നൽകാം; സർക്കാർ പരസ്യങ്ങൾ പിആർഡി വഴി സ്വീകരിച്ച് തുടങ്ങിയെന്നും സിഎംഡി

കെഎസ്ആർടിസി ശമ്പള വിതരണത്തിന് സർക്കാർ 70 കോടി രൂപ അനുവദിച്ചു;  ചൊവ്വാഴ്ച മുതൽ വിതരണം; ഇടനിലക്കാരില്ലാതെ കെഎസ്ആർടിസിയിൽ ഇനി മുതൽ നേരിട്ട് പരസ്യം നൽകാം; സർക്കാർ പരസ്യങ്ങൾ പിആർഡി വഴി സ്വീകരിച്ച് തുടങ്ങിയെന്നും സിഎംഡി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കെഎസ്ആർടിസിലെ ജനുവരി മാസത്തെ ശമ്പള വിതരണത്തിന് സംസ്ഥാന സർക്കാർ 70 കോടി രൂപ അനുവദിച്ചു.ഇടക്കാല ആശ്വാസമായ 1500 രൂപ ഉൾപ്പെടെയുള്ള തുകയാണ് ഇത്. ശമ്പള വിതരണം ചൊവ്വാഴ്ച ( ജനുവരി 9 ) മുതൽ ആരംഭിക്കുമെന്ന് സിഎംഡി അറിയിച്ചു.

അതേസമയം, കെഎസ്ആർടിസിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ബസുകളിൽ പരസ്യങ്ങൾ ചെയ്യുന്നതിന് വേണ്ടി കെഎസ്ആർടിസി നേരിട്ട് പരസ്യങ്ങൾ സ്വീകരിച്ച് തുടങ്ങി. ഇത് വരെ ഇടനിലക്കാർവഴി വന്നിരുന്ന പരസ്യങ്ങൾ മുഖാന്തിരം കുറഞ്ഞ തുകയ്ക്കാണ് പരസ്യങ്ങൾ സ്വീകരിച്ചു പോന്നത്. അത് ഒഴിവാക്കി സർക്കാർ പരസ്യങ്ങൾ പിആർഡി വഴി കെഎസ്ആർടിസി നേരിട്ട് സ്വീകരിച്ചു. ഇതിന് വേണ്ടി കെഎസ്ആർടിസിയുടെ 1000 ബസുകളിൽ ഒരുമാസത്തെക്ക് പരസ്യം ചെയ്യുന്നതിന് വേണ്ടി പിആർഡി വഴി 1.21 കോടി രൂപയുടെ കരാറിൽ എത്തി.

പരസ്യങ്ങൾ സ്വീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി പുതിയതായി രൂപീകരിച്ച മാർക്കറ്റിം?ഗ് വിഭാ?ഗമാണ് ഇത് നേരിട്ട് ഏറ്റെടുത്തത്. പരസ്യ വിഭാ?ഗത്തിലേക്ക് ഇതിനായി ഡെപ്യൂട്ടി മാനേജർ (കൊമേഴ്‌സ്യൽ) നിയമിച്ചു കഴിഞ്ഞു. അടുത്ത 30 ദിവത്തേക്കുള്ള പരസ്യം ഉടൻ തന്നെ കെഎസ്ആർടിസി ബസിൽ പതിക്കുന്നതിന് വേണ്ടിയുള്ള കരാറും വിളിച്ചു. ഏറ്റവും കുറഞ്ഞ റേറ്റായ 2519 രൂപയ്ക്ക് ഒരു ബസിൽ പതിക്കാമെന്ന് അറിയിച്ച കമ്പിനിക്ക് ഇതിനുള്ള അനുമതിയും നൽകി. ഈ തുക കഴിഞ്ഞ് ഏകദേശം 9576 രൂപ വെച്ച് ഒരു ബസിൽ നിന്നും കെഎസ്ആർടിസ്‌ക്ക് ലഭിക്കുകയും ചെയ്യും. ഈ ഒറ്റ ഓഡർ വഴി കെഎസ്ആർടിസിക്ക് മാസം 95 ലക്ഷം രൂപയുടെ വരുമാനമാണ് ഉണ്ടാകുന്നത്.

കെഎസ്ആർടിസി ഇനി മുതൽ എല്ലാവാഹനങ്ങളിലും പരസ്യങ്ങൾ നേരിട്ട് സ്വീകരിക്കുകയും പരസ്യങ്ങൾ നൽകുന്ന ഏജൻസിക്ക് കമ്മീഷൻ നൽകാനും തീരുമാനിച്ചു. ഇനി മുതൽ പരസ്യത്തിനായി പുറം കരാർ നൽകുകില്ല. ഇത് കൂടാതെ ഓരോ ഡിപ്പോയിലും പരസ്യം സ്വീകരിക്കുന്നതിന് വേണ്ടി പ്രാദേശിക തലത്തിൽ ഏജന്റുമാരെ ചുമതലപ്പെടുത്തുകയും അവർക്ക് കമ്മീഷൻ നൽകുകയും ചെയ്യും. ഇപ്പോൾ പരസ്യത്തിൽ നിന്നും 1.7 കോടി രൂപയോളമാണ് പ്രതിമാസം കൊവിഡിന് മുൻപ് ലഭിച്ചിരുന്നത്. കോവിഡ് കാലത്ത് ബസുകൾ സർവ്വീസുകൾ നടത്തുന്നില്ലെന്ന് പറഞ്ഞ് ഏജൻസികൾ പിൻവാങ്ങുകയും , പണം അടയ്ക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് പുതിയ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP