Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗജന്യമായി വിളമ്പുന്നത് 2,000 കിലോ അരിയുടെ മട്ടൻ ബിരിയാണി; വയറു നിറയെ കഴിക്കുന്നതിനൊപ്പം വേണമെങ്കിൽ പാഴ്‌സലും വാങ്ങാം

സൗജന്യമായി വിളമ്പുന്നത് 2,000 കിലോ അരിയുടെ മട്ടൻ ബിരിയാണി; വയറു നിറയെ കഴിക്കുന്നതിനൊപ്പം വേണമെങ്കിൽ പാഴ്‌സലും വാങ്ങാം

സ്വന്തം ലേഖകൻ

ധുര വടക്കാംപട്ടിയിലെ മുനിയാണ്ടി കോവിലിലെ തിരുവിഴയ്ക്ക് സൗജന്യമായി വിളമ്പുന്നത് 2,000 കിലോ അരിയുടെ മട്ടൻ ബിരിയാണി. എത്തുന്നവർക്കെല്ലാം നല്ല ചൂടൻ മട്ടൻ ബിരിയാണി സൗജന്യമായി കഴിക്കാം. വയറു നിറയെ കഴിക്കുന്നതിനൊപ്പം വേണമെങ്കിൽ പാഴ്‌സലും വാങ്ങിക്കാം. ഇവിടെ ഉത്സവം നടക്കുന്ന ജനുവരി ഫെബ്രുവരി മാസങ്ങളിലെ പ്രത്യേക ദിവസമാണ് ബിരിയാണി വിതരണം.

84 വർഷത്തെ പാരമ്പര്യമുണ്ട് മുനിയാണ്ടിക്കോവിലിലെ ബിരിയാണി വിതരണത്തിന്. 'അൻപത് വലിയ ചെമ്പുകളിലായി ഗ്യാസ് അടുപ്പുകളുപയോഗിച്ചാണ് ബിരിയാണി പാകം ചെയ്യുന്നത്. രാവിലെ 5 മണിക്ക് ആദ്യ പന്തി ബിരിയാണി വിളമ്പും. ഇത് വൈകിട്ട് 6 വരെ നീളും.' മുനിയാണ്ടി കോവിലിലെ ഉത്സവ സംഘാടകസമിതി അംഗം എൻ. മുനീശ്വരൻ പറഞ്ഞു.

എഴുപതുകളുടെ ആരംഭത്തിൽ എസ്വി എസ് സുബ്ബനായിഡു എന്ന സാധാരണക്കാരൻ തമിഴ്‌നാട് കാരക്കോണത്ത് മുനിയാണ്ടി വിലാസ് എന്നൊരു ചെറിയ ഹോട്ടൽ തുടങ്ങി.. ഹോട്ടൽ കുറഞ്ഞ കാലം കൊണ്ട് ജനപ്രീതി നേടി. മധുരയിലും സമീപ പ്രദേശങ്ങളിലുമായി ഹോട്ടലിന്റെ ബ്രാഞ്ചുകൾ തുടങ്ങി. അതോടെ പേരൊന്ന് പരിഷ്‌കരിച്ച് 'മധുരൈ ശ്രീ മുനിയാണ്ടി വിലാസ്' എന്നാക്കി.

മുനിയാണ്ടി വിലാസ് ഇന്ന് ആയിരത്തോളം ബ്രാഞ്ചുകളുള്ള ശൃംഖലയായതിന്റെ രഹസ്യം സ്‌പെഷൽ മട്ടൻ ബിരിയാണി. അതിന്റെ സ്മരണയ്ക്കായി ഹോട്ടലുടമകളാണ് ഉൽസവത്തിന് ബിരിയാണി വിതരണം നടത്തുന്നത്. മുനിയാണ്ടി വിലാസ് ഹോട്ടലുകളിൽ എല്ലാ ദിവസവും ആദ്യം എത്തുന്ന കസ്റ്റമറുടെ ബില്ലിന്റെ തുക ഒരു പെട്ടിയിൽ ഇടും. ഇങ്ങനെ ആയിരം കടകളിലായി 365 ദിവസവും ശേഖരിക്കുന്ന തുക കൊണ്ടാണ് ബിരിയാണി ഉത്സവം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP