Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ 'ട്രിപ്പിൾ സെഞ്ചുറി' തികച്ച് ഇഷാന്ത് ശർമ; കപിൽദേവിനും സഹീർ ഖാനും പിന്നാലെ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പേസറായി താരം; 300 വിക്കറ്റ് തികച്ചത് കരിയറിലെ 98 ടെസ്റ്റിൽ

ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ 'ട്രിപ്പിൾ സെഞ്ചുറി' തികച്ച് ഇഷാന്ത് ശർമ; കപിൽദേവിനും സഹീർ ഖാനും പിന്നാലെ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പേസറായി താരം; 300 വിക്കറ്റ് തികച്ചത് കരിയറിലെ 98 ടെസ്റ്റിൽ

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായി ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ കരിയറിലെ സുപ്രധാന നാഴികകല്ല് പിന്നിട്ട് ഇന്ത്യൻ പേസർ ഇഷാന്ത് ശർമ. ഇംഗ്ലീഷ് ബാറ്റ്‌സ്മാൻ ഡാനിയൽ ലോറൻസിനെ പുറത്താക്കിയ ഇഷാന്ത് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ മുന്നൂറാം ടെസ്റ്റ് വിക്കറ്റ് തികച്ചു.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് ഇഷാന്ത് നേട്ടം സ്വന്തമാക്കിയത്. ഡാൻ ലോറൻസിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് വലംകൈയൻ പേസർ 300 വിക്കറ്റ് ക്ലബിൽ അംഗമായത്.

ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പേസ് ബൗളറാണ് ഇഷാന്ത്. കപിൽദേവ്, സഹീർ ഖാൻ എന്നിവരാണ് മുൻപ് ടെസ്റ്റിൽ 300 വിക്കറ്റ് നേട്ടം കൊയ്തവർ. കരിയറിലെ 98 ടെസ്റ്റിലാണ് ഇഷാന്ത് 300 വിക്കറ്റ് തികച്ചത്.

DO NOT MISS: @ImIshant's historic 300th Test wicket

The right-arm pacer became the third Indian fast bowler to scalp 300 Test wickets after he got Daniel Lawrence out LBW.

Relive that iconic moment here //t.co/pPqoaaAZ3i pic.twitter.com/LxmC2PkkvL

- BCCI (@BCCI) February 8, 2021

ഇന്ത്യൻ കുപ്പായത്തിൽ 434 വിക്കറ്റുകളാണ് ടെസ്റ്റിലെ കപിൽ ദേവിന്റെ നേട്ടം. സഹിർ ഖാൻ 311 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ അനിൽ കുംബ്ലെയാണ്. 611 വിക്കറ്റുകാളാണ് താരം ടെസ്റ്റിൽ മാത്രം സ്വന്തമാക്കിയിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ പരുക്ക് വില്ലനായ ഇഷാന്ത് ഇംഗ്ലണ്ടിനെതിരെ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആദ്യ ഇന്നിങ്‌സിൽ ഇഷാന്ത് എറിഞ്ഞ 27 ഓവറിൽ നിന്ന് ഇംഗ്ലിഷ് ബാറ്റ്‌സ്മാന്മാർക്ക് 52 റൺസ് മാത്രമാണ് നേടാനായത്. രണ്ട് വിക്കറ്റും ആദ്യ ഇന്നിങ്‌സിൽ താരം സ്വന്തമാക്കിയിരുന്നു.

വിക്കറ്റ് വേട്ടയിൽ ഇപ്പോൾ ടീമിന്റെ ഭാഗമായ അശ്വിനും മുൻ താരം ഹർഭജൻ സിങ്ങുമാണ് ഇഷാന്തിന് മുന്നിലുള്ള മറ്റ് താരങ്ങൾ. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇഷാന്തിപ്പോൾ.

അതേസമയം ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിങ്‌സിൽ നേടിയ കൂറ്റൻ സ്‌കോറിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം ഇന്നിങ്‌സിലിറങ്ങിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ആതിഥേയർ. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയെ 337 റൺസിന് പുറത്താക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് 167 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടമായി. ഇംഗ്ലണ്ടിന് ആകെ ലീഡ് 400 പിന്നിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP