Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തരാഖണ്ഡ് ദുരന്തം;പത്ത് മൃതദേഹം കണ്ടെടുത്തു; 170 പേരെ കാണാതായി; ഇരയായത് എൻടിപിസിയുടെ സൈറ്റിൽ ജോലി ചെയ്യുന്നവർ; തപോവൻ തുരങ്കത്തിൽ കുടുങ്ങിയ 16 പേരെ രക്ഷപ്പെടുത്തി; മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ഉത്തരാഖണ്ഡ് ദുരന്തം;പത്ത് മൃതദേഹം കണ്ടെടുത്തു; 170 പേരെ കാണാതായി; ഇരയായത് എൻടിപിസിയുടെ സൈറ്റിൽ ജോലി ചെയ്യുന്നവർ; തപോവൻ തുരങ്കത്തിൽ കുടുങ്ങിയ 16 പേരെ രക്ഷപ്പെടുത്തി; മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്

ന്യൂസ് ഡെസ്‌ക്‌

ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. തപോവൻ തുരങ്കത്തിൽ കുടുങ്ങിയ 16 പേരേയും രക്ഷപ്പെടുത്തി. ഐടിബിപി ഉദ്യോഗസ്ഥരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ മുഴുവൻ തൊഴിലാളികളെയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.



രക്ഷപ്പെടുത്തിയതിൽ മൂന്നു പേർ അബോധാവസ്ഥയിലായതിനാൽ ഇവർക്ക് ഒക്സിജൻ നൽകി. ഏറെ പ്രയാസപ്പെട്ട് തുരങ്കത്തിനുള്ളിൽ നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ എ.എൻ.ഐ വാർത്താ ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.

മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്ന് ധൗളി ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ മൂടിയാണ് തുരങ്കം അടഞ്ഞത്. അടുത്തുള്ള മറ്റൊരു തുരങ്കത്തിൽ നിന്ന് 12 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

പത്ത് മൃതദേഹം കണ്ടെത്തി. 170 പേരെ കാണാതായതായാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. അളകനന്ദ നദി കരകവിഞ്ഞൊഴുകിയാണു വൻദുരന്തമുണ്ടായത്. 150 പേർ വരെ മരിച്ചതായി സംശയിക്കുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. തപോവൻ ജലവൈദ്യുതി നിലയം ഒലിച്ചുപോയി. എൻടിപിസിയുടെ സൈറ്റിൽ ജോലി ചെയ്തിരുന്നവരാണു ദുരന്തത്തിന് ഇരയായവരിൽ ഏറെയും.



മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നു മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽനിന്ന് രണ്ടു ലക്ഷം രൂപയും നൽകും. ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപ കൈമാറും. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ശാസ്ത്രസംഘം സ്ഥലം സന്ദർശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Uttarakhand: ITBP personnel carried rescued persons on stretchers to the nearest road; all 16 people who were trapped in a tunnel near Tapovan in Chamoli were rescued earlier today. pic.twitter.com/PDQHsNHO2O

- ANI (@ANI) February 7, 2021

ഞായറാഴ്ച രാവിലെ ജോഷിമഠിനടുത്ത് തപോവൻ റെനി പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞത്. ദുരന്തത്തിൽ ഇതുവരെ 125 പേരെ കാണാതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു. 10 മൃതദേഹങ്ങൾ കണ്ടെടുത്തു. വ്യോമസേനയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ ചമോലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.



ധൗളിഗംഗയുടെ തീരങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ഗംഗാതടത്തിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിരുന്നു. ചമോലിക്ക് അടുത്തുള്ള റെജി ഗ്രാമത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളും ധൗളിഗംഗയുടെ തീരത്തെ ചില ഗ്രാമങ്ങളും ഒഴിപ്പിച്ചിരുന്നു. ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അളകനന്ദ നദിയും ധൗളി ഗംഗാ നദിയും കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്റെ വ്യാപതി ഇരട്ടിയാക്കിയത്. നിർമ്മാണത്തിലിരുന്ന രണ്ട് അണക്കെട്ടുകളും തകർന്നിട്ടുണ്ട്. അപകടത്തിൽ 100- 150 പേർ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് നേരത്തെ പറഞ്ഞിരുന്നു.



രക്ഷാപ്രവർത്തനത്തിനു കര, വ്യോമസേനകൾ രംഗത്തുണ്ട്. 2013ലെ പ്രകൃതിദുരന്ത സമയത്തെ മാതൃകയിലാണു രക്ഷാദൗത്യം. സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിലയിരുത്തി. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി, നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവൻ പ്രാർത്ഥനയിലാണെന്നും അറിയിച്ചു.
Experts can tell the reason behind the glacier outburst. But our Government is right now focused on saving lives of people: Uttarakhand CM Trivendra Singh Rawat pic.twitter.com/Nh17N790vB

- ANI (@ANI) February 7, 2021

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP