Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 420 റൺസ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ; 178 റൺസിന് സന്ദർശകർ പുറത്ത്; ആർ അശ്വിന് ആറ് വിക്കറ്റ്; മുന്നൂറ് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 420 റൺസ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ; 178 റൺസിന് സന്ദർശകർ പുറത്ത്; ആർ അശ്വിന് ആറ് വിക്കറ്റ്; മുന്നൂറ് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 420 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 178 റൺസിന് ഇന്ത്യൻ ബൗളർമാർ പുറത്താക്കി. ആറ് വിക്കറ്റ് വീഴ്‌ത്തിയ രവിചന്ദ്ര അശ്വിനാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ തകർത്തത്.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 12 റൺസ് എടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജാക്ക് ലീച്ചിന്റെ പന്തിൽ ബൗൾഡായാണ് രോഹിത് പുറത്തായത്.

ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് 241 റൺസ് ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഒരു ഇംഗ്ലിഷ് ബാറ്റ്‌സ്മാനും നിലയുറപ്പിച്ച് കളിക്കാനായില്ല. ആദ്യ ഇന്നിങ്‌സിൽ ഇരട്ടസെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ട് 40 റൺസെടുത്ത് പുറത്തായി.

ഇന്ത്യയ്ക്കായി നദീം രണ്ടും ഇഷാന്ത് ശർമ, ജസ്പ്രീത് ബുമ്ര എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. രണ്ടാം ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ടിന് ഓപ്പണർ റോറി ബേൺസിനെ പുറത്താക്കിയ ആർ അശ്വിൻ ചരിത്ര നേട്ടം കൈവരിച്ചിരുന്നു. പിന്നീട് 11ാം ഓവറിൽ ഡോം സിബ്ലിയെയും (37 പന്തിൽ 16), 16ാം ഓവറിൽ ഡാൻ ലോറൻസിനെയും (47 പന്തിൽ 18) നഷ്ടമായി. ആദ്യ ഇന്നിങ്‌സിലെ ഹീറോകളായ സ്റ്റോക്‌സിനെ അശ്വിനും റൂട്ടിനെ ബുമ്രയുമാണ് പുറത്താക്കിയത്. ഒലി പോപ്പിന്റെ വിക്കറ്റ് നദീമിനാണ്. ഒലി പോപ്പ് (28), ജോസ് ബട്ട്ലർ (24), ഡൊമിനിക് ബെസ്സ് (25), ജോഫ്ര ആർച്ചർ (5), ആൻഡേഴ്സൻ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ താരങ്ങൾ.



17.3 ഓവറിൽ 61 റൺസ് വഴങ്ങിയാണ് അശ്വിൻ ആറ് വിക്കറ്റ് വീഴ്‌ത്തിയത്. റോറി ബേൺസ്, ഡോം സിബ്ലി, ബെൻ സ്‌റ്റോക്‌സ്, ഡൊമിനിക് ബെസ്സ്, ജോഫ്ര ആർച്ചർ, ആൻഡേഴ്സൻ എന്നിവരുടെ വിക്കറ്റുകളാണ് അശ്വിൻ വീഴ്‌ത്തിയത്. സ്പിന്നർമാർ എട്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ രണ്ട് വിക്കറ്റ് പേസർമാരുടെ വകയായി.

ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഡാനിയൽ ലോറൻസിനെ പുറത്താക്കിയ ഇഷാന്ത് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ മുന്നൂറാം ടെസ്റ്റ് വിക്കറ്റ് തികച്ചു. ഡാൻ ലോറൻസിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് വലംകൈയൻ പേസർ 300 വിക്കറ്റ് ക്ലബിൽ അംഗമായത്.

ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പേസ് ബൗളറാണ് ഇഷാന്ത്. കപിൽദേവ്, സഹീർ ഖാൻ എന്നിവരാണ് മുൻപ് ടെസ്റ്റിൽ 300 വിക്കറ്റ് നേട്ടം കൊയ്തവർ. കരിയറിലെ 98 ടെസ്റ്റിലാണ് ഇഷാന്ത് 300 വിക്കറ്റ് തികച്ചത്.

DO NOT MISS: @ImIshant's historic 300th Test wicket

The right-arm pacer became the third Indian fast bowler to scalp 300 Test wickets after he got Daniel Lawrence out LBW.

Relive that iconic moment here //t.co/pPqoaaAZ3i pic.twitter.com/LxmC2PkkvL

- BCCI (@BCCI) February 8, 2021

ഇന്ത്യൻ കുപ്പായത്തിൽ 434 വിക്കറ്റുകളാണ് ടെസ്റ്റിലെ കപിൽ ദേവിന്റെ നേട്ടം. സഹിർ ഖാൻ 311 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ അനിൽ കുംബ്ലെയാണ്. 611 വിക്കറ്റുകാളാണ് താരം ടെസ്റ്റിൽ മാത്രം സ്വന്തമാക്കിയിരിക്കുന്നത്.



ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ പരുക്ക് വില്ലനായ ഇഷാന്ത് ഇംഗ്ലണ്ടിനെതിരെ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആദ്യ ഇന്നിങ്സിൽ ഇഷാന്ത് എറിഞ്ഞ 27 ഓവറിൽ നിന്ന് ഇംഗ്ലിഷ് ബാറ്റ്സ്മാന്മാർക്ക് 52 റൺസ് മാത്രമാണ് നേടാനായത്. രണ്ട് വിക്കറ്റും ആദ്യ ഇന്നിങ്സിൽ താരം സ്വന്തമാക്കിയിരുന്നു.

വിക്കറ്റ് വേട്ടയിൽ ഇപ്പോൾ ടീമിന്റെ ഭാഗമായ അശ്വിനും മുൻ താരം ഹർഭജൻ സിങ്ങുമാണ് ഇഷാന്തിന് മുന്നിലുള്ള മറ്റ് താരങ്ങൾ. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇഷാന്തിപ്പോൾ.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 337 റൺസിന് പുറത്തായിരുന്നു. ഫോളോ ഓൺ ഒഴിവാക്കാൻ സാധിക്കാതെയാണ് ഇന്ത്യൻ സംഘം കൂടാരം കയറിയത്.

എന്നാൽ ഒന്നാം ഇന്നിങ്സിൽ 241 റൺസിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി 138 പന്തിൽ നിന്ന് രണ്ടു സിക്സും 12 ഫോറുമടക്കം 85 റൺസെടുത്ത വാഷിങ്ടൺ സുന്ദർ പുറത്താകാതെ നിന്നു.

ആറിന് 257 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് രംഭിച്ച ഇന്ത്യയ്ക്ക് സ്‌കോർ 305-ൽ എത്തിയപ്പോൾ അശ്വിനെ നഷ്ടമായി. 91 പന്തിൽ നിന്ന് ഒരു സിക്സും മൂന്നു ഫോറുമടക്കം 31 റൺസെടുത്ത താരത്തെ ജാക്ക് ലീച്ചാണ് പുറത്താക്കിയത്.

ഏഴാം വിക്കറ്റിൽ വാഷിങ്ടൺ സുന്ദറിനൊപ്പം 80 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് അശ്വിൻ മടങ്ങിയത്. പിന്നാലെ ഷഹ്ബാസ് നദീമിനെ അക്കൗണ്ട് തുറക്കും മുമ്പ് ജാക്ക് ലീച്ച് മടക്കി.

നാലു റൺസെടുത്ത ഇഷാന്ത് ശർമയെ ആൻഡേഴ്സൻ ഒലി പോപ്പിന്റെ കൈകളിലെത്തിച്ചു. ജസ്പ്രീത് ബുംറയെ തകർപ്പൻ ക്യാച്ചിലൂടെ സ്റ്റോക്ക്സ് മടക്കിയതോടെ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി.

നാലു വിക്കറ്റ് വീഴ്‌ത്തിയ ഡൊമിനിക് ബെസ്സാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. ജോഫ്ര ആർച്ചർ, ജെയിംസ് ആൻഡേഴ്സൺ, ജാക്ക് ലീച്ച് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP