Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടം വലിച്ചും ഇനി സ്പോർട്സ് ക്വോട്ടയിൽ ജോലി നേടാം; 21 പുതിയ കായിക ഇനങ്ങളെ കൂടി ഉൾപ്പെടുത്തി കേന്ദ്രസർക്കാർ; മികവ് തെളിയിച്ച കായികതാരങ്ങൾക്ക് മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കീഴിൽ നിയമനം

വടം വലിച്ചും ഇനി സ്പോർട്സ് ക്വോട്ടയിൽ ജോലി നേടാം; 21 പുതിയ കായിക ഇനങ്ങളെ കൂടി ഉൾപ്പെടുത്തി കേന്ദ്രസർക്കാർ; മികവ് തെളിയിച്ച കായികതാരങ്ങൾക്ക് മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കീഴിൽ നിയമനം

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജോലികളിലെ സ്പോർട്സ് ക്വോട്ടയ്ക്ക് കീഴിൽ വടംവലി മത്സരം ഉൾപ്പെടെ 21 പുതിയ കായിക ഇനങ്ങളെ കൂടി ഉൾപ്പെടുത്തി. മികവ് തെളിയിച്ച കായികതാരങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയ്ക്ക് കീഴിലെ ഗ്രൂപ്പ് (സി) തസ്തികകളിലേക്ക് നിയമനം നൽകുന്നതിനായുള്ള പട്ടികയിലാണ് പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയത്. വിവിധ പദ്ധതികളിലായി 2017-18 ൽ 1393.21 കോടിയും 2018-19 ൽ 1381. 52 കോടിയും 2019-20 ൽ 2000 കോടി രൂപയും അനുവദിച്ചു.


സ്പോർട്സ് ക്വാട്ടയ്ക്ക് കീഴിൽ ഉൾപ്പെടുത്തിയ പുതിയ കായിക ഇനങ്ങൾ
മല്ലഖമ്പ്, സെപക്ക് തക്രോ അടക്കം പട്ടികയിലിടം പിടിച്ചു. യുവജനകാര്യ-കായിക മന്ത്രാലയങ്ങളുടെ ചുമതലയുള്ള സഹമന്ത്രി കിരൺ റിജിജു ആണ് രാജ്യസഭയിൽ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്നതിന് കായിക ഇനങ്ങൾ വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഗ്രാമീണമേഖലയിലടക്കം നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി.

ഖേലോ ഇന്ത്യ, ദേശീയ സ്പോർട്സ് ഫെഡറേഷൻ സഹായം, രാജ്യാന്തര മത്സരങ്ങളിലെ വിജയികൾക്കും പരിശീലകർക്കും പ്രത്യേക അവാർഡ്, നാഷനൽ സ്പോർട്സ് അവാർഡ്, വിരമിച്ച പ്രതിഭകൾക്ക് പെൻഷൻ, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷനൽ സ്പോർട്സ് വെൽഫെയർ ഫണ്ട്, നാഷനൽ സ്പോർട്സ് ഡെവലപ്‌മെന്റ് ഫണ്ട്, സ്പോർട്സ് അഥോറിറ്റി ഇന്ത്യ വഴി കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവ പദ്ധതികളിൽ ചിലതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP