Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാളം മിഷൻ റിയാദ് സുഗതാഞ്ജലി' കാവ്യാലാപനമത്സരം സംഘടിപ്പിക്കുന്നു

മലയാളം മിഷൻ റിയാദ് സുഗതാഞ്ജലി' കാവ്യാലാപനമത്സരം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

റിയാദ്: മലയാളം മിഷൻ പൂക്കാലം വെബ്മാഗസിൻ സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചുകൊണ്ട് ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന 'സുഗതാഞ്ജലി' കാവ്യാലാപനമത്സരത്തിന്റെ മുന്നോടിയായി റിയാദ് മേഖല മത്സരം സംഘടിപ്പിച്ചു. എഴുത്തുകാരൻ എം ഫൈസൽ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള 35 വിദ്യാർത്ഥികൾ പങ്കെടുത്തു.

റിയാദ് മേഖലയിലെ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരിച്ചത്. നെയ്റ ഷഹദാൻ (മലർവാടി റിയാദ്), അനാമിക അറയ്ക്കൽ (കേളി മധുരം മലയാളം) എന്നിവർ സീനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ അൽന എലിസബത്ത് ജോഷി (ഡബ്ലിയു എം എഫ് അൽ ഖർജ്) ഒന്നാം സ്ഥാനവും ഹനാൻ ശിഹാബ് (നാട്ടുപച്ച പഠനകേന്ദ്രം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് പുറമെ സീനിയർ വിഭാഗത്തിൽ നിന്ന് മുഹമ്മദ് അമീൻ (മലർവാടി), നേഹ പുഷ്പരാജ് (കേളി മധുരം മലയാളം) എന്നിവരും ജൂനിയർ വിഭാഗത്തിൽ നിന്ന് ദേവനാ വി എൻ (കേളി മധുരം മലയാളം), മെഹ്റീൻ മുനീർ (മലർവാടി) എന്നിവരും ഫെബ്രുവരി 19ന് നടക്കുന്ന സൗദി ചാപ്റ്റർ മത്സരത്തിന് യോഗ്യത നേടി. ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് മേഖല തലത്തിൽ ഉപഹാരവും സാക്ഷ്യപത്രവും നൽകുന്നതാണ്. കൂടാതെ മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും മലയാളം മിഷൻ റിയാദ് മേഖല സാക്ഷ്യപത്രം നൽകുന്നതാണ്.

മൂല്യനിർണയത്തിന് തയ്യാറാക്കിയ മാനദണ്ഡങ്ങളിൽ ഉച്ചാരണശുദ്ധി, ഭാവാത്മകത, ആലാപനഭംഗി എന്നിവയെ തൃപ്തിപ്പെടുത്തുന്ന അവതരണങ്ങളാണ് കുട്ടികൾ നടത്തിയതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഗൾഫിലെ സവിശേഷ സാഹചര്യത്തിൽ പ്രത്യക്ഷജീവിതവ്യവഹാരങ്ങളിൽ നിന്ന് അകന്നു ജീവിക്കുന്ന കുട്ടികളിൽ നിന്ന് ഇത്രയും മികവ് ഉണ്ടാകുന്നത് സന്തോഷവും അഭിമാനവും നൽകുന്നുവെന്നും ജൂറി പറഞ്ഞു.

വെർച്വൽ മീറ്റിംഗായി സംഘടിപ്പിച്ച പരിപാടി മലയാളം മിഷൻ സൗദി വിദഗ്ധ സമിതി അംഗങ്ങളായ സീബ കൂവോട്, ലീന കൊടിയത്ത് എന്നിവർ നിയന്ത്രിച്ചു. ജൂറി അംഗങ്ങളായ ബീന, ഷിംന ലത്തീഫ്, എം ഫൈസൽ, സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത്, വിദഗ്ധ സമിതി ചെയർമാൻ ഡോ മുബാറക് സാനി,റിയാദ് മേഖല കോർഡിനേറ്റർ നൗഷാദ് കോർമത്ത്, മേഖല പ്രസിഡന്റ് സുനിൽ സുകുമാരൻ എന്നിവർ സംസാരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP