Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ സുധാകരന്റെ ആരോപണം കുറിക്കു കൊണ്ടോ? പിണറായിക്ക് ചുറ്റിക്കറങ്ങാൻ പ്രതിമാസം 1.7 കോടി വാടക നൽകുന്ന ഹെലികോപ്ടർ ഉപേക്ഷിക്കാൻ ആലോചന; നീക്കം തെരഞ്ഞെടുപ്പിൽ ഹെലികോപ്ടർ മുഖ്യനെ യുഡിഎഫ് ലക്ഷ്യം വെക്കുന്നതു കണ്ട്; ഇതിനോടകം ഹെലികോപ്ടർ വാടക ഇനത്തിൽ ഖജനാവിൽ നിന്നും ധൂർത്തടിച്ചത് 18 കോടി രൂപ!

കെ സുധാകരന്റെ ആരോപണം കുറിക്കു കൊണ്ടോ? പിണറായിക്ക് ചുറ്റിക്കറങ്ങാൻ പ്രതിമാസം 1.7 കോടി വാടക നൽകുന്ന ഹെലികോപ്ടർ ഉപേക്ഷിക്കാൻ ആലോചന; നീക്കം തെരഞ്ഞെടുപ്പിൽ ഹെലികോപ്ടർ മുഖ്യനെ യുഡിഎഫ് ലക്ഷ്യം വെക്കുന്നതു കണ്ട്; ഇതിനോടകം ഹെലികോപ്ടർ വാടക ഇനത്തിൽ ഖജനാവിൽ നിന്നും ധൂർത്തടിച്ചത് 18 കോടി രൂപ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പു വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ധൂർത്ത് പ്രചരണ വിഷയമാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്. ഇതിനുള്ള ശ്രമങ്ങളെല്ലാം ശക്തമാക്കി കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ 'എളിമ' വീണ്ടും തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഹെലികോപ്ടർ വിവാദത്തിൽ നിന്നും തലയൂരാനാണ് സർക്കാർ ഒരുങ്ങുന്നത്. കോടികൾ ഖജനാവിന് നഷ്ടം വരുത്തിയ ഹെലികോപ്ക്ടർ വിവാദത്തിൽ നിന്നും തലയൂരാനായി വാടക കരാർ അവസാനിപ്പിക്കാൻ പൊലീസ് ആലോചിക്കുന്നു.

മാർച്ചിൽ ഒരു വർഷത്തെ കരാർ തീരും. പ്രതിമാസം 1.7 കോടി രൂപ നിരക്കിൽ കരാർ പുതുക്കേണ്ടെന്നാണു നിലവിലെ ധാരണ. കഴിഞ്ഞ വർഷം മാർച്ചിലാണ് പവൻ ഹൻസിൽ നിന്നു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. ഇതുവരെ ഏകദേശം 17 കോടിയിലേറെ രൂപ ചെലവഴിച്ചു. 8 തവണയാണ് ആകെ ഉപയോഗിച്ചത്. കരാർ അവസാനിപ്പിച്ച ശേഷം ചെലവു കുറഞ്ഞ സർവീസ് ലഭ്യമാക്കാനും ആലോചനയുണ്ട്.

ഒരു വർഷത്തെ വാടക കരാർ മാർച്ചിൽ തീരുന്നതോടെ ഹെലികോപ്ടർ ഒഴിവാക്കാനോ അല്ലെങ്കിൽ വാടക കുറഞ്ഞ മറ്റു കമ്പനികളിൽനിന്ന് എടുക്കാനോ ആണ് ആലോചന. അതേസമയം മുഖ്യമന്ത്രിയുടെ യാത്രക്കായി സ്ഥിരമായി ഹെലികോപ്ടർ ഉപയോഗിച്ചെന്ന ആരോപണം തെറ്റാണെന്നും രണ്ടു തവണ മാത്രമാണ് ഉപയോഗിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ 'ചെത്തുതൊഴിലാളി' പ്രയോഗവും മുഖ്യമന്ത്രിയുടെ ധൂർത്തെന്ന ആരോപണവുമെല്ലാം ചേർന്ന് ഹെലികോപ്ടർ വീണ്ടും രാഷ്ട്രീയ വിവാദമായി നിൽക്കുമ്പോഴാണ് പൊലീസിന്റെ പുനരാലോചന. പൊതുമേഖലാ സ്ഥാപനമായ പവൻ ഹൻസിൽ നിന്നാണ് ഹെലികോപ്ടർ വാടകയ്‌ക്കെടുത്തത്.

11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടറിന് ഒരു മാസം 20 മണിക്കൂർ പറക്കാൻ 1.44 കോടിയാണ് വാടക. ജിഎസ്ടി കൂടി ചേരുമ്പോൾ ഒന്നരക്കോടിയിലധികമാവും. ഇരുപത് മണിക്കൂറിലധികം പറന്നാൽ ഓരോ മണിക്കൂറിനും 67000 രൂപ വീതം അധികം നൽകണം. കഴിഞ്ഞ ഏപ്രിൽ 16ന് തുടങ്ങിയ കരാറനുസരിച്ച് ഇതിനകം 18 കോടിയോളം രൂപ ചെലവായി. വളരെ വൈകിയെങ്കിലും ഇത് അമിത വാടകയാണെന്ന വിമർശനം അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇതു തുടരണോയെന്ന് ആലോചിക്കുന്നത്.

മാർച്ച് 31ന് കരാർ തീരും. ഇത്രയും തുക നൽകി പവൻ ഹൻസുമായി കരാർ പുതുക്കേണ്ടെന്നും സ്വകാര്യ കമ്പനികൾ ഇതിലും കുറഞ്ഞ തുകയ്ക്കു നൽകാൻ തയാറാണെന്നും പൊലീസ് സർക്കാരിനെ അറിയിക്കും. ഹെലികോപ്ടർ വേണോയെന്നും സർക്കാരിന് തീരുമാനിക്കാമെന്നുമാണ് നിലപാട്. മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാവും.

എന്നാൽ ഹെലികോപ്ടർ അനാവശ്യമാണെന്ന വാദം പൊലീസ് തള്ളുകയാണ്. വനമേഖലയിലെ മാവോയിസ്റ്റ് നിരീക്ഷണം, ശബരിമല സീസണിലെ ആകാശ നിരീക്ഷണം, തീരമേഖലയിലെ സുരക്ഷ പരിശോധന എന്നിവയ്ക്ക് കാര്യമായി ഉപയോഗിച്ചെന്നാണ് വിശദീകരണം. അടിയന്തരഘട്ടത്തിലായി രണ്ടു തവണ മാത്രമാണ് മുഖ്യമന്ത്രി ഹെലികോപ്ടർ ഉപയോഗിച്ചതെന്നും ആക്ഷേപങ്ങൾക്ക് മറുപടിയായി ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP